ADVERTISEMENT

വടകരയ്ക്കടുത്ത് ചെമ്മരത്തൂരാണ് പ്രവാസിയായ അബ്ദുൽ നാസറിന്റെയും കുടുംബത്തിന്റെയും 'പുതിയ' വീട്. 15 വർഷം പഴക്കമുള്ള ട്രഡീഷണൽ വീടിനെ അതിന്റെ പരമ്പരാഗത തനിമ നിലനിർത്തി ഉള്ളിൽ ആധുനികവത്കരിക്കുകയാണ് ഇവിടെ ചെയ്തത്. ഒറ്റനോട്ടത്തിൽ ഇത് പുതുക്കിപ്പണിത വീടാണെന്ന് പറയുകയേയില്ല.

vadakara-old-house
പഴയ വീട്

വലിയ ഇരുനിലവീടായിരുന്നെങ്കിലും ഉള്ളിൽ സ്ഥലപരിമിതി വിഷയമായപ്പോഴാണ് നവീകരിക്കാൻ തീരുമാനിച്ചത്. സ്ട്രക്ചറിൽ വലിയ പൊളിക്കലുകൾ ചെയ്തിട്ടില്ല. പഴയ മേച്ചിലോടുകൾ മാറ്റി പകരം ഷിംഗിൾസ് വിരിച്ചതോടെ പുറംകാഴ്ചയ്ക്ക് നവീനഭാവം കൈവന്നു. അകത്തളങ്ങളുടെ പുനർക്രമീകരണത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. ഇന്റീരിയർ ഏതാണ്ട് പൂർണമായും റീഫർബിഷ് ചെയ്തു.

vadakara-house-front-view

പരമ്പരാഗത വീടുകളിൽ ഉള്ളതുപോലെ നീളൻ പൂമുഖമാണ് ഇവിടെയുള്ളത്. ഇമ്പോർട്ടഡ് ബ്രിക്ക് ക്ലാഡിങ് ഉപയോഗിച്ചാണ് ഇവിടെയുള്ള ഭിത്തി ഹൈലൈറ്റ് ചെയ്തത്. അകമ്പടിയായി വാം ടോൺ ലൈറ്റുകൾ കൺതുറക്കുമ്പോൾ കാഴ്ചയിൽ ഒരു വുഡൻ തീം ഇവിടെ ലഭിക്കുന്നു.

vadakara-house-sitout

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ആറു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ്  6000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

vadakara-house-furniture

ഡൈനിങ് ഹാളിന്റെ ഭിത്തിയിൽ അല്ലാഹുവിന്റെ 99 പേരുകൾ ഇലയിൽ ആലേഖനം ചെയ്ത ആലിന്റെ മെറ്റൽ കട്ടിങ് കൗതുകകരമാണ്.

vadakara-house-wallpaper

പഴയ വീടിന്റെ നിലത്തെ മങ്ങിയ ടൈൽസ് പൂർണമായും മാറ്റി. പകരം നാനോവൈറ്റ് വിരിച്ചു. ഇതിനൊപ്പം വാം ടോൺ ലൈറ്റുകൾ കൂടിയാകുമ്പോൾ അകത്തളം പ്രസന്നമാകുന്നു.

vadakara-house-dine

ഒനിക്സ്‌ മാർബിളിൽ+ ടീക് ഫിനിഷിലാണ് സ്‌റ്റെയർ. ഇതിൽ കൺസീൽഡ് എൽഇഡി ലൈറ്റുകളും കൊടുത്തിട്ടുണ്ട്.

മുകളിലും താഴെയും മൂന്നു വീതം കിടപ്പുമുറികൾ ഒരുക്കി. രണ്ടു കിടപ്പുമുറികൾ പുതിയതായി കൂട്ടിച്ചേർത്തു. പഴയ കിടപ്പുമുറികൾ, ഒരു റിസോർട് ഫീലിങ് ലഭിക്കുംവിധം നവീകരിച്ചു. 

vadakara-house-bed

മറൈൻ പ്ലൈ+ അക്രിലിക് ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

vadakara-house-kitchen

പണി പുരോഗമിക്കുന്ന സമയത്താണ് ലോക്ഡൗൺ വന്നത്. അങ്ങനെ കുറച്ചുകാലം പണിനിർത്തിവച്ചു. ഒടുവിൽ രണ്ടുവർഷമെടുത്താണ് വീടിന്റെ കാലോചിതവും പ്രൗഢവുമായ രൂപമാറ്റം പൂർത്തിയായത്.

vadakara-house-formal

ഇനിയാണ് ക്ലൈമാക്സ്. വീട് മുഖം മിനുക്കിയതറിയാതെ, കുറേക്കാലത്തിനുശേഷം വീട്ടിലേക്കെത്തിയ പല സുഹൃത്തുക്കളും കൺഫ്യൂനടിച്ചു നിന്നിട്ടുണ്ട്. ഇത് പഴയ വീടുതന്നെയാണ് എന്ന് പറയുമ്പോൾ അവർ പഴയ യോദ്ധ സിനിമയിലെ ജഗതിയുടെ ഡയലോഗ് കാച്ചും: 'കുട്ടിമാമാ ഞാൻ ഞെട്ടി മാമാ'!...

before-after-vadakara

വീടുകളുടെ കിടിലൻ വിഡിയോസ് കാണാം

Project facts

Location- Chemmarathur, Vadakara

Plot- 45 cent

Area- 6000 Sq.ft

Owner- Abdul Nasar

Hijas Aneer Architecture Koyilandy

Mob- 9745080958

Y.C- 2021 Sep

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

English Summary- Luxury Make over of Old House; Kerala House Renovation Trends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com