റോഡിലൂടെ പോകുന്ന ആരും ഈ വീടൊന്ന് നോക്കാതെ പോകില്ല!

doc-house-vailathur
SHARE

തിരൂർ വയലത്തൂരിൽ പുതിയ വീട് സഫലമായ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

ഹോസ്പിറ്റൽ ജോലികളുടെ തിരക്കിനിടയിൽ വീടുപണി മേൽനോട്ടത്തിനായി ഒരുപാട് സമയം വേർതിരിക്കാൻ കഴിയില്ലായിരുന്നു. പക്ഷേ സ്വന്തം അളിയനെത്തന്നെ വീടിന്റെ ഡിസൈനറായി ലഭിച്ചതാണ് ഞങ്ങൾക്ക് ഭാഗ്യമായത്. അതുകൊണ്ട് പണിയുടെ ടെൻഷൻ ഞങ്ങൾ അധികം അറിഞ്ഞിട്ടില്ല. ചുറ്റുപാടുള്ള വീടുകളിൽനിന്ന് വ്യത്യസ്തമായ രൂപഭംഗിയുള്ള, എന്നാൽ ലളിതമായ ഒരു വീട് വേണം എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. എന്റെയും ഭാര്യയുടെയും മനസ്സ് ഒരുപടികൂടി മുൻകൂട്ടിക്കണ്ട് അളിയൻ വീടുപണിതുതന്നു.

doc-house-vailathur-elevation

വീതി കുറഞ്ഞ് നീളത്തിലുള്ള 9.75 സെന്റ് പ്ലോട്ടാണുണ്ടായിരുന്നത്. ഈ പരിമിതി മനസ്സിലാക്കിയുള്ള എലിവേഷനാണ് ഒരുക്കിയത്. പ്ലോട്ടിന്റെ മുന്നിലൂടെ റോഡ് കടന്നുപോകുന്നുണ്ട്. അതിനാൽ പുറംകാഴ്ച ലളിതമായി വെറൈറ്റിയാക്കാൻ ശ്രമിച്ചു.

സിറ്റൗട്ട്, പോർച്ച് റൂഫ് ഒറ്റയൂണിറ്റായാണ് നിർമിച്ചത്. വീടിന് വ്യത്യസ്തമായ പുറംകാഴ്ച സമ്മാനിക്കുന്നത് ഇതാണ്.പ്രധാന മേൽക്കൂരയും ജിഐ ട്രസ് വർക്ക് ചെയ്ത് സെറാമിക് റൂഫ് ടൈൽ വിരിച്ചതാണ്. ഇതിനുതാഴെ ടെറാക്കോട്ട സീലിങ് ഓടും വിരിച്ചുഭംഗിയാക്കി.

വീടിന്റെ ചുറ്റുമതിലിൽ ചെറിയ കൗതുകം ഒളിപ്പിച്ചിട്ടുണ്ട്. ഇതുകണ്ടാൽ വി-ബോർഡ് വച്ച് നിർമിച്ചതാണെന്നേ തോന്നൂ. എന്നാൽ ശരിക്കും സോളിഡ് ബ്ലോക്കിൽ പ്ലാസ്റ്റർ ചെയ്തതാണ് സംഭവം.

doc-house-vailathur-night

പോർച്ച്, സിറ്റൗട്ട്,  ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ,അപ്പർ ലിവിങ്, ബാൽക്കണി, കൺസൾട്ടിങ് റൂം എന്നിവയാണ് 2750 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ലളിതസുന്ദരമായാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. അധികമായി ഫർണിച്ചറോ ആഢംബരങ്ങളോ കുത്തിനിറച്ച് ഓവറാക്കിയിട്ടില്ല.

doc-house-vailathur-living

6X4 സൈസിലുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ ഭൂരിഭാഗവും ഇന്റീരിയർതീം പ്രകാരം കസ്റ്റമൈസ് ചെയ്തതാണ്.

doc-house-vailathur-dine

ഇൻഡസ്ട്രിയൽ രീതിയിലാണ് സ്‌റ്റെയർ നിർമിച്ചത്. 

doc-house-vailathur-stair

ഡൈനിങ്ങിന്റെ വശത്തായി ഒരു ഔട്ഡോർ കോർട്യാർഡും സിറ്റിങ് സ്‌പേസും സജ്ജീകരിച്ചു. സ്ലൈഡിങ് ഗ്ലാസ് വാതിലിലൂടെയാണ് ഇവിടേക്ക് പ്രവേശിക്കുന്നത്. ജിഐ ഗ്രില്ലിട്ട് അധികസുരക്ഷ നൽകി.

doc-house-vailathur-interior

WPVC ഷീറ്റിൽ പിയു പെയിന്റ് ഫിനിഷ് ചെയ്താണ് കിച്ചൻ കബോർഡുകൾ നിർമിച്ചത്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു.

doc-house-vailathur-kitchen

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ സജ്ജീകരിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും മുറികളിൽ ഹാജരുണ്ട്.

doc-house-vailathur-bed

കോൺക്രീറ്റ് മേൽക്കൂര ഒഴിവാക്കി ഓടുവിരിച്ചതുകൊണ്ട് വീടിനുള്ളിൽ ഉച്ചയ്ക്കുപോലും സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. ക്രോസ് വെന്റിലേഷൻ സുഗമമാകുംവിധം ധാരാളം ജാലകങ്ങൾ ഉൾപെടുത്തിയതും ഗുണകരമാകുന്നു.

വാം ടോൺ ലൈറ്റുകൾ പോർച്ചിൽ കൊടുത്തിട്ടുണ്ട്. രാത്രിയിൽ ഇത് കൺതുറക്കുമ്പോൾ വീടുമുഴുവൻ ഇതിന്റെ പ്രഭാവലയത്തിൽ മുങ്ങിനിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്.

വീടിനെ സ്നേഹിക്കുന്നവർക്കായി!..- Subscribe Now- https://www.youtube.com/ManoramaVeedu4u?sub_confirmation=1

doc-house-vailathur-gf

Project facts

doc-house-vailathur-ff

Location- Vailathur, Tirur

Plot- 9.75 cent

Area- 2750 Sq.ft

Owner- Dr.Ayub

Designer- Nishah

Habrix Architects, Tirur 

Mob- 9809673678, 9605675773

Y.C- 2021

***

English Summary- Unique Exterior Simple Interior House; Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA