'ഇവിടെ വീടോ? കുറെ ബുദ്ധിമുട്ടും': പലരും കയ്യൊഴിഞ്ഞു; ഒടുവിൽ റിസൽറ്റ് കണ്ടോ!...

6-cent-koyilandy-house
SHARE

ചെറിയ സ്ഥലത്ത് നെഞ്ചുവിരിച്ചു നിൽക്കുന്ന വീട് ഒരുക്കിയതിന്റെ അണിയറവിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

ഞാൻ പ്രവാസിയാണ്. കോഴിക്കോട് കൊയിലാണ്ടിയിൽ 6 സെന്റ് വാങ്ങിയാണ് വീടുപണി തുടങ്ങിയത്. സ്ഥലം വാങ്ങിയപ്പോൾത്തന്നെ നല്ലൊരു തുക ചെലവായി. അതുകൊണ്ട് പരമാവധി 40 ലക്ഷം രൂപയിൽ ഒതുങ്ങുന്ന വീട് എന്നതായിരുന്നു പ്ലാൻ. 

6-cent-koyilandy-house-view

കൃത്യമായ ആകൃതിയില്ലാത്ത പ്ലോട്ട് തന്നെയായിരുന്നു ആദ്യത്തെ വെല്ലുവിളി. ആവശ്യമുള്ള പലയിടത്തുംവീതി വളരെ കുറവാണ്. ഞങ്ങൾ ആദ്യം സമീപിച്ച പലരും ഈ സ്ഥലത്ത് വീടുപണിയാൻ ബുദ്ധിമുട്ടാണ് എന്നുപറഞ്ഞു കയ്യൊഴിഞ്ഞു. ഒടുവിൽ ഡിസൈനർ ഹിജാസ്- അനീർ ടീമാണ് വെല്ലുവിളി ഏറ്റെടുത്തത്. 

ഞങ്ങൾക്ക് വാസ്തുവിൽ വിശ്വാസമുണ്ട്. അതുകൊണ്ട് ദർശനം, സ്ഥാനം, അളവുകൾ കൃത്യമാകണം എന്ന് നിർബന്ധമുണ്ടായിരുന്നു. വരച്ച പ്ലാനിൽ വാസ്തുപരമായ ചിട്ടപ്പെടുത്തലുകൾ വരുത്തിയശേഷമാണ് പണി തുടങ്ങിയത്.

6-cent--koyilandy-home-side

പല ജ്യാമിതീയ രൂപങ്ങളുടെ സങ്കലനമായിട്ടാണ് വീടിന്റെ എലിവേഷൻ നിർമിച്ചത്. ചെറിയ പ്ലോട്ടിൽ പരമാവധി വിസിബിലിറ്റി കിട്ടാനാണ് ഇങ്ങനെ ചെയ്തത്. വീടിന്റെ വശത്തുകൂടെ റോഡ് പോകുന്നുണ്ട്. അതുകൊണ്ട് പലവശത്തുനിന്ന് നോക്കുമ്പോൾ വ്യത്യസ്ത രൂപഭംഗി ലഭിക്കുന്നു. വെട്ടുകല്ലാണ് ഭിത്തികെട്ടാൻ ഉപയോഗിച്ചത്.

ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 1950 ചതുരശ്രയടിയിൽ ഒരുക്കിയത്.

6-cent-koyilandy-living

വാതിൽ തുറന്ന് പ്രവേശിക്കുന്നത് ഡബിൾഹൈറ്റിൽ ഒരുക്കിയ സ്വീകരണമുറിയിലേക്കാണ്. അകത്തളത്തിൽ വിശാലത തോന്നിക്കാൻ ഇത് ഉപകരിക്കുന്നു. ഫർണിച്ചറുകൾ അളവെടുത്ത് പ്രത്യേകം നിർമിച്ചതാണ്. കൂടുതലും തേക്കാണ് ഉപയോഗിച്ചത്. സ്‌റ്റെയർ കൈവരികൾക്ക് അക്കേഷ്യ ഉപയോഗിച്ചു. ഇന്ത്യൻ മാർബിളാണ് നിലത്തുവിരിച്ചത്. 

6-cent--koyilandy-upper

ഡൈനിങ്ങിന്റെ വശത്തെ ഗ്ലാസ് ഡോർ തുറന്നാൽ ചെറിയ പാറ്റിയോയിലേക്ക് ഇറങ്ങാം. ഇവിടെ സുരക്ഷയ്ക്കായി ഗ്രില്ലുകൾ കൊടുത്തിട്ടുണ്ട്.

6-cent-koyilandy-stairs

ACP ( Aluminium Composite Panel) ഷീറ്റ് കൊണ്ടാണ് കിച്ചൻ ക്യാബിനറ്റ് നിർമിച്ചത്. അനുബന്ധമായി വർക്കേരിയയുമുണ്ട്.

6-cent-kitchen-koyilandy

മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികൾ ഒരുക്കി. ഇൻബിൽറ്റ് സ്‌റ്റോറേജ് ഉള്ള കട്ടിൽ വളരെ ഉപകാരമാണ്. എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യവും ഒരുക്കി.

6-cent-koyilandy-bed

ലോക്ഡൗൺ മൂലം ഇടയ്ക്ക് പണി നിന്നുപോയി. ശേഷം സാമഗ്രികൾക്ക് വലിയ വിലക്കയറ്റവുമുണ്ടായി. അങ്ങനെ ഫൈനൽ ഫർണിഷിങ് സമയത്ത് ബജറ്റ് അൽപം അധികരിച്ചു. എന്നിരുന്നാലും സ്ട്രക്ചർ, ഫർണിഷിങ്, ലാൻഡ്സ്കേപ്പിങ്, ചുറ്റുമതിൽ അടക്കം 45 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയായി.

വീടിനെ സ്നേഹിക്കുന്നവർക്കായി!..- Subscribe Now- https://www.youtube.com/ManoramaVeedu4u?sub_confirmation=1

Project facts

Location- Koyilandi, Calicut

Plot- 6 cent

Area- 1950 Sq.ft

Owner- Shabeer Ali

Design- Hijas Aneer Architecture Koyilandy

Mob- 9745080958

Y.C- 2022 Mar

Budget- 45 Lakhs

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

English Summary- Small Plot Big House Design; Kerala Homes; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS