ADVERTISEMENT

ആലുവയ്ക്കടുത്ത് ദേശം എന്ന സ്ഥലത്താണ് പ്രവാസിയായ റെനീഷിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പെരിയാറിന്റെ സമീപത്തുള്ള 12 സെന്റ് പ്ലോട്ടിലാണ് വീട് വച്ചത്. പലവിധ ജ്യാമിതീയ മാതൃകകളുടെ സങ്കലനമാണ് പുറംകാഴ്ച. സെമി- പ്രീഫാബ് ശൈലിയിലാണ് വീടുപണിതത് എന്ന പ്രത്യേകതയുമുണ്ട്.

gfrg-home-aluva-side

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. അപ്പർ ലിവിങ്, ഒരു കിടപ്പുമുറി, യൂട്ടിലിറ്റി സ്‌പേസ്, ഗാർഡൻ ടെറസ് എന്നിവ മുകൾനിലയുമുണ്ട്. മൊത്തം 3000 ചതുരശ്രയടിയാണ് വിസ്തീർണം.

gfrg-home-aluva-night

വിശാലമായ അകത്തളങ്ങളാണ് ഉള്ളിൽ സ്വാഗതം ചെയ്യുന്നത്.  ലിവിങ്ങിന് അനുബന്ധമായി ഔട്ഡോർ പാഷ്യോയും ഡൈനിങ്ങിന് അനുബന്ധമായി ഓപ്പൺ കോർട്യാർഡുമുണ്ട്. ഡബിൾ ഹൈറ്റിലാണ് ഫോർമൽ ലിവിങ്. സിമന്റ് ഫിനിഷിലുള്ള റൂഫിങ് വേറിട്ടുനിൽക്കുന്നു. ഡൈനിങ്ങും ഡബിൾ ഹൈറ്റിലാണ്. ഇവിടെ മാത്രമാണ് ജിപ്സം സീലിങ് ചെയ്തിട്ടുള്ളത്.

കാറ്റും വെളിച്ചവും ക്രോസ് വെന്റിലേഷനും ലഭിക്കാൻ കേരളത്തിൽ സാധാരണ വീടുകളിൽ കാണാത്ത ടെക്നൊളജികൾ ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. ചൂടുവായുവിനെ പുറംതള്ളാൻ സ്‌റ്റെയർ ഏരിയയിൽ സ്ഥാപിച്ച, കാറ്റിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയൽ റിവോൾവിങ്  വെന്റിലേറ്റർ ഒരുദാഹരണം.

gfrg-home-aluva-dine

ഇതുപോലെ വീടിന്റെ കിഴക്കുവശത്തെ ഭിത്തികളിൽ ധാരാളം ഓപ്പണിങ്ങുകൾ കൊടുത്തിട്ടുണ്ട്. അതിനാൽ പകൽസമയത്ത് വീട്ടിൽ ലൈറ്റിടേണ്ട കാര്യമില്ല. ക്രോസ് വെന്റിലേഷൻ കൃത്യമായി ലഭിക്കുന്നതിനാൽ സാധരണ ഫാനും ആവശ്യം വരാറില്ല എന്ന് വീട്ടുകാർ പറയുന്നു.

gfrg-home-aluva-court

ഈ വീടിനെ വേറിട്ടുനിർത്തുന്ന ഘടകം GFRG പാനലുകളാണ്. പലയിടത്തും കോൺക്രീറ്റ് ചുവരുകളുടെ സ്ഥാനത്ത് വ്യാവസായിക വേസ്റ്റിൽ നിന്നും നിർമിക്കുന്ന ജിപ്സം പാനലുകളാണ്  സ്ഥാപിച്ചത്. ഇത് ഫാക്ടറിയിൽ നിർമിച്ച് പണിസ്ഥലത്തെത്തി സ്ഥാപിക്കുന്ന പ്രീഫാബ് ഭിത്തികളാണ്.  വളരെ വേഗം സ്ഥാപിക്കാം, ചൂടിനെ പ്രതിരോധിക്കുന്നു തുടങ്ങിയ ഗുണങ്ങളുമുണ്ട്.

gfrg-home-aluva-stair

ഡൈനിങ്ങിനോട് അനുബന്ധമായാണ് കോർട്യാർഡ്. ഫോൾഡിങ് ഡോറുകൾ വഴിയാണ് ഇവിടേക്ക് പ്രവേശിക്കുന്നത്.  

വെർട്ടിക്കൽ പർഗോളയും സ്‌കൈലൈറ്റും ഇൻഡോർ പ്ലാന്റുകളും ഇവിടെയുണ്ട്. വീട്ടുകാരുടെ ഫേവറിറ്റ് കോർണറാണ് ഇവിടം.

gfrg-home-aluva-yard

നൂതന സൗകര്യങ്ങൾ കിച്ചണിൽ സമ്മേളിക്കുന്നു. മറൈൻ പ്ലൈ+ ഗ്ലോസി ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

gfrg-home-aluva-kitchen

സ്ഥിരതാമസം ഇല്ലാത്തതിനാൽ മിനിമൽ തീമിലാണ് മൂന്നു കിടപ്പുമുറികളും. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ ഇവിടെയുണ്ട്. കട്ടിലിനോട് ചേർന്ന് പുറത്തെ കാഴ്ചകൾ ഇരുന്നാസ്വദിക്കാൻ പാകത്തിൽ ബേവിൻഡോകളാണ് കൊടുത്തിട്ടുള്ളത്.

gfrg-home-aluva-bed

 

gfrg-home-aluva-gf

Project facts

gfrg-home-aluva-ff

Location- Desom, Aluva

Plot- 12 cent

Area- 3000 Sq.ft

Owner- Renish PR

Architects- Mithun O Raghavan, Meghna Anilkumar

Designloom Architects

Mob- 9495181756

Y.C- 2021

ചിത്രങ്ങൾ- ആർക്കിടെക്ട് പ്രശാന്ത് മോഹൻ 

English Summary- Transformer House using GFRG Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT