ADVERTISEMENT

പാലാ മേവട സ്വദേശിയായ ജോഷി നടയിലും ഭാര്യ ലിഷയും മുത്തോലിയില്‍ സ്ഥലം വാങ്ങിക്കുമ്പോള്‍ത്തന്നെ വീടിനെക്കുറിച്ചുള്ള ഗൃഹപാഠം തുടങ്ങിയിരുന്നു. കുടുംബജീവിതത്തിന്റെ ഹൃദ്യതയ്ക്കും പരിപാലനം എളുപ്പമാകുന്നതിനും ഒരുനിലവീട് മതി എന്നതായിരുന്നു അതിൽ പ്രധാനം.

mutholy-house-exterior-JPG

മുന്‍പ്‌ സുഹൃത്തിന്റെ ഒരുനില വീട്‌ രൂപകല്ചന ചെയ്ത എൻജിനീയർ ശ്രീകാന്ത്‌ പങ്ങപ്പാടിനെയാണ്‌ തങ്ങളുടെ ആശയങ്ങള്‍ പരുവപ്പെടുത്തി വീട് പണിതുനൽകാൻ ഏൽപിച്ചത്. ഒറ്റനോട്ടത്തിൽ ആരുടേയും കണ്ണുകളും ഹൃദയവും കവരുംവിധം അതിമനോഹരമായ വീട് അങ്ങനെ ഇവിടെ ഉയർന്നു.

mutholy-house-living

പരമ്പരാഗത ശൈലിയെ അനുസ്മരിപ്പിക്കുന്ന ഓടുവിരിച്ച ചരിഞ്ഞ മേൽക്കൂരയാണ് വീടിന്റെ ആകർഷണം. മേൽക്കൂര നിരപ്പായി വാർത്തശേഷം ജിഐ ട്രസ് ചെയ്ത് ഓടുവിരിക്കുകയാണ് ചെയ്തത്. അതിനാൽ മുകൾനിലയിൽ വിശാലമായ യൂട്ടിലിറ്റി സ്‌പേസ് ലഭിച്ചിട്ടുണ്ട്. കാറ്റും വെളിച്ചവും ഉറപ്പാക്കാനായി ട്രസ് മേൽക്കൂരയിൽ, കിഴക്കോട്ട് തുറക്കാവുന്ന രണ്ടു ബേവിൻഡോസും കൊടുത്തിട്ടുണ്ട്.

mutholy-house-formal-living-JPG

കിഴക്ക്‌ ദര്‍ശനമായി ചെറിയ പൂമുഖമുള്ള നീളന്‍ സിറ്റൗട്ടും സ്ക്വയര്‍ തൂണുകളും വീടിന്റെ മുന്‍കാഴ്ച മനോഹരമാക്കുന്നു. 

സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാത്റൂമുകൾ എന്നിവയാണ് 2500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

mutholy-house-dine-JPG

നാലു കിടപ്പുമുറികളും അത്യാവശ്യം വലുപ്പത്തിൽ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങളും മുറികളിൽ സജ്ജീകരിച്ചു.

mutholy-house-bed-JPG

പരിപാലനം എളുപ്പമാക്കാൻ ചെറിയ ഓപ്പൺ കിച്ചനാണ് ഒരുക്കിയത്. രണ്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ ഫാമിലി ഡൈനിങ് സ്‌പേസും വേർതിരിച്ചു. എന്നാൽ വർക്കേരിയ അത്യാവശ്യം വിശാലമായി നിർമിച്ചു. ഇതിനോട് അനുബന്ധമായി സ്‌റ്റോർ, വാഷിങ് മെഷീൻ വയ്ക്കാനുള്ള ഇടം, മുകളിലേക്കുള്ള യൂട്ടിലിറ്റി സ്‌റ്റെയർ എന്നിവയും ചിട്ടപ്പെടുത്തി.

mutholy-house-kitchen-JPG

കോവിഡ് കാലം പണി തടസ്സപ്പെടുത്താൻ എത്തിയെങ്കിലും അതിനെയെല്ലാം അതിജീവിച്ച് വീടുപണി പൂർത്തിയാക്കി വെഞ്ചരിപ്പ് നടത്തിയതിന്റെ തൃപ്തിയിലാണ് ജോഷിയും കുടുംബവും.

mutholy-house-dining

 

Project facts

Location- Mutholy, Pala

Area- 2500 Sq.ft

Owner- Joshy Nadayil

Engineer- Sreekanth Pangappadu

PG Group of Designs, Kanjirappally

Mob- 9447114080

Y.C- 2021

English Summary- Best Traditional Kerala House Design; Veedu Malayalam Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com