വെറും 6 സെന്റ്; ചെലവുചുരുക്കി സൂപ്പർ ആഡംബരവീട്!

Mail This Article
മലപ്പുറം മുണ്ടുപറമ്പയിലാണ് പ്രവാസിയായ ഫിറോസിന്റെ പുതിയ വീട്. തൂവൽകൂടാരം എന്നാണ് വീടിന്റെ പേര്. സ്ഥല-സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പണിത വീടാണിത്. വെറും 6 സെന്റ് വസ്തുവാണുണ്ടായിരുന്നത്. അവിടെ പരമാവധി വിശാലമായ അകത്തളങ്ങളുള്ള വീട് എന്നതായിരുന്നു ആവശ്യം.

മൂന്നു വർഷമെടുത്ത് ഘട്ടം ഘട്ടമായാണ് വീടുപണി തീർത്തത്. പ്രവാസിയായ ഗൃഹനാഥൻ വാട്സ്ആപ് വഴിയായിരുന്നു മേൽനോട്ടം നിർവഹിച്ചത്. കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയ്ക്കനുയോജ്യമായാണ് എലിവേഷൻ. മേൽക്കൂര ചരിച്ചുവാർത്ത് ഓടുവിരിച്ചു. വിയറ്റ്നാമിൽ നിന്നുള്ള ബ്രിക്ക് ക്ലാഡിങ്ങാണ് പുറംഭിത്തിയിൽ ഭംഗി നിറയ്ക്കുന്നത്. ഇതുമാത്രമാണ് പുറത്തുനിന്നുവാങ്ങിയത്.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, നാലു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം, കിച്ചൻ, വർക്കേരിയ എന്നിവയാണ് 1600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ഡൈനിങ് ടേബിൾ, കോർട്യാർഡിലെ സീറ്റിങ്, സ്റ്റഡി ഏരിയയിലെ ഫർണിച്ചർ എന്നിവയെല്ലാം മെറ്റലിൽ തടി പൊതിഞ്ഞു നിർമിച്ചതാണ്. ഇടത്തരം വൈറ്റ് വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. സിറ്റൗട്ട്, സ്‌റ്റെയർ എന്നിവിടങ്ങളിൽ ബ്ലാക്ക് ലപ്പോത്ര മാർബിളും വിരിച്ചു. സ്‌റ്റെയറിന്റെ കൈവരികളും മെറ്റൽ ട്യൂബിലാണ്. ഇതിനുമുകളിൽ തടിപൊതിഞ്ഞു.

നാലു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം വേണം എന്നതായിരുന്നു പ്രധാന ആവശ്യം. ഇത് സാധ്യമാക്കി. കിടപ്പുമുറികൾ വിശാലമായി വ്യത്യസ്ത തീമുകളിൽ ഒരുക്കി.

പാചകത്തിൽ താൽപര്യമുള്ള വീട്ടുകാരിയുടെ ആഗ്രഹപ്രകാരം അടുക്കള അത്യാവശ്യം വിപുലമായി ഒരുക്കി. അടുക്കളയ്ക്ക് മാത്രം 4 ലക്ഷത്തോളം രൂപ ചെലവായി. അല്ലെങ്കിൽ ബജറ്റ് ഇനിയും കുറയ്ക്കാമായിരുന്നു. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ. കൗണ്ടറിൽ വൈറ്റ് ടൈൽ വിരിച്ചു. ബാക്സ്പ്ലാഷിലും ടൈൽ വിരിച്ചശേഷം കൺസീൽഡ് എൽഇഡി കൊടുത്തു ഭംഗിയാക്കി.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 35 ലക്ഷം രൂപയാണ് ചെലവായത്. നിലവിലെ വിലക്കയറ്റം വച്ചുനോക്കുമ്പോൾ ഇത് ലാഭകരമാണ്.

ചുരുക്കത്തിൽ അകത്തേക്ക് കയറിയാൽ ഇത് 6 സെന്റിൽ പണിത വീടാണെന്ന കാര്യമേ എല്ലാവരും മറക്കും എന്നതാണ് രൂപകൽപനയിലെ മാജിക്ക്.

കേരളത്തിലെ വൈവിധ്യമാർന്ന വീടുകളുടെ വിഡിയോ വിശേഷങ്ങൾ കണ്ടാസ്വദിക്കൂ!...
Subscribe Now- https://www.youtube.com/ManoramaVeedu4u?sub_confirmation=1
ചെലവ് കുറച്ച ഘടകങ്ങൾ
- ചതുരശ്രയടി കുറച്ച് പരമാവധി സ്ഥലഉപയുക്തത സാധ്യമാക്കി.
- അകത്തളം മിനിമൽ ശൈലിയിൽ ഒരുക്കി.
- പ്രാദേശികമായി ലഭ്യമായ നിർമാണ സാമഗ്രികൾ ഉപയോഗിച്ചു.
- ഫർണിഷിങ്ങിൽ തടി പരമാവധി ഒഴിവാക്കി. മെറ്റൽ ഫർണിച്ചർ ഉപയോഗിച്ചു.
- ഫോൾസ് സീലിങ്, പാനലിങ് വർക്കുകൾ പരമാവധി കുറച്ചു.
ചിത്രങ്ങൾ- അഖിൻ കൊമാച്ചി
Project facts
Location- Munduparamba, Malappuram
Plot- 6 cent
Area- 1600 Sq.ft
Owner- Firos
Architect- Yahya mahmood
Engineer- Rafi, Salman, Shabeeb
Mob– 96338 82554
Form Architecture, Kondotty
Budget- 35 Lakhs
Y.C- 2021
***
പ്രിയ വായനക്കാരേ, നിങ്ങളുടെ വീടുപണി അനുഭവങ്ങൾ, രസകരമായ ഓർമകൾ, പറ്റിയ അബദ്ധങ്ങൾ, പഠിച്ച പാഠങ്ങൾ എന്നിവ പങ്കുവയ്ക്കാം. അത് മറ്റുള്ളവർക്ക് ഉപകരിക്കട്ടെ. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും സഹിതം അയയ്ക്കുക. യോഗ്യമായവ പ്രസിദ്ധീകരിക്കും.
English Summary- Cost Effective House; Veedu Magazine Malayalam