അത്രപെട്ടെന്ന് പിടിതരില്ല; ഇത് ഭാവി മുൻകൂട്ടിക്കണ്ട് പണിത വീട്

Mail This Article
ബോക്സ് മാതൃകകളുടെ വേറിട്ട സങ്കലനമാണ് പാലക്കാട് ഒറ്റപ്പാലത്തുള്ള ബഷീറിന്റെ പുതിയ ഹൈലൈറ്റ്. സ്‌റ്റോൺ ക്ലാഡിങ്ങിന്റെയും ഗ്ലാസ് ജാലകങ്ങളുടെയും സാന്നിധ്യമാണ് പുറംകാഴ്ച സജീവമാക്കുന്നത്. തെക്കോട്ട് ദർശനമുള്ള വീട്ടിൽ വെയിലിന്റെ കാഠിന്യം കുറയ്ക്കാൻ കൂടിയാണ് ബോക്സ് എലിവേഷൻ തിരഞ്ഞെടുത്തത്. കൂടാതെ മുൻവശത്ത് വലിയ ജാലകങ്ങൾ ഒഴിവാക്കി.
വീടിന്റെ ഭംഗി ആസ്വദിക്കാൻ പാകത്തിൽ മുറ്റം വേർതിരിച്ചു. പേവിങ് ടൈലും ഗ്രാസും വിരിച്ച ഡ്രൈവ് വേയുടെ ഇരുവശവും പുൽത്തകിടിയും ഗാർഡനും ഹാജരുണ്ട്.

വീടിന്റെ അകത്തെ സംവിധാനങ്ങൾ പുറത്തുനിന്നുകാണുന്ന ആർക്കും പ്രവചിക്കാനാകില്ല. ഇങ്ങനെ പിടികൊടുക്കാത്ത വിധത്തിലാണ് അകത്തളക്രമീകരണം. പബ്ലിക്- സെമി പ്രൈവറ്റ്- പബ്ലിക് സ്‌പേസുകളായി ഇടങ്ങൾ വിന്യസിച്ചു. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. സിറ്റൗട്ട് കൂടാതെ വശത്തെ ഫാമിലി ലിവിങ്ങിലൂടെയും ഉള്ളിലേക്ക് പ്രവേശിക്കാം.

ഫാമിലി ലിവിങ്ങിലെ മൂന്നുവശത്തും ഗ്ലാസ് ജാലകങ്ങളാണ്. അതിനാൽ നാച്ചുറൽ ലൈറ്റ് സമൃദ്ധമായി ലഭിക്കുന്നു. സ്ലൈഡിങ് ഗ്ലാസ് വാതിലിലൂടെ വശത്തെ മുറ്റത്തേക്കിറങ്ങാം.

ഫാമിലി ലിവിങ്- ഡൈനിങ് വേർതിരിക്കുന്നത് ചെറിയൊരു പാർടീഷൻ ഭിത്തിയാണ്. പത്തുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ വിശാലമായ ഡൈനിങ് ടേബിളാണ് ഒരുക്കിയത്. നാനോവൈറ്റ് ടോപ്പാണ് ടേബിളിന്.

കസ്റ്റമൈസ്ഡ് ഫർണിച്ചറുകൾ ഇവിടെ ഭംഗി നിറയ്ക്കുന്നു. നിലത്ത് വുഡൻ ഫിനിഷ്ഡ് ടൈൽസ് വിരിച്ചു. ജിപ്സം ഫോൾസ് സീലിങ്ങും സ്പോട് ലൈറ്റുകളും അകത്തളം കമനീയമാക്കുന്നു.

മികച്ച സ്വകാര്യത ലഭിക്കുംവിധം പിൻവശത്തായാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് സജ്ജീകരിച്ചു.

ഐലൻഡ് കിച്ചൻ സജ്ജീകരിച്ചു. മൾട്ടിവുഡ്+ പിയു ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

വീടിനു മുന്നിലൂടെയുള്ള റോഡ് ഭാവിയിൽ വികസിക്കാനും വാഹനത്തിരക്ക് വർധിക്കാനുമുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ്, ബഹളങ്ങളിൽനിന്ന് സംരക്ഷണവും സ്വകാര്യതയും നൽകുംവിധമുള്ള വീടിന്റെ രൂപകൽപന എന്നതും എടുത്തുപറയണം.
നിങ്ങൾ വീടിനെ സ്നേഹിക്കുന്നയാളാണോ? എങ്കിൽ Manoramaveedu YouTube Channel Subscribe ചെയ്യൂ
Project facts
Location- Ottapalam, Palakkad
Plot- 60 cent
Area- 6300 Sq.ft
Owner- Basheer
Architect- Mahendra Mohan
Mars Architects
Mob- 9048898933
Y.C- 2021
***
പ്രിയ വായനക്കാരേ, നിങ്ങളുടെ വീടുപണി അനുഭവങ്ങൾ, രസകരമായ ഓർമകൾ, പറ്റിയ അബദ്ധങ്ങൾ, പഠിച്ച പാഠങ്ങൾ എന്നിവ പങ്കുവയ്ക്കാം. അത് മറ്റുള്ളവർക്ക് ഉപകരിക്കട്ടെ. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും സഹിതം അയയ്ക്കുക. യോഗ്യമായവ പ്രസിദ്ധീകരിക്കും.
English Summary- Box Shaped Contemporary House; Veedu Kerala