ഇത് പുതുകാലത്തിനു യോജിച്ച വീട്; മികച്ച സൗകര്യങ്ങൾ, കുറഞ്ഞ പരിപാലനം

HIGHLIGHTS
  • തിരക്കിട്ട പുതിയകാല ജീവിതശൈലിക്ക് അനുയോജ്യകരമായ വിധത്തിൽ രൂപകൽപന ചെയ്തു.
tirurangadi-house-side
SHARE

മലപ്പുറം തിരൂരങ്ങാടിയിലാണ് റസാക്കിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കുറഞ്ഞു നീളത്തിലുള്ള 9.5 സെന്റ് പ്ലോട്ടാണുണ്ടായിരുന്നത്. അകത്തേക്ക് കയറിയാൽ പ്ലോട്ടിന്റെ പരിമിതികൾ പ്രകടമാകരുത്, സ്വകാര്യത വേണം, പരിപാലന ആവശ്യം കുറയണം എന്നതായിരുന്നു വീട്ടുകാരന്റെ ആവശ്യം. 

tirurangadi-house

നാട്ടിൽ ബിസിനസാണ് ഗൃഹനാഥന്. ഭാര്യയും കാർ ഉപയോഗിക്കുന്ന ആളായതിനാൽ രണ്ടു കാർപോർച്ച് വേണമെന്നുണ്ടായിരുന്നു. ട്രോപ്പിക്കൽ+ കന്റെംപ്രറി ഫ്യൂഷൻ മാതൃകയിലാണ് എലിവേഷൻ. മേൽക്കൂര ചരിച്ചുവാർത്തു ഓടുവിരിക്കുകയായിരുന്നു.  

tirurangadi-house-exterior

താഴെ സിറ്റൗട്ടിലും മുകൾബാൽക്കണിയിലും ഗ്ലാസ് വോൾ സ്ഥാപിച്ചിട്ടുണ്ട്. മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും ഇടകലർത്തി വിരിച്ചു.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2550 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. മിനിമൽ ശൈലിയിലുള്ള ഫർണിഷിങ് ബോധപൂർവം നടപ്പാക്കി. അതിനാൽ വളരെ വേഗം വീട് വൃത്തിയാക്കാനാകും.

4 X 2 മാർബോനൈറ്റ് ടൈൽസാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. പ്ലൈവുഡ്+ വെനീർ ഫിനിഷിലാണ് ഫർണിഷിങ്.

tirurangadi-house-living

വീട്ടുകാരുടെ ആവശ്യപ്രകാരം സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണ് സ്വീകരണമുറിയുടെ വിന്യാസം. മുഴുവൻ ഭിത്തി കെട്ടിമറയ്ക്കാതെ, വുഡൻ സെമി-പാർടീഷനുകൾ ഇവിടെ സ്ഥാപിച്ചു. ഇവിടെനിന്നും സ്‌റ്റെയർ, ഡൈനിങ് എന്നിവയുള്ള ഹാളിലേക്ക് പ്രവേശിക്കാം. 

tirurangadi-house-dine

ഇരുനിലകളെയും ബന്ധിപ്പിക്കുന്ന ഉപാധി മാത്രമായ സ്‌റ്റെയറിന് ഒരുപാട് സ്ഥലം കളയരുത് എന്ന് ഉടമയ്ക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ കോൺക്രീറ്റ് ഒഴിവാക്കി, ഇൻഡസ്ട്രിയൽ സ്ട്രക്ചറിനുമുകളിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർകേസ് നിർമിച്ചത്.

tirurangadi-house-stair

സ്‌റ്റെയർ കയറിച്ചെല്ലുന്നത് അപ്പർ ലിവിങ്ങിലേക്കാണ്. ഇവിടെയാണ് ടിവി യൂണിറ്റുള്ളത്.

tirurangadi-house-upper

താഴെയും മുകളിലും  രണ്ടുവീതം കിടപ്പുമുറികൾ വേർതിരിച്ചു. വിശാലമാണ് മുറികൾ. ഹെഡ്‌സൈഡ് ഭിത്തിയിൽ വെനീർ പാനലിങ് ചെയ്ത് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. കുട്ടികളുടെ കിടപ്പുമുറിയിൽ കട്ടിലിന്റെ ഷാർപ് എഡ്ജ് ഒഴിവാക്കി, സ്ലോപ്പിങ് എഡ്ജ് കൊടുത്തത് ശ്രദ്ധേയമാണ്.

tirurangadi-house-bed

മൾട്ടിവുഡ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. ഒരു ചെറുബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു. ഇതിന് നാനോവൈറ്റ് കൗണ്ടറാണുള്ളത്. ബാക്കി കിച്ചൻ കൗണ്ടർ ബ്ലാക്ക് ഗ്രാനൈറ്റിലാണ്. 

tirurangadi-house-kitchen

അടുക്കളയിൽ സിസിടിവിയുടെ മോണിറ്ററും സ്ഥാപിച്ചു. പുറത്ത് വരുന്നവരെ ഇവിടെയിരുന്ന് നിരീക്ഷിക്കാനാകും.

ചുരുക്കത്തിൽ തിരക്കിട്ട പുതിയകാല ജീവിതശൈലിക്ക് അനുയോജ്യകരമായ വിധത്തിൽ, പരിപാലന ആവശ്യം കുറച്ച്, എന്നാൽ ആവശ്യമുള്ള സൗകര്യങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചു രൂപകൽപന ചെയ്തതാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്.

Project facts

Location- Tirurangadi, Malappuram

Plot- 9.5 cent

Area- 2550 Sq.ft

Owner- Razak

Design- Muhammed Rahoof

Highscape Constructions, Vengara

Mob-9847771710

Y.C- 2020

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Modern House in Small Plot; Veedu Malayalam Magazine

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA