നല്ല അടക്കവും ഒതുക്കവുമുള്ള വീട്; ഇടത്തരം കുടുംബത്തിന് ഇത് ധാരാളം

HIGHLIGHTS
  • പുതിയകാലത്ത് ഒരുനില വീട് തിരഞ്ഞെടുത്താൽ ഗുണങ്ങൾ നിരവധിയുണ്ട് എന്നിവർ പറയുന്നു.
simple-house-korom-view
SHARE

കണ്ണൂർ പയ്യന്നൂരിനടുത്ത് കോറോം എന്ന സ്ഥലത്താണ് മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായ സനൂപിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ആരുടേയും കണ്ണുകളെ ആകർഷിക്കുന്ന ഒതുക്കമുള്ള കെട്ടും മട്ടുമാണ് വീടിന്റെ ഹൈലൈറ്റ്. പരിപാലനം എളുപ്പം, കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം എന്നിവ മുൻനിർത്തി ഒരുനില വീട് മതി എന്നായിരുന്നു ഇവരുടെ തീരുമാനം. 

വിസ്തീർണം അധികം വർധിപ്പിക്കാതെതന്നെ ഡിസൈൻ ടീം പ്ലാൻ പരിഷ്കരിച്ച് ഒരുനില വീട്ടിൽ ഇരുനിലയുടെ സൗകര്യങ്ങൾ ഒരുക്കി. സീലിങ് ഹൈറ്റ് കൂട്ടിപ്പണിതശേഷം മെസനൈൻ ഫ്ലോർ (ഇടത്തട്ട്) നിർമിച്ചാണ് ഇത് സാധ്യമാക്കിയത്.

simple-house-korom

മൂന്നു തട്ടുകളായുള്ള ചരിഞ്ഞ മേൽക്കൂരയാണ് വീടിന്റെ ആകർഷണം. മേൽക്കൂര ചരിച്ചു വാർത്തശേഷം ഷിംഗിൾസ് വിരിക്കുകയായിരുന്നു. മുൻവശത്തെ പുറംഭിത്തികളിലുള്ള ടെറാക്കോട്ട  ബ്രിക്ക് ക്ലാഡിങ്ങാണ് വീടിന് വ്യത്യസ്തഭംഗി പകരുന്നത്.

simple-house-korom-wash

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, മൂന്ന് കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മെസനൈൻ ഫ്ലോറിൽ ഒരു കിടപ്പുമുറിയും സജ്ജമാക്കി. മൊത്തം 2200 ചതുരശ്രയടിയാണ് വിസ്തീർണം.

simple-house-korom-living

വീടിനുള്ളിൽ പച്ചപ്പിനും കാറ്റിനും വെളിച്ചത്തിനും തുല്യമായ ഇടമൊരുക്കി എന്നത് ശ്രദ്ധേയമാണ്. അകത്തേക്ക് കയറുമ്പോൾ ലിവിങ്- ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമാണ്. ഇതിനെ വേർതിരിക്കുന്ന സെമി- പാർടീഷൻ കാണാൻ നല്ല ചന്തമാണ്. മെറ്റൽ സിഎൻസി കട്ടിങ് ചെയ്തശേഷം പി.യു പെയിന്റ് ഫിനിഷിലാണ് ഇത് നിർമിച്ചത്.   ഇത് ആവശ്യാനുസരണം എടുത്തുമാറ്റി അകത്തളം ഒറ്റഹാളാക്കി മാറ്റുകയും ചെയ്യാം.

simple-house-korom-hall

ക്രോസ് വെന്റിലേഷന് നൽകിയ പ്രാധാന്യം എടുത്തുപറയണം. കാറ്റിന്റെ ദിശയനുസരിച്ച് ജാലകങ്ങൾ ചിട്ടപ്പെടുത്തിയത് ഇതിനുദാഹരണമാണ്. ലിവിങ്ങിന്റെ വശത്തെ ജാലകങ്ങളിൽ ടെറാക്കോട്ട ജാളി കൊടുത്തിട്ടുണ്ട്. ചൂടുവായുവിനെ തെല്ലൊന്ന് തണുപ്പിക്കാൻ ഇത് ഉപകരിക്കുന്നു.  ലിവിങ്ങിന്റെ വശത്തായി പൂജാസ്‌പേസും സൈഡ് കോർട്യാർഡുമുണ്ട്. അതുപോലെ സീലിങ്ങിൽ ഗ്ലാസിട്ട ലൈറ്റ് വെല്ലും സജ്ജമാക്കി.

simple-house-korom-interior

ഡൈനിങ്ങിന്റെ പിന്നിലായാണ് രണ്ടാമത്തെ കോർട്യാർഡ്. ഇവിടെയും സീലിങ് ഗ്ലാസിട്ട് പ്രകാശത്തെ അകത്തേക്കാനയിക്കുന്നു. വാഷ് ഏരിയയിൽ കൊടുത്തിട്ടുള്ള ഹാങ്ങിങ് മിററാണ് ഇവിടുത്തെ ഹൈലൈറ്റ്. പർഗോള സീലിങ്ങിൽനിന്ന് മെറ്റൽ ഫിക്സ്ചറിലാണ് ഇത് ഘടിപ്പിച്ചത്.  ഡൈനിങ്ങിന്റെ വശത്തുകൂടിയാണ് മെസനൈൻ ഫ്ലോറിലേക്ക് പ്രവേശിക്കുന്ന സ്‌റ്റെയറുള്ളത്.

simple-house-korom-dine

ഇറ്റാലിയൻ മാർബിളാണ് കോമൺ ഏരിയകളിൽ വിരിച്ചത്. പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് ഫർണിച്ചറുകൾ നിർമിച്ചത്. ഇന്റീരിയറിനോട് ചേരുംവിധം ഇവ കസ്റ്റമൈസ് ചെയ്തെടുത്തു.

simple-house-korom-bedroom

ലാളിത്യവും ഉപയുക്തതയും നിറയുന്നതാണ് കിടപ്പുമുറികൾ. മൂന്ന് കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം വേർതിരിച്ചു. ധാരാളം ജാലകങ്ങളും മുറിയിൽ ഹാജരുണ്ട്. 

simple-house-korom-bed

പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

simple-house-korom-kitchen

നിലവിൽ കാർ പോർച്ച് പണിതിട്ടില്ല. പ്രധാന സ്ട്രക്ച്ചറിൽനിന്നും മാറ്റി പോർച്ച് പണിയാനാണ് പ്ലാൻ. കൂടാതെ ചുറ്റുമതിലിന്റെ പണിയും പുരോഗമിക്കുന്നു. ചുരുക്കത്തിൽ അടക്കവും ഒതുക്കവുമുള്ള വീട് നാട്ടിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

korom-gf-plan-

Project facts

korom-ff-plan

Location- Korom, Kannur

Area- 2200 Sq.ft

Owner- Sanoop

Design- ATREUM Associates, Kottakkal, Payyannur

Mob- 7510666801,8547440077

Y.C- Jan 2021

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Compact House Plans; Veedu Malayalam Magazine

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA