'ഇനി വീട് മാറിപ്പോയോ'! ഇവിടെയെത്തിയ പരിചയക്കാർക്ക് കൺഫ്യൂഷനായി; കാരണമുണ്ട്

kondotty-renovation
SHARE

കാലോചിതമായി പരിഷ്കരിച്ച വീടിന്റെ വിശേഷങ്ങൾ ഉടമ പങ്കുവയ്ക്കുന്നു.

മലപ്പുറം കൊണ്ടോട്ടിയിലാണ് ഞങ്ങളുടെ ഭവനം സ്ഥിതി ചെയ്യുന്നത്. 10 വർഷത്തിന് മുകളിൽ പഴക്കമുള്ള ഒരുനില വീടായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. സ്ഥലപരിമിതിയുടെ പ്രശ്നങ്ങൾ വർധിച്ചപ്പോഴാണ് കാലോചിതമായി വീട് വിപുലപ്പെടുത്താമെന്ന് തീരുമാനിച്ചത്. അങ്ങനെ മുകളിലേക്ക് ഒരുനില കൂട്ടിയെടുക്കുകയാണ് ചെയ്തത്.

kondotty-old-house
പഴയ വീട്

മുകളിലേക്ക് വിപുലപ്പെടുത്തിയപ്പോൾ എലിവേഷനും കാലോചിതമായി പരിഷ്കരിച്ചു. ബ്രിക്ക് ക്ലാഡിങ്, ടെറാക്കോട്ട ജാളി വോൾ എന്നിവ പുതിയ എലിവേഷന്റെ ഭാഗമായി. ഇതോടൊപ്പം വീടിന്റെ പെയിന്റും മാറ്റി പരിഷ്കരിച്ചു. വൈറ്റ്+ ബ്രിക്ക് തീമാണ് ഇപ്പോൾ വീടിനുള്ളത്.

kondotty-renovation-exterior

പഴയ പോർച്ച് സിറ്റൗട്ടാക്കി മാറ്റി. പകരം പുതിയ പോർച്ച് കൂട്ടിച്ചേർത്തു. മെറ്റൽ സ്ട്രക്ചറിൽ ഷീറ്റ് വിരിച്ചാണ് ;മിനിമൽ പോർച്ച് നിർമിച്ചത്. രണ്ടുകിടപ്പുമുറികൾ , അറ്റാച്ഡ് ബാത്റൂം, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് പുതിയതായി കൂട്ടിച്ചേർത്തത്.

kondotty-renovation-porch

അകത്തളങ്ങളിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. താഴത്തെ നിലയിൽ ലിവിങ്, ഡൈനിങ്, മൂന്നു കിടപ്പുമുറികൾ, കിച്ചൻ എന്നിവയാണുള്ളത്.

kondotty-renovation-living

വീടിന്റെ ലുക്കിനോട് ഇഴുകിചേരുംവിധം ലാൻഡ്സ്കേപ് പരിഷ്കരിച്ചു. മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ച് ഭംഗിയാക്കി. ഒരു പടിപ്പുരയും ഗെയ്റ്റിനൊപ്പം കൂട്ടിച്ചേർത്തു.

kondotty-renovation-gate

ഞങ്ങൾ നിശ്ചയിച്ച ബജറ്റിൽത്തന്നെ വീട് നവീകരണം പൂർത്തിയാക്കാൻ സാധിച്ചു. പഴയ വീട് മനസ്സിൽക്കണ്ട് ഇവിടെയെത്തിയ ചില പരിചയക്കാർ വീടിന്റെ മാറ്റം കണ്ട് ആകെ ആശയക്കുഴപ്പത്തിലായി എന്നതാണ് ക്ളൈമാക്‌സ്.

kondotty-renovation-upper

വീടിനെ സ്നേഹിക്കുന്നവർക്കായി!..- Subscribe Now- https://www.youtube.com/ManoramaVeedu4u?sub_confirmation=1

Project facts

Location- Kondotty, Malappuram

Area- 2591 Sq.ft

Owner- Shameem

Architect- Yahya mahmood 

Engineer- Rafi, Salman, Shabeeb

Form Architecture, Kondotty

Mob– 96338 82554 

ചിത്രങ്ങൾ- അഖിൻ കൊമാച്ചി 

English Summary- Simple House Renovation; Facelift; Veedu Malayalam Magazine

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA