9000 ചതുരശ്രയടി; വമ്പൻ കാഴ്ചകളൊരുക്കി ആറാടുകയാണ് ഈ വീട്!

ultra-luxury-house-malappuram
SHARE

വിശാലമായ പ്ലോട്ടിൽ നെഞ്ചുവിരിച്ചു നിൽക്കുന്ന 'മസ്കുലാർ വീട്'- മലപ്പുറം ഒതുക്കുങ്ങലുള്ള പ്രവാസി വ്യവസായി ഹാദിലിന്റെ വീടിനെ അങ്ങനെ വിശേഷിപ്പിക്കാം. രണ്ടു തട്ടുകളായി  കിടക്കുന്ന പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തിയാണ് വീടുപണിതത്. അതിനാൽ ഉള്ളിലും ഇടങ്ങൾ തമ്മിൽ നിരപ്പുവ്യത്യാസമുണ്ട്. പ്രത്യക്ഷത്തിൽ രണ്ടുനില വീട് എന്ന് തോന്നുമെങ്കിലും ഇവിടെ ബേസ്മെന്റ് അടക്കം മൂന്നുനിലകളുണ്ട്. 

ultra-luxury-house-exterior

കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായ, പലതട്ടുകളായുള്ള ചരിഞ്ഞ മേൽക്കൂരകളാണ് വീടിന്റെ ഭംഗി. ഇതിൽ സ്‌പെയിനിൽനിന്ന് ഇറക്കുമതി ചെയ്ത മേച്ചിലോടുകളാണ് വിരിച്ചത്. കടുത്ത കാലാവസ്ഥാവ്യതിയാനങ്ങളിലും മങ്ങാതെ നിലനിൽക്കും എന്നതാണ് ഇതിന്റെ മേന്മ.

ultra-luxury-house-night

വീടിന്റെ ഗാംഭീര്യം അതിന്റെ ഔന്നത്യത്തിൽ ആസ്വദിക്കാൻ പാകത്തിൽ മുറ്റം വേർതിരിച്ചിട്ടുണ്ട്. ബാംഗ്ലൂർ സ്‌റ്റോണും കോബിൾ സ്‌റ്റോണും വിരിച്ചാണ് ഡ്രൈവ് വേയും മുറ്റവും ഒരുക്കിയത്.

ultra-luxury-house-formal

മൊത്തം 9000 ചതുരശ്രയടിയുടെ വിശാലതയിലാണ് വീട്. ബേസ്മെന്റിൽ കാർ പാർക്കിങ്, പാർട്ടി ഏരിയ വേർതിരിച്ചു. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, മൂന്നു കിടപ്പുമുറികൾ, കിച്ചൻ എന്നിവയുണ്ട്. ഒന്നാം നിലയിൽ അപ്പർ ലിവിങ്, മൂന്നു കിടപ്പുമുറികൾ, ബാൽക്കണി സ്‌പേസുകളും സജ്ജീകരിച്ചു. 

ultra-luxury-house-main-living

ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് നിലത്തുവിരിയുന്നത്. മുന്തിയ ഫർണിച്ചറുകൾ മിക്കതും റെഡിമെയ്ഡ് ആയി വാങ്ങിയതാണ്.

ultra-luxury-house-living

വീടിനകത്തെ ഒരു ശ്രദ്ധാകേന്ദ്രം ഡബിൾഹൈറ്റിലുള്ള കോർട്യാർഡാണ്. ഇവിടെ നിലത്ത് പെബിൾസ് വിരിച്ചു ഇൻഡോർ പ്ലാന്റ് നട്ടു. സീലിങ്ങിൽ സ്‌കൈലൈറ്റുമുണ്ട്.

ultra-luxury-house-hall

വിശാലമായ ഒരു ഹാളിലാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. ഇവിടെ ഭിത്തി ഗ്രീൻ ടെക്സ്ചറിൽ ഹൈലൈറ്റ് ചെയ്തു. ആവശ്യമെങ്കിൽ സ്വകാര്യത ലഭിക്കാൻ ഡൈനിങ്ങിലേക്ക് ഫോൾഡിങ് ഗ്ലാസ് ഡോറുകളുമുണ്ട്.

ultra-luxury-house-dine

വിശാലമാണ് പ്രധാന അടുക്കളയും അനുബന്ധമായുള്ള വർക്കേരിയയും. മൾട്ടിവുഡ് ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ കൊറിയൻ സ്‌റ്റോൺ വിരിച്ചു.

ultra-luxury-house-kitchen

പറയുമ്പോൾ ആവർത്തനം ആകുമെങ്കിലും വിശാലതയാണ് എല്ലാ കിടപ്പുമുറികളും ഹൈലൈറ്റ്. അറ്റാച്ഡ് ബാത്‌റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സീറ്റിങ് സ്‌പേസ്, വർക്ക് സ്‌പേസ് എന്നിവയെല്ലാം കിടപ്പുമുറികൾക്ക് അനുബന്ധമായി സജീകരിച്ചു.

ultra-luxury-house-bed

അങ്ങനെ മൊത്തത്തിൽ വിശാലതയും ആഡംബരങ്ങളും നിറച്ചൊരു ആറാട്ടാണ് ഈ വീട്.

***

സൂപ്പർ വീടുകളുടെ വിഡിയോ ആസ്വദിക്കൂ  

Project facts

Location- Othukkungal, Malappuram

Plot- 1 Acre

Area- 9000 Sq.ft

Owner- Hadil

Designer- Muhammed Muneer

MM Architects

Mob- 9847249528

Y.C- Apr 2022

English Summary- Luxury House Interiors Kerala- HomeTour Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA