പലരും ഒഴിവാക്കി, പക്ഷേ ഇഷ്ടം മുറുകെപ്പിടിച്ചു; ഒടുവിൽ ലഭിച്ച റിസൽറ്റ് കണ്ടോ!

HIGHLIGHTS
  • പ്രകൃതിരമണീയമായ വയനാട്ടിൽ യൂറോപ്യൻ മോഡൽ ഭവനം സഫലമായി.
colonial-home-wayanad
SHARE

പച്ചപ്പും മലനിരകളും കോടമഞ്ഞും പശ്ചാത്തലമൊരുക്കുന്ന വയനാട്ടിലെ മാനന്തവാടിയിലാണ് ബാങ്ക് ഉദ്യോഗസ്ഥനായ ജോബിഷിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഹൈറേഞ്ചിലെ പഴയ ബംഗ്ലാവുകളുടെ മാതൃകയിൽ കൊളോണിയൽ രൂപഭംഗിയുള്ള വീട് വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ പ്രതികൂല കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ  ബുദ്ധിമുട്ടുകളും കാരണം പലരും പണി ഏറ്റെടുക്കാൻ വിസമ്മതിച്ചു. ഒടുവിൽ ഡിസൈനർ നൗഫലാണ്  ഏറ്റെടുത്തത്.

colonial-home-wayanad-view

റോഡ് നിരപ്പിൽനിന്നും 12 അടി ഉയരത്തിലാണ് പ്ലോട്ട്. വീതി കുറഞ്ഞു നീളത്തിലുള്ള കോർണർ പ്ലോട്ടാണ്. ഇതിനനുസൃതമായാണ് വീട് രൂപകൽപന ചെയ്തത്. ഒറ്റനോട്ടത്തിൽ ഒരുനില വീട് എന്നേ തോന്നുകയുള്ളൂ. മേൽക്കൂരകൾ ഉയരം കുറച്ചു ചരിച്ചുവാർത്തതാണ് വീടിന് കാഴ്ചയിൽ ഒതുക്കം തോന്നാൻ കാരണം.  വീടിന്റെ ഭംഗിക്ക് തടസ്സമാകാതിരിക്കാൻ കാർ പോർച്ച് ഡിറ്റാച്ഡ് ആയി പണിതു. ജിഐ ട്രസ് വർക്കിൽ വി-ബോർഡിനുമുകളിൽ ഷിംഗിൾസ് വിരിച്ചാണ് പോർച്ച് ഒരുക്കിയത്.

colonial-home-wayanad-porch

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, അപ്പർ ഹാൾ, ബാൽക്കണി എന്നിവയാണ് 2242 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

colonial-home-wayanad-living

പ്രധാനവാതിൽ തുറന്നു പ്രവേശിക്കുന്നത് ലിവിങ് ഹാളിലേക്കാണ്. ടിവി ഏരിയയും പ്രെയർ സ്‌പേസും സ്‌റ്റെയറും ഇവിടെയാണ്. ലിവിങ്ങിന്റെ എതിർവശത്തെകൂടി ചെറിയ കോർട്യാർഡിലേക്കിറങ്ങാം. ഗ്ലാസ് റൂഫിങ്ങും ഒരുവശം ഗ്ലാസ് ഭിത്തിയുമുള്ള ഇവിടെ ചെടികളും പുൽത്തകിടിയുമെല്ലാമുണ്ട്.

colonial-home-wayanad-hall

പർപ്പിൾ ഹാർട്ട് എന്ന വിദേശ ഇനം തടിയാണ് ഫർണിഷിങ്ങിന് ഉപയോഗിച്ചത്. സിംഗിൾ കളറിൽ ഗ്രെയിൻസ് ഇല്ലാതെ നീറ്റ് & ക്ലീൻ ഫിനിഷ് ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഗുണം. വുഡൻ ഫിനിഷ്ഡ് ടൈൽസാണ് നിലത്തുവിരിച്ചത്.

colonial-home-wayanad-dine

ദീർഘദൂര ബുള്ളറ്റ് യാത്രകൾ ഇഷ്ടമുള്ളയാളാണ് ജോബിഷ്. മുകളിൽ പിൻവശത്താണ് ബാൽക്കണിയുള്ളത്. ഇത് ഇവരുടെ റൈഡുകളുടെ ഓർമചിത്രങ്ങൾ നിറയുന്ന ഫേവറിറ്റ് കോർണറാക്കിമാറ്റിയെടുത്തു. ബുദ്ധ തീമിലാണ് ഇവിടം ഒരുക്കിയത്. ബുദ്ധന്റെ ചിത്രങ്ങളും ക്യൂരിയോസും ഇവിടെ പ്രശാന്തി നിറയ്ക്കുന്നു. ഇവിടെ വെറുതെ ഇരുന്നു വായിക്കാനോ ചായ കുടിക്കാനോ സൊറ പറയാനോ ജോലി ചെയ്യാനോ ഒക്കെ സാധിക്കുംവിധം ഇരിപ്പിടങ്ങളും വേർതിരിച്ചു.

colonial-home-wayanad-balcony

മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികളുണ്ട്. മൂന്ന് മുറികൾക്ക് അറ്റാച്ഡ് ബാത്റൂം സൗകര്യമുണ്ട്. മാസ്റ്റർ ബെഡ്‌റൂം ഫ്ലോർ ലെവലിൽനിന്നും രണ്ടടി താഴ്ത്തിയാണ് നിർമിച്ചത്. മുറിയിലേക്ക് വ്യത്യസ്തമായ ഒരു എൻട്രിയും ഫീലും ലഭിക്കണമെന്ന ജോബിഷിന്റെ ആഗ്രഹപ്രകാരമാണ് ഇങ്ങനെ ചെയ്തത്.

master-bed-room

മാറ്റ് ബ്ലാക്ക് തീമിലാണ് കിച്ചൻ. പിവിസി ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

colonial-home-wayanad-kitchen

മുറ്റം ബേബി മെറ്റൽ വിരിച്ചു. കൊളോണിയൽ ശൈലിയോട് ചേർന്നുനിൽക്കുന്ന, വീടിന്റെ കാഴ്ച കെട്ടിമറയ്ക്കാത്ത  കോംപൗണ്ട് ഫെൻസിങ്ങാണ് ഇവിടെ ചെയ്തത്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 45 ലക്ഷം രൂപയ്ക്ക് ഇവർ കാത്തിരുന്ന സ്വപ്നഭവനം പൂർത്തിയായി.

colonial-home-wayanad-court

പാലുകാച്ചലിനെത്തിയവർക്കെല്ലാം വീട് പെരുത്തിഷ്ടമായി. വെല്ലുവിളികൾക്കിടയിലും സ്വന്തം ഇഷ്ടം മുറുകെപ്പിടിച്ചതിന്റെ റിസൽറ്റ് ശുഭകരമായതിന്റെ സന്തോഷത്തിലാണ് ജോബിഷും കുടുംബവും.

wayanad-home-night

Project facts

mananthavady-house-ff

Location- Mananthavady, Wayand

mananthavady-house-gf

Plot- 12.5 cent

Area- 2242 Sq.ft

Owner- Jobish

Designer- Noufal 

KCN Constructions, Kalpetta

Mob- 9747770369

Y.C- Sep 21

English Summary- European Model House Kerala; Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA