5 സെന്റ്, 20 ലക്ഷം; പോക്കറ്റ് കീറാതെ സമാധാനമുള്ള വീട് റെഡി!

HIGHLIGHTS
  • നാലംഗങ്ങളുള്ള കുടുംബത്തിന് അധിക സാമ്പത്തികബാധ്യത വരുത്താത്ത വീട് സഫലം
20-lakh-home-manjeri
SHARE

മലപ്പുറം മഞ്ചേരിക്കടുത്ത് ചെരണി എന്ന സ്ഥലത്താണ് ജംഷീദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. താനും ഭാര്യയും രണ്ടു കൊച്ചുകുട്ടികളും അടങ്ങുന്ന കുടുംബത്തിന് പാകമായ, അധിക സാമ്പത്തികബാധ്യത വരുത്താത്ത വീട് എന്നതായിരുന്നു ജംഷീദിന്റെ ആവശ്യം. പരമാവധി 20 ലക്ഷം രൂപയിൽ ഒതുങ്ങുന്ന ഒരുനില വീട് മതി എന്നായിരുന്നു ജംഷീദ് ആഗ്രഹിച്ചത്. ഡിസൈനർ ഷാനവാസിനെയാണ് പണി ഏൽപിച്ചത്. ഷാനവാസ്, ഭാവിയിലെ വളരുന്ന ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് ഇതേ ബജറ്റിൽ ഇരുനില വീട് പണിതുനൽകി.

20-lakh-home-manjeri-exterior

5 സെന്റ് വീതമുള്ള രണ്ടു പ്ലോട്ടാണ് ഇവിടെ. അപ്പുറത്തുള്ള 5 സെന്റിൽ കസിന്റെ വീടുണ്ട്. ആ വീടിനോട് ഘടനാപരമായി സാമ്യം തോന്നുംവിധമാണ് പുതിയ വീട് പണിതത്. അതിനാൽ 'ജോർവാൻ മക്കാൻ'  എന്നാണ് ഈ വീടിനിട്ട പേര്. 'ജോർവാൻ' എന്നാൽ ഉറുദുവിൽ 'ഇരട്ട' എന്നർഥം. 'മക്കാൻ' എന്നാൽ 'വീട്' എന്നും.

20-lakh-home-manjeri-entry

മേൽക്കൂര നിരപ്പായി വാർത്തശേഷം, ജിഐ ട്രസ് റൂഫിങ് ചെയ്ത് ഓടുവിരിച്ചു. ഇതുവഴി ഉള്ളിൽ ചൂട് കുറയ്ക്കാൻ സാധിക്കുന്നു. വീടിന്റെ പുറംകാഴ്ചയിലെ ഹൈലൈറ്റ്, ഹാങ്ങിങ് ബാൽക്കണിയുടെ മുകളിലെ 'ആർട്ടഡ് സ്ളാബ്' എന്ന് വിളിക്കുന്ന മേൽക്കൂരയാണ്. വാർക്കുന്ന സമയത്ത് വിവിധ ആകൃതിയുള്ള പച്ചിലകൾ വച്ച് ടെക്സ്ചർ രൂപം പതിപ്പിച്ചാണ് കൗതുകമുള്ള ഈ മേൽക്കൂര നിർമിച്ചത്.

20-lakh-home-manjeri-art-ceiling

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, അപ്പർ ഹാൾ, ഓപ്പൺ ടെറസ് എന്നിവയാണ് 1400 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

20-lakh-home-manjeri-living

വീടിനുള്ളിലെ ഹൈലൈറ്റ്, വിവിധ തരത്തിൽ ട്രീറ്റ് ചെയ്ത ഭിത്തികളാണ്. ആദ്യം ലിവിങ്ങിൽ കാണുക മഡ് ടെക്സ്ചർ പ്ലാസ്റ്ററിങ് ചെയ്ത ഭിത്തിയാണ്. അവിടെനിന്നും സ്‌റ്റെയർ സ്‌പേസിൽ എത്തുമ്പോൾ സിമന്റ് പ്ലാസ്റ്ററിങ് നിലനിർത്തി. ഡൈനിങ് ഹാളിൽ കുറച്ചിട പുട്ടി ഫിനിഷുണ്ട്. വീണ്ടും കിടപ്പുമുറികളിൽ എത്തുമ്പോൾ അത് റസ്റ്റിക് സിമന്റ് ഫിനിഷിലേക്ക് മാറുന്നു. ഇങ്ങനെ ഭിത്തിയുടെ ട്രീറ്റ്‌മെന്റ് വ്യത്യാസത്തിലൂടെ ഉള്ളിൽ വേർതിരിവ് സാധ്യമാക്കുന്നു.

20-lakh-home-manjeri-inside

ഡൈനിങ്- സ്‌റ്റെയർ- കിച്ചൻ ഒറ്റ ഹാളിന്റെ ഭാഗങ്ങളിൽ വിന്യസിച്ചു. ഇത് ചെറിയ സ്‌പേസിലും പരമാവധി വിശാലത ഉറപ്പാക്കുന്നു. റസ്റ്റിക് വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചർ റെഡിമെയ്ഡ് ആയിവാങ്ങി.

20-lakh-home-manjeri-dine

അങ്ങനെ ഏകദേശം 10 മാസം കൊണ്ട് 20 ലക്ഷം രൂപയ്ക്ക് 1400 ചതുരശ്രയടി വീട് പൂർത്തിയായി. ചതുരശ്രയടി ഏകദേശം 1400 രൂപ മാത്രമാണ് ഇവിടെ ചെലവ്. നിലവിൽ ഇത് 2000 രൂപയ്ക്ക് മുകളിലാണ് എന്നോർക്കുമ്പോഴാണ് ചെലവ് പിടിച്ചുനിർത്തിയതിന്റെ വലുപ്പം ബോധ്യമാവുക.

20-lakh-home-manjeri-bed

ചെലവ് കുറച്ച ഘടകങ്ങൾ 

20-lakh-home-manjeri-kitchen
  • പ്രാദേശികമായി ലഭ്യമായ വെട്ടുകല്ല് ഉപയോഗിച്ചു.
  • ചതുരശ്രയടി കുറച്ചു പരമാവധി സ്ഥലഉപയുക്തത ഒരുക്കി.
  • ഭിത്തികൾ റസ്റ്റിക്- സിമന്റ്- പ്ലാസ്റ്റർ ഫിനിഷിൽ നിലനിർത്തി.
  • പുട്ടി വളരെ കുറച്ച് ഇടങ്ങളിൽ മാത്രം.
  • ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.
  • തടിയുടെ ഉപയോഗം കുറച്ചു. മെറ്റൽ, അലുമിനിയം ബദലായി ഉപയോഗിച്ചു.

Project facts

Location- Manjeri, Malappuram

Plot- 5 cent

Area- 1400 Sq.ft

Owner- Jamsheed Bava

Designer- Shanavas Melethil

Melethil Architects

Mob- 8891161840

Y.C- 2021

Budget- 20 Lakhs

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- House Models Under 20 Lakhs Kerala; Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS