മോഹിപ്പിക്കുന്ന ഭംഗി; വിസ്മയിപ്പിക്കുന്ന അകത്തളങ്ങൾ; ഹിറ്റായി ഈ വീട്

mallappaly-luxury-home-front
SHARE

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലാണ് അൻസാദിന്റെയും കുടുംബത്തിന്റെയും പുതിയവീട്. ഒരു കുന്നിൻചെരിവിൽ റോഡ്‌നിരപ്പിലുള്ള പ്ലോട്ടാണിത്. അതിന്റെ സ്വാഭാവികത നിലനിർത്തിയാണ് വീടുപണിതത്. പ്ലോട്ടിലുള്ള മണ്ണുതന്നെയാണ് അടിത്തറ ഫിൽ ചെയ്യാൻ ഉപയോഗിച്ചത്.

വീടിന്റെ ഭംഗി ആസ്വദിക്കാൻ പാകത്തിൽ മുറ്റം വിട്ടിട്ടുണ്ട്. ഇവിടെ ഭംഗിയായി ലാൻഡ്സ്കേപ്പിങ് ചെയ്തു. കടപ്പകല്ല് വിരിച്ച ഡ്രൈവ് വേയും പുൽത്തകിടിയും ഗാർഡൻ ലൈറ്റുകളും ചെടികളുമെല്ലാം വീടിന്റെ പുറത്തുള്ള കാഴ്ചകൾ സുന്ദരമാക്കുന്നു.

mallappaly-luxury-home-side

മേൽക്കൂര വാർത്തശേഷം ജിഐ ട്രസ് വർക്ക് ചെയ്ത് ഓടുവിരിക്കുകയായിരുന്നു. വീടിന്റെ വശത്തായി മിനിയേച്ചർ ശൈലിയിൽ കാർ പോർച്ചുമുണ്ട്. താഴെ നീളൻ സിറ്റൗട്ടുണ്ട്. ഇതിന് സമാന്തരമായി മുകളിൽ സ്റ്റീൽ+ ഗ്ലാസ് കൈവരികളുള്ള  നീളൻ ബാൽക്കണിയുമുണ്ട്.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്  എന്നിവയാണ് 4000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

mallappaly-luxury-home-hall

വർണശബളമായ ഒരുക്കിയ അകത്തളങ്ങളാണ് ഈ വീടിന്റെ ഹൈലൈറ്റ്. പ്രധാനവാതിൽ തുറന്ന് പ്രവേശിക്കുമ്പോൾ ഓരോ ഇടങ്ങൾക്കും വ്യത്യസ്ത കളർ തീമിൽ ഐഡന്റിറ്റി നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്.

വുഡൻ+ ടൈൽ കോംബിനേഷനിൽ അൽപം പഴമ തോന്നിക്കുംവിധമാണ് ഫാമിലി ലിവിങ്ങിന്റെ ഡിസൈൻ. മിറർ പാനലിങ് ചെയ്ത ഭിത്തിയാണ് ഗസ്റ്റ് ലിവിങ്ങിലെ ഹൈലൈറ്റ്. ഇവിടെ വുഡൻ റാഫ്റ്ററുകൾ കൊണ്ട് സ്വകാര്യതയും ഉറപ്പാക്കിയിട്ടുണ്ട്. 

mallappaly-luxury-home-living

ഡൈനിങ് ഹാളാണ് വീടിന്റെ ശ്രദ്ധാകേന്ദ്രം. കോർട്യാർഡ്, സ്‌റ്റെയർ എന്നിവയെല്ലാം ഈ ഹാളിന്റെ ഭാഗമായിവരുന്നു.നാനോവൈറ്റ് ടോപ്പുള്ള വുഡൻ ടേബിളും വുഡൻ കസേരകളുമാണ് ഇവിടെയുള്ളത്.

mallappaly-luxury-home-dine

പെബിൾ കോർട്യാർഡിൽ ഇൻഡോർ പ്ലാന്റുണ്ട്. സമീപത്തെ ഭിത്തിയിൽ വെർട്ടിക്കൽ ഗ്ലാസ് പാനലുകൾ കൊടുത്തു. ഇതുവഴി പ്രകാശം ഉള്ളിലേക്കെത്തുന്നു.

സ്‌റ്റെയറിന്റെ വശത്തെ ഭിത്തിയിലും വെർട്ടിക്കൽ ഗ്ലാസ് ഓപ്പണിങ്ങുകളുണ്ട്. ഇതും വെളിച്ചം ഉള്ളിലെത്തിക്കുന്നു. വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് കൈവരികൾ. സ്‌റ്റെയറിന്റെ താഴെ കൺസോൾ  ടേബിളും സ്റ്റോറേജ് സ്‌പേസും ഒരുക്കി. ഇവിടം സ്റ്റഡി ഏരിയയായും ഉപയോഗിക്കാം.

സ്‌റ്റെയർ കയറിയെത്തുന്നത് അപ്പർ ലിവിങ്ങിലേക്കാണ്. ഇവിടെ ടിവി യൂണിറ്റും അനുബന്ധമായി റിക്ലയ്നർ സോഫകളും ഒരുക്കി.

mallappaly-luxury-home-upper

L ഷേപ്പിലാണ് മെയിൻ കിച്ചൻ.  ഗ്ലോസി ലാമിനേറ്റ്+ ലാക്വേഡ് ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

mallappaly-luxury-home-kitchen

വർണ്ണശബളമായിട്ടാണ് എല്ലാ കിടപ്പുമുറികളും ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വോക് ഇൻ വാഡ്രോബ് എന്നിവയെല്ലാം അനുബന്ധമായി ഒരുക്കി. മുറികളിലെ ഹെഡ്‌സൈഡ് ഭിത്തി ഫാബ്രിക് ക്ലാഡിങ്, ടൈൽ ക്ലാഡിങ്, വോൾപേപ്പർ എന്നിവ ഒട്ടിച്ച് വ്യത്യസ്തമാക്കി.

mallappaly-luxury-home-bed

ചുരുക്കത്തിൽ പുറമെ കാണുമ്പോൾ തോന്നുന്ന ആകർഷണത്തിനപ്പുറം ഉള്ളിൽ നിറയുന്ന പ്രസരിപ്പാണ് ഈ വീടിനെ ഹൃദ്യമായ ഒരു കാഴ്ചാനുഭവമാക്കി മാറ്റുന്നത്.

Project facts

Location- Mallappally, Pathanamthitta

Plot- 60 cent

Area- 4000 Sq.ft

Owner- Ansad

Architect- Salahsha

Engineer- Suhailsha

Seed Solutions, Ernakulam

Mob- 8943231178

Structural Engineer- Casa Homes, Kanjirappally

Y.C- 2021

English Summary- Luxury Tropical Style House; Veedu Malayalam Magazine

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA