പുറംകാഴ്ചയിൽ ആവറേജ് എന്നുതോന്നും; പക്ഷേ അകത്താണ് സർപ്രൈസ്!

HIGHLIGHTS
  • മോഡേൺ സൗകര്യങ്ങൾക്കൊപ്പം സോളർ, മഴവെള്ളസംഭരണി എന്നിവയും ഉൾപ്പെടുത്തി.
punnapra-home
SHARE

ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലാണ് റിട്ട. സർക്കാർ ഉദ്യോഗസ്ഥനായ മുഹമ്മദ് അഷ്റഫിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. തികച്ചും സമകാലിക ശൈലിയോട് ചേർന്നുനിൽക്കുന്ന രൂപഭാവമാണ് വീടിനുള്ളത്. ബോക്സ് എലിവേഷനും പർഗോളയും ക്ലാഡിങ്ങും വൈറ്റ്+ ഗ്രേ+ ഓറഞ്ച് നിറങ്ങളും  പുറംകാഴ്ചയ്ക്ക് മാറ്റുകൂട്ടുന്നു. സിറ്റൗട്ടിലെ ടഫൻഡ് ഗ്ലാസ് വിരിച്ച പർഗോളയും മുകളിലെ പ്രൊജക്ട് ചെയ്തുനിൽക്കുന്ന ബാൽക്കണിയും പുറംകാഴ്ചയിലെ കൗതുകങ്ങളാണ്. മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുംവിധം മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും ഇടകലർത്തി വിരിച്ചു.

punnapra-home-exterior

സിറ്റൗട്ട്, ഫോയർ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

punnapra-home-formal

വിശ്രമകാല ജീവിതം സജീവമാക്കാൻ പരസ്പരം വിനിമയം ചെയ്യുന്ന അകത്തളങ്ങളുള്ള വീട് വേണം എന്നതായിരുന്നു ഇവരുടെ ഡിമാൻഡ്. ഇതിനായി സെമി-ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ചിട്ടപ്പെടുത്തി.  പൂമുഖത്തേക്ക് കയറുമ്പോൾത്തന്നെ ഒരു കോർട്യാർഡും വശത്തായി ഫോയറുമുണ്ട്. ഫാമിലി ലിവിങ്- ഡൈനിങ്- കിച്ചൻ നേർരേഖയിൽ പാർടീഷനുകൾ ഇല്ലാതെ വിന്യസിച്ചു. 

punnapra-home-foyer

വുഡൻ നിറത്തിനോട് ഉടമയ്ക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നു. അതിനാൽ നാച്ചുറൽ വുഡിന് ബദലായുള്ള ഫർണിഷിങ് സാമഗ്രികൾ ഉപയോഗിച്ചാണ് തടിയുടെ ഫിനിഷ് ഒരുക്കിയത്. ഉദാഹരണത്തിന് വുഡൻ ഫിനിഷ്ഡ് ക്ലാഡിങ് ടൈൽസ്, വുഡൻ ഫിനിഷ്ഡ് പെയിന്റ് എന്നിവ മുറികളിൽ ഹാജരുണ്ട്. ഓരോ ഇടങ്ങളുടെയും സമീപചുവരുകളിൽ ഹൈലൈറ്റുകൾ നൽകിയാണ് ഇടങ്ങൾ അടയാളപ്പെടുത്തിയത്. മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്.

punnapra-home-hall

ഫോർമൽ ലിവിങ് കമനീയമായി ഒരുക്കി. ഒരുവശത്തെ ഭിത്തി വുഡൻ ടൈൽ ക്ലാഡിങ് വിരിച്ചു. മറ്റൊരുവശത്ത് ഫിക്സഡ് ഗ്ലാസ് ജാലകം വേർതിരിച്ചു.

punnapra-home-living

ഫാമിലി ലിവിങ്ങിൽ ടിവി യൂണിറ്റ് വേർതിരിച്ചു. ജിപ്സം ഫോൾസ് സീലിങ്ങിൽ എൽഇഡി ലൈറ്റുകൾ ഘടിപ്പിച്ചു. ഇവിടെ കസ്റ്റമൈസ്ഡ് ഫർണിച്ചറുകളും വേർതിരിച്ചു. ഡൈനിങ് ഹാളിൽ വാഷ് ഏരിയയ്ക്ക് അഭിമുഖമായി ഒരു ഊഞ്ഞാലും ഘടിപ്പിച്ചു.

punnapra-home-dining

ഗ്രാനൈറ്റാണ് സ്‌റ്റെയറിൽ വിരിച്ചത്. കൈവരി സ്റ്റീൽ+ ഗ്ലാസ് ഫിനിഷിലാണ്. സ്‌റ്റെയറിന്റെ സീലിങ്ങിൽ സ്‌കൈലൈറ്റ് കോർട്യാർഡുണ്ട്. വശത്തും വെർട്ടിക്കൽ സ്‌കൈലൈറ്റുകൾ വേർതിരിച്ചു.

ഡബിൾഹൈറ്റ് കോർട്യാർഡിൽ ഫൗണ്ടൻ, ഇൻഡോർ പ്ലാന്റ്സ് എന്നിവയുമുണ്ട്. ആർട്ടിഫിഷ്യൽ ലൈറ്റിങ്ങിന് നൽകിയ പ്രാധാന്യമാണ് മറ്റൊരു ഹൈലൈറ്റ്. കിച്ചനിൽ ഉൾപ്പെടെ ഫോൾസ് സീലിങ്ങും എൽഇഡി, സ്ട്രിപ്പ് ലൈറ്റുകളുമുണ്ട്. ഇതുകൂടാതെ കോർട്യാർഡ് സ്‌കൈലൈറ്റ് വഴി പകൽ നാച്ചുറൽ ലൈറ്റും ഉള്ളിലെത്തുന്നു.

വിശാലതയും ഉപയുക്തതയും സമ്മേളിക്കുന്നതാണ് മൂന്നു കിടപ്പുമുറികളും. ഇവിടെ ഹെഡ്സൈഡ് ഭിത്തിയും ഹെഡ്‌ബോർഡുമെല്ലാം പാനലിങ് വഴി ഹൈലൈറ്റ് ചെയ്‌തിട്ടുണ്ട്‌. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും മുറികളിൽ സജ്ജം.

punnapra-home-bedroom

പ്രധാന കിച്ചൻ ഡൈനിങ്ങിലേക്ക് തുറക്കുംവിധമാണ്. ഇതിനിടയിലുള്ള പാർടീഷൻ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറായും വർത്തിക്കുന്നു. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. മൾട്ടിവുഡ്+ പി.യു പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ.

punnapra-home-main-kitchen

പ്രകൃതിസൗഹൃദ മാതൃകകൾ വീട്ടിൽ അവലംബിച്ചിട്ടുണ്ട്. വീട്ടിലെ ഊർജ ആവശ്യത്തിന്റെ ഒരുപങ്ക് പുരപ്പുറത്തെ സോളർ പ്ലാന്റിൽ നിന്നും ലഭിക്കും. പുരപ്പുറത്തുവീഴുന്ന മഴവെള്ളം പാത്തികളിലൂടെ മഴവെള്ള സംഭരണിയിലേക്ക് എത്തിക്കുന്നു. ചുരുക്കത്തിൽ പുറംകാഴ്ച കണ്ടാൽ ഉള്ളിൽ ഇത്രയും കമനീയമായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് എന്നാരും പ്രതീക്ഷിക്കില്ല. അതുകൊണ്ട് പുറംകാഴ്ച കണ്ട് അകത്തെത്തുന്ന അതിഥികൾ വിസ്മയിച്ചാണ് മടങ്ങുന്നത്.

Project facts

Location- Punnapra, Alappuzha

Plot- 10.5 cent

Area- 2252 Sq.ft

Owner- Muhammed Ashraf

Design- Thoufeeque A. Azeez

Salmia Group

Mob- 9895592241   7558881155

Interior Design- Sunny N.G

New Height Interiors

Mob- 7306644643

Y.C- 2020

English Summary- Luxury House with Simple View; Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS