സ്‌മൈൽ പ്ലീസ്; ഇത് ഫൊട്ടോഗ്രഫറുടെ സ്വന്തം ക്യാമറാവീട്!

camera-home-nilambur
SHARE

ഒരു ഫൊട്ടോഗ്രഫർ സ്വന്തം വീട് നിർമിച്ചാൽ എങ്ങനെയിരിക്കും? അതിന്റെ കൗതുകങ്ങൾ ഫൊട്ടോഗ്രഫറായ ഉടമ പങ്കുവയ്ക്കുന്നു.

ക്യാമറയാണ് എനിക്ക് അന്നംതരുന്നത്. അതുകൊണ്ട് വീടുപണിയുമ്പോൾ അതിൽ എവിടെയെങ്കിലും ക്യാമറയുടെ തീം ഉണ്ടാകണം എന്നാഗ്രഹമുണ്ടായിരുന്നു. ഞാനത് ഡിസൈനറോട് പങ്കുവച്ചു. അവരും ഫുൾ സപ്പോർട്ട്. അങ്ങനെയാണ് എലിവേഷനിൽ ക്യാമറയുടെ എലമെന്റുകൾ കൊണ്ടുവന്നത്. ക്യാമറയുടെ ലെൻസ്, ഫ്ലാഷ്, റിഫ്ളക്ടർ എന്നിവ അനുസ്മരിപ്പിക്കുംവിധം ചിട്ടപ്പെടുത്തലുകൾ ഇവിടെയുണ്ട്. കൂടാതെ ട്രൈപോഡിനെ അനുസ്മരിപ്പിക്കുന്ന ടെക്സ്ചർ ഭിത്തിയുമുണ്ട്.

camera-home-nilambur-night

വീടിന്റെ ലെൻസ് പോലെ കാണിക്കാൻ പുറംഭിത്തിയിൽ ഗ്ലാസ് വിൻഡോ വയ്ക്കാനായിരുന്നു ആദ്യം പ്ലാൻ. പക്ഷെ ചൂട് പേടിച്ച് ഗ്ലാസ് ഒഴിവാക്കി. പകരം ജിഐ പൈപ്പ് കൊണ്ടാണ് ഷോ വോൾ നിർമിച്ചത്.

camera-home-exterior

വീടിന്റെ ഭംഗി റോഡിൽനിന്ന് ആസ്വദിക്കാൻ പാകത്തിൽ മുറ്റം വിട്ടിട്ടുണ്ട്. ഡ്രൈവ് വേ നാച്ചുറൽ സ്‌റ്റോൺ  വിരിച്ചു. വശത്ത് പുൽത്തകിടിയുള്ള ഗാർഡനിൽ മെറ്റൽ ഫർണിച്ചറുകളും ഹാജർ വയ്ക്കുന്നു.

camera-home-stairs

അകത്തെ സൗകര്യങ്ങളിലേക്ക് കടന്നാൽ നാലു കിടപ്പുമുറികളുള്ള കന്റെംപ്രറി വീട് എന്നതായിരുന്നു ആശയം. മിനിമലിസമാണ് വീടിന്റെ ഇന്റീരിയർ തീം. അനാവശ്യമായി ഒന്നും കുത്തിനിറച്ചിട്ടില്ല. വൈറ്റ്+ വുഡൻ തീമാണ് ഇന്റീരിയറിൽ പിന്തുടർന്നത്.

camera-home-living

ഗ്രേ ടെക്സ്ചർ പെയിന്റ് ചെയ്ത ഭിത്തിയാണ് ലിവിങ്ങിലെ ഹൈലൈറ്റ്. ഇൻഡോർ പ്ലാന്റുകളും ഇവിടെ ഹരിതാഭ നിറയ്ക്കുന്നു.

ജിഐ സ്ട്രക്ചറിൽ വുഡൻ പ്ലാങ്ക് ഒട്ടിച്ചാണ് സ്‌റ്റെയർ നിർമിച്ചത്. ഇതിന്റെ താഴെയായി ഡൈനിങ് ഏരിയ സെറ്റ് ചെയ്തു. 

camera-home-dine

ഓപ്പൺ നയത്തിലാണ് കിച്ചൻ. ഡൈനിങ്ങിലേക്ക് തുറക്കുന്ന കിച്ചൻ കൗണ്ടർ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറായും ഉപയോഗിക്കാം. ഇവിടെ ഹൈ ചെയറുകൾ ഉപയോഗിച്ചു.

camera-home-kitchen

ഞങ്ങൾക്ക് മൂന്നു കുട്ടികളാണ്. അവരുടെ കിടപ്പുമുറി കിഡ്സ് റൂം തീമിൽ ചെയ്തിട്ടുണ്ട്. എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യവും ഒരുക്കി.

camera-home-bed

വീടിനടുത്തുള്ള കടകളിൽനിന്നും നിർമാണസാമഗ്രികൾ വാങ്ങിയത് ചെലവ് കുറയ്ക്കാൻ സഹായിച്ചു. അതുപോലെ പറമ്പിലുള്ള മരങ്ങൾ കൊണ്ടാണ് തടിപ്പണികൾ ചെയ്തത്. ഇതും ഫർണിഷിങ് ചെലവ് നിയന്ത്രിക്കാൻ സഹായിച്ചു.

camera-home-upper

സ്ട്രക്ചറും എല്ലാ ഫർണിഷിങ്ങും സഹിതം 52 ലക്ഷം രൂപയാണ് ചെലവായത്. 50 ലക്ഷം രൂപയാണ് ബജറ്റ് നിശ്ചയിച്ചിരുന്നത്. അപ്പോഴാണ് കോവിഡും ലോക്ഡൗണും എത്തിയത്. അതോടെ പണി മുടങ്ങി. ശേഷം തുടങ്ങിയപ്പോൾ സാമഗ്രികൾക്ക് തീവിലയായി. അങ്ങനെയാണ് ബജറ്റ് അൽപം അധികരിച്ചത്. എങ്കിലും ഞങ്ങൾക്ക് ഭാഗ്യമുണ്ട്. ഇപ്പോൾ ഇതേവീടുപണിയുന്നവർക്ക് ചതുരശ്രയടിക്ക് 500 രൂപയോളം റേറ്റ് കൂടി. കോവിഡിനുശേഷം പണിതുടങ്ങിയിരുന്നെങ്കിൽ ഏകദേശം 10 ലക്ഷത്തോളം രൂപ അധികം ചെലവായേനെ.

Project facts

Location- Nilambur, Malappuram

Plot- 15 cent

Area- 1880 Sq.ft

Owner- Bibin

Design- Srutheesh

Four Angle Designs

Mob- 9656671574

Y.C- Mar 2022

Budget- 52 Lakhs

ചിത്രങ്ങൾ- അഖിൽ കൊമാച്ചി

English Summary- Elegant House of a Photographer; Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA