ADVERTISEMENT

പൊതുവെ മലയാളികൾ വീടുവയ്ക്കുമ്പോൾ, വീട്ടിലെ പ്രായമായവരുടെ ആവശ്യങ്ങൾക്ക് വലിയ പരിഗണന കൊടുക്കാറില്ല. പ്രത്യേകിച്ചും തങ്ങൾ ജോലിസംബന്ധമായി വേറൊരിടത്തും മാതാപിതാക്കൾ മാത്രം വീട്ടിലുമാകുന്ന അവസ്ഥയിൽ ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല.

father-house-muvattupuzha-yard

ഈയൊരു പ്രശ്നത്തെ അഭിസംബോധന ചെയ്താണ് മൂവാറ്റുപുഴയുള്ള ഈ വീടുനിർമിച്ചിരിക്കുന്നത്. ഇവിടെ ഉടമയുടെ പിതാവ് കിടപ്പുരോഗിയാണ്. എങ്കിലും അദ്ദേഹത്തിന് വീൽചെയറിൽ വീട്ടിൽ മിക്കയിടത്തും ചെല്ലാവുന്ന വിധമാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. അച്ഛൻ താഴെയും മക്കൾ മുകൾനിലയിലുമായി ബന്ധമില്ലാതെ കഴിയരുത് എന്നതുകൊണ്ടാണ് വീട് ഒരുനിലയാക്കിയത്. 

father-house-muvattupuzha-night

അൽപം ശുദ്ധവായു ശ്വസിക്കണമെന്ന് തോന്നുമ്പോൾ ഗാർഡനിലേക്കും മുറ്റത്തേക്കും ഇറങ്ങാം. ഇതിനായി പടികൾക്കൊപ്പം വീൽചെയർ കടത്താവുന്ന റാംപും ഒരുക്കിയിട്ടുണ്ട്.

father-house-muvattupuzha-ramp

വീട് മുഴുവൻ മറയ്ക്കുന്ന വിധം ചുറ്റുമതിൽ പണിയുന്നവർ ഇതുകാണണം. ഇടം വേർതിരിക്കുക എന്ന ദൗത്യം മാത്രമാണ് ഉയരം കുറച്ചുപണിത ഈ മതിലിനുള്ളത്.

father-house-bed

അച്ഛന് കുടുസുമുറിയിൽ ചെലവഴിക്കുന്ന പ്രതീതി ഉണ്ടാകാതിരിക്കാൻ പരമാവധി സെമി-ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്.

father-house-patio

വീടിന്റെ ഏതാണ്ട് മധ്യത്തിലായി ഒരു നീണ്ട ഇടനാഴിയുണ്ട്. ഇതിന്റെ രണ്ടറ്റങ്ങളിലും വാതിലോ ജാലകങ്ങളോ ഉണ്ട്. ഇതുവഴി പടിഞ്ഞാറൻ കാറ്റ് ഉള്ളിൽകയറിയിറങ്ങി അകത്തളം തണുപ്പിക്കുന്നു.

വീടിന്റെ കമാനാകൃതിയും മുഖപ്പുകളും തെക്കൻ വെയിലിനെയും ചൂടിനെയും തടയുന്നതിൽ മറ്റൊരു പങ്കുവഹിക്കുന്നുണ്ട്.

father-house-living

പരിപാലനം കൂടി കണക്കിലെടുത്താണ് ഇന്റീരിയർ ചെയ്തത്. ഫോൾസ് സീലിങ് സ്വീകരണമുറിയിൽ മാത്രമൊതുക്കി. അതുപോലെ അധികപരിപാലനം വേണ്ടിവരുന്ന ഫർണിഷിങ്ങുകൾ മനഃപൂർവം ഒഴിവാക്കി.

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3200 ചതുരശ്രയടിയിൽ ഒരുക്കിയത്.

father-house-muvattupuzha-dine

ഡൈനിങ്ങിന്  സമീപത്തെ ഫോൾഡിങ് ഗ്ലാസ് വാതിലുകൾ തുറന്നാൽ പാറ്റിയോയിലേക്ക് പ്രവേശിക്കാം. പകൽ ഇതുതുറന്നിട്ടാൽ കാറ്റുംവെളിച്ചവും നന്നായി ഉള്ളിലെത്തും.

അച്ഛന്റെ കിടപ്പുമുറിയിലും കരുതൽ പ്രകടമാണ്. കട്ടിൽ കൂടാതെ ഇരിപ്പിടങ്ങളും അധികമായി സജ്ജീകരിച്ചു. അറ്റാച്ഡ് ബാത്റൂമുകൾക്ക് അനുബന്ധമായി ഒരുക്കിയ ഡ്രസിങ് ഏരിയയിൽ ഒരു വാഷ് കൗണ്ടറും കൊടുത്തത് പുതുമയാണ്.

father-house-muvattupuzha-bed

മറ്റിടങ്ങളിൽനിന്ന് നോട്ടമെത്തും വിധമാണ് അച്ഛന്റെ കിടപ്പുമുറിയുടെ സ്ഥാനം. ഇതിനടുത്തായി ഒരു റീഡിങ് സ്‌പേസും ഒരുക്കി. ചുരുക്കത്തിൽ കൂടുതൽസമയവും വീടിനുള്ളിൽ കഴിയുന്ന അച്ഛന് മുഷിപ്പോ ഏകാന്തതയും അനുഭവപ്പെടരുത് എന്ന ആഗ്രഹത്തിലാണ് ഈ വീടിന്റെ രൂപകൽപന മുഴുവൻ. ഈയൊരു സ്നേഹവും കരുതലുമാണ് ഈ നിർമിതിയെ ഒരു സ്നേഹവീടാക്കിമാറ്റുന്നത്.

father-house-kitchen

വീടിനെ സ്നേഹിക്കുന്നവർക്കായി!..- Subscribe Now- https://www.youtube.com/ManoramaVeedu4u?sub_confirmation=1

Project facts

father-house-plan

Project facts

Location-Kalampoor, Muvattupuzha

Plot- 20 cent

Area- 3200 Sq.ft

Owner- Anas KJ

Designer- Binshad Ali

Nature Design.In, Muvattupuzha

Mob- 9567905635   9567920684

Y.C- 2021

English Summary- Old age friendly House; Best Architecture Kerala; Veedu Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com