ഈ വീടിന് ഇപ്പോൾ നിരവധി ആരാധകർ! ഹിറ്റായി പ്രവാസിവീട്

ponkunnam-home-exterior
SHARE

ഗള്‍ഫില്‍ ഉദ്യോഗസ്ഥനായ പൊന്‍കുന്നം ചിറക്കടവ്‌ സ്വദേശിയായ തെക്കത്ത്‌ ശ്രീനാഥ്‌ വീട്‌ പണിയാന്‍ തിരഞ്ഞെടുത്തത്‌ പഴയ വീട്‌ സ്ഥിതിചെയ്യുന്ന പറമ്പില്‍ ചെറിയ പൊയ്കയുടെ അഭിമുഖമായി ആയിരുന്നു.

traditional-moden-home-ponkunnam

നാടന്‍വീടിന്റെ ശീലുകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ശ്രീനാഥും ഭാര്യ അധ്യാപികയായ ശ്രീകലയും മക്കളായ ഗൗതമും ദക്ഷും ആഗ്രഹിച്ചതും അത്തരം പരമ്പരാഗത രീതിയിലുള്ള ഒറ്റനില വീടായിരുന്നു.

ponkunnam-home-upper

അങ്ങനെയാണ്‌ ഡിസൈന്‍ എൻജിനീയര്‍ ശ്രീകാന്ത്‌ പങ്ങപ്പാട്ടിനെ സമീപിച്ചത്‌. അഞ്ച്‌ കിടപ്പുമുറി വേണമെന്ന കുടുംബത്തിന്റെ ആശയം വന്നപ്പോഴാണ്‌ ഒരു കിടപ്പുമുറിയും സ്‌റ്റെയർകേസും നല്‍കി രണ്ടാം നില രൂപകല്പനയില്‍ വന്നത്‌.

ponkunnam-home-living

സ്വസ്ഥമായി ഇരുന്ന്‌ വായിക്കാവുന്ന ഒരിടംകൂടിയും പകല്‍സമയം മുഴുവന്‍ വെളിച്ചം ലഭിക്കുന്ന  ഓപ്പണ്‍കോർട്യാർഡും രണ്ടാംനിലയില്‍ നല്‍കി. 

ponkunnam-home-kitchen

ഒന്നാംനിലയില്‍ അറ്റാച്ച്ഡ്‌ ബാത്റൂമുകളുള്ള  4 കിടപ്പുമുറികള്‍, ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാള്‍, ഓപണ്‍ കിച്ചണ്‍, സ്റ്റോർ, വര്‍ക്ക്‌ ഏരിയ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്‌:

ponkunnam-home-hall

പടിഞ്ഞാറന്‍ചൂടിനെ പ്രതിരോധിക്കുംവിധം നീളന്‍ വരാന്തയും പുമുഖവും പരമ്പരാഗത വീടിന്റെ കാഴ്ചകളും ഒരുക്കി. 

ponkunnam-home-interior

ട്രസ് റൂഫിനുള്ളിൽനിന്നും  പ്രവേശിക്കാവുന്ന കുഞ്ഞന്‍ ബാല്‍ക്കണിയും ഈ വീടിന്റെ സവിശേഷതയാണ്.

ponkunnam-home-truss

ആകെ 5 കിടപ്പുമുറികളടക്കം വീട് 2930 സ്ക്വയർഫീറ്റിലാണ് പൂര്‍ത്തിയാക്കിയത്‌.

ponkunnam-home-bed

മുറ്റത്തിനരികെ തൊടിയും ജാതിമരങ്ങളും നിലനിര്‍ത്തി കുടുംബത്തിന്റെ ഗൃഹാതുരത്വം സംരക്ഷിച്ച്‌ പണിതീര്‍ത്ത വീടിന്‌ കാഴ്ചക്കാർ ഏറെയുണ്ട്‌.

Project facts

Location- Ponkunnam, Kottayam

Area- 2930 Sq.ft

Owner- Sreenath Thekketh

Designer- Sreekanth Pangapattu

PG Group of Designs, Kanjirappally

Mob- 9447114080

English Summary- Traditional Modern House; Best Kerala House Designs

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA