ADVERTISEMENT

കോഴിക്കോട് പേരാമ്പ്രയിലാണ് ജോഷിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. 'ഒരേസമയം ലാളിത്യവും പ്രൗഢിയും തോന്നണം'- ഇതായിരുന്നു ഗൃഹനാഥന്റെയും കുടുംബത്തിന്റെയും ആവശ്യം. ഇപ്രകാരമാണ് വീടൊരുക്കിയത്. 22 സെന്റിൽ അത്യാവശ്യം മുറ്റം വിട്ടിട്ടാണ് വീടിനു സ്ഥാനം കണ്ടത്.  മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും ഇടകലർത്തി വിരിച്ചു. പ്ലോട്ടിലുണ്ടായിരുന്ന തെങ്ങുകളും കഴിവതും മരങ്ങളും നിലനിർത്തി.

simple-house-perambra-yard

മേൽക്കൂര പലതട്ടുകളായി ചരിച്ചുവാർത്ത് ഷിംഗിൾസ് വിരിച്ചു. ഹൈ പ്രഷർ ലാമിനേറ്റ് ബോർഡുകൾ പുറംഭിത്തികളിൽ പതിച്ചിട്ടുണ്ട്. ഇത് ഒറ്റനോട്ടത്തിൽ തടിയുടെ ഫിനിഷ് നൽകുന്നു. വീടിന്റെ തുടർച്ച അനുസ്‌മരിപ്പിക്കും വിധം ഗെയ്റ്റിലും ചുറ്റുമതിലിലും HPL ബോർഡുകൾ കൊണ്ട് വുഡൻ ഫിനിഷ് നൽകിയിട്ടുണ്ട്. 

simple-house-perambra-side

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാത്റൂം, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2700 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

simple-house-perambra-formal

രണ്ടു സിറ്റൗട്ടുകൾ മുൻവശത്തുണ്ട്. പ്രധാന സിറ്റൗട്ടിലൂടെയാണ് ലിവിങ് റൂമിലേക്ക് പ്രവേശിക്കുന്നത്. പോർച്ചിന്റെ വശത്തുള്ള സിറ്റൗട്ടിലൂടെ നേരിട്ട് ഡൈനിങ്ങിലേക്കും കടക്കാം.

simple-house-perambra-hall

പ്ലൈവുഡ്- മൾട്ടിവുഡ്- വെനീർ എന്നിവയുടെ ബാലൻസ്ഡായിട്ടുള്ള ക്രമീകരണമാണ് അകത്തളത്തിൽ ഫർണിഷിങ്ങിൽ പ്രതിഫലിക്കുന്നത്.  അതിനാൽ അത്യാവശ്യം ലക്ഷുറി ലുക്ക് ലഭിക്കുന്നുമുണ്ട്, ഒരുപാട് തുക ഫർണിഷിങ്ങിൽ ചെലവായിട്ടുമില്ല.  മാറ്റ് ഫിനിഷ്ഡ് ടൈലാണ് നിലത്തുവിരിച്ചത്. സിറ്റൗട്ടിൽ ഗ്രാനൈറ്റ് വിരിച്ചു. ഫർണിച്ചറുകൾ ഇന്റീരിയറുമായി ഇഴുകിചേരുംവിധം കസ്റ്റമൈസ് ചെയ്തു.

simple-house-perambra-dining

ലെതർ ഫിനിഷ് സോഫയും വോൾപേപ്പറും ഫോർമൽ ലിവിങ് അലങ്കരിക്കുന്നു. ഒരു ഷോ ഷെൽഫ് വഴിയാണ് ഫോർമൽ ലിവിങ്ങിന് സ്വകാര്യതയേകി ഡൈനിങ്ങിൽ നിന്നും മറച്ചത്.

simple-house-perambra-overview

സ്‌റ്റെയർ, ഫാമിലി ലിവിങ്, ഡൈനിങ് എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. ഇത് മധ്യഭാഗത്ത് നല്ല വിശാലത ലഭിക്കാൻ ഉപകരിക്കുന്നു. സ്‌റ്റെയറിനോട് ചേർന്ന ഭിത്തിയിൽ പാനലിങ് ചെയ്ത് പ്രെയർ സ്‌പേസും ചിട്ടപ്പെടുത്തി.

simple-house-perambra-stair

ഡൈനിങ് ഡബിൾ ഹൈറ്റിലാണ്. മുകളിൽനിന്നും ഓവർവ്യൂ ലഭിക്കുന്നതിലൂടെ ഇരുനിലകളെയും കണക്ട് ചെയ്യുന്ന സ്‌പേസായും വർത്തിക്കുന്നു. എം.എസ് ഫ്രയിമിൽ ഗ്ലാസ് ടോപ് വിരിച്ച ഡൈനിങ് ടേബിളും കസ്റ്റമൈസ്ഡ് ചെയറുകളുമാണ് ഇവിടെയുള്ളത്.

മൈൽഡ് സ്റ്റീൽ സ്ട്രക്ചറിൽ സോളിഡ് വുഡൻ പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ നിർമിച്ചത്. സ്‌റ്റെയറിന്റെ താഴെയാണ് വാഷ് ഏരിയ. ഗോവണി കയറിയെത്തുന്നത് അപ്പർ ലിവിങ്ങിലേക്കാണ്. ഇവിടെ വെൽവെറ്റ് സോഫയും ടിവി യൂണിറ്റിനുള്ള പ്രൊവിഷനും ഇട്ടിട്ടുണ്ട്.

simple-house-perambra-upper

വിശാലതയ്ക്കും ഉപയുക്തതയ്ക്കും പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. സൈഡ് ടേബിൾ, ഹെഡ്ബോർഡിൽ വോൾപേപ്പർ, വിശാലമായ വാഡ്രോബ്, അറ്റാച്ഡ് ബാത്റൂം എന്നിവ മുറികളിൽ ഹാജരുണ്ട്.

simple-house-perambra-bed

വൈറ്റ്+ പേസ്റ്റൽ ഗ്രീൻ തീമിലാണ് കിച്ചൻ.  പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

simple-house-perambra-kitchen

വീട്ടിലെത്തിയ നിരവധി ബന്ധുക്കളും സുഹൃത്തുക്കളും വീടിന്റെ ആരാധകരായാണ് മടങ്ങിയത്.

simple-house-perambra-ff
simple-house-perambra-gf

 

 

 

 

Project facts

Location- Perambra, Calicut

Plot- 22 cent

Area- 2700 Sq.ft

Owner- Joshi Manikombel

Designer- Jinsho Jose, Riju

Adoria Designs, Calicut

Mob- 8606445566

Y.C- 2021

ചിത്രങ്ങൾ- അജീബ് കോമാച്ചി

English Summary- Simple House Plans Kerala; Interior Designs; Veedu Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com