ADVERTISEMENT

തൃശൂർ ജില്ലയിലെ പട്ടുരായ്ക്കൽ എന്ന സ്ഥലത്താണ് ബിസിനസുകാരനായ ലിഷിന്റെയും കുടുംബത്തിന്റെയും പുതിയവീട്. കോണാകൃതിയിലുള്ള 8 സെന്റ് പ്ലോട്ടും മുന്നിലൂടെ പോകുന്ന പ്രധാനറോഡുമായിരുന്നു രൂപകൽപനാവേളയിലെ വെല്ലുവിളികൾ.

vignesh-thrisur-home-view

വീതിയേറിയ പടികളുള്ള പൂമുഖമാണ് വീടിന്റെ ഹൈലൈറ്റ്. സമകാലിക ബോക്സ് മാതൃകയിലാണ് എലിവേഷൻ. വൈറ്റ്+ ഗ്രേ കളർതീമാണ് ഇവിടെയുള്ളത്. വീടിന്റെ അതേ കളർതീമിൽ ചുറ്റുമതിലും ഒരുക്കി. മതിലിൽ ഇടയ്ക്ക് ടെറാക്കോട്ട ജാളികളും ഹാജർവയ്ക്കുന്നു. ചെറിയ മുൻമുറ്റം ഗ്രാസും പേവറുകളും വിരിച്ച് ഭംഗിയാക്കി. ഇവിടെ ചെടികളും ഹാജർ വയ്ക്കുന്നു.

vignesh-thrisur-sitout

പോർച്ച്, സിറ്റൗട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് 3252 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

vignesh-thrisur-home-tv

വീടിനകത്തേക്ക് കയറുമ്പോൾതന്നെ നിലത്ത് ഒരു പുതുമ അനുഭവപ്പെടും. ഡിജിറ്റൽ വിട്രിഫൈഡ് ടൈലാണ് ഇവിടെ വിരിച്ചത്. പൂമുഖത്തുമാത്രം ലപ്പോത്ര ഗ്രാനൈറ്റ് വിരിച്ചു.

പ്രധാനവാതിൽ തുറന്ന് പ്രവേശിക്കുന്നത് യെലോ അപ്ഹോൾസ്റ്ററി സോഫകളുള്ള ഫോർമൽ ലിവിങ്ങിലേക്കാണ്. പഴയ മച്ച്  വീടുകളെ അനുസ്മരിപ്പിക്കുന്ന വെനീർ സീലിങ്ങാണ് ഇവിടെയുള്ളത്. ലിവിങ്ങിനെ വേർതിരിക്കാൻ ജാളി ഫിനിഷിലുള്ള സെമി പാർടീഷനുമുണ്ട്.

vignesh-thrisur-home-hall-side

അകത്തേക്ക് കയറുമ്പോൾ ഫാമിലി ലിവിങ്- ഡൈനിങ്- കിച്ചൻ ഓപ്പൺ തീമിലാണ്. എങ്കിലും പ്ലാന്റർ ബോക്സുകൾ വച്ച സെമി-പാർടീഷൻ കൊണ്ട് ചെറിയ വേർതിരിവും സാധ്യമാക്കുന്നു.

vignesh-thrisur-home-hall

വെനീർ പാനലിങ് ചെയ്ത ഭിത്തിയിൽ ഘടിപ്പിച്ച ടിവി യൂണിറ്റും കസ്റ്റമൈസ്ഡ് സോഫയുമാണ് ഫാമിലി ലിവിങ്ങിലെ ആകർഷണം.

vignesh-thrisur-home-dining

ഡബിൾ ഹൈറ്റിലാണ് ഡൈനിങ്. വലിയ ഫിക്സഡ് ഗ്ലാസ് ജാലകങ്ങളാണ് ഇവിടെയുള്ള കൗതുകം. ഇത് മുകളിലും താഴെയും തുറക്കാൻസാധിക്കും. അങ്ങനെ ഡൈനിങ്ങിൽ കാറ്റും വെളിച്ചവും സമൃദ്ധമായി വിരുന്നെത്തുന്നു. ക്രിസ്തുവിന്റെ അന്ത്യഅത്താഴത്തിന്റെ മനോഹരമായ ഒരു പെയിന്റിങ്ങും ഇവിടെയുണ്ട്.

vignesh-thrisur-home-dine

ഐ സെക്‌ഷൻ ഫ്രയിമിൽ തേക്കിന്റെ പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ നിർമിച്ചത്. കൈവരികളിൽ വുഡ്+ ഗ്ലാസ് കോംബിനേഷൻ തുടരുന്നു. സ്‌റ്റെയർ കയറിയെത്തുന്നത് അപ്പർ ലിവിങ്ങിലേക്കാണ്. ഇവിടെയും ടിവി യൂണിറ്റുണ്ട്. താഴത്തെ നിലയുടെ ഓവർവ്യൂ ലഭിക്കുംവിധം ഒരു കണക്‌ഷൻ സ്‌പേസും ഇവിടെയുണ്ട്.

vignesh-thrisur-home-upper

കിച്ചൻ- ഡൈനിങ് വേർതിരിക്കുന്നത് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറാണ്. ആർട്ടിഫിഷ്യൽ ഗ്രാനൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. ഓവർഹെഡ് ക്യാബിനറ്റുകൾ പ്ലാനിലാക് ഗ്ലാസ് ഫിനിഷിൽ ഒരുക്കി.  അനുബന്ധമായി അലുമിനിയം ഫാബ്രിക്കേഷൻ ചെയ്ത വർക്കേരിയയുമുണ്ട്. അടുക്കളയിൽനിന്ന് നോക്കിയാൽ ഗെയ്റ്റും വീട്ടിലെത്തുന്നവരെയും നിരീക്ഷിക്കാം.

vignesh-thrisur-home-kitchen

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ വിന്യസിച്ചു. എല്ലാ കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കി, അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ ഉൾപ്പെടുത്തി. മാസ്റ്റർ ബെഡ്‌റൂം മുകൾനിലയിലാണ്. ഇവിടെ പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ ഫിക്സഡ് ഗ്ലാസ് ജാലകം നൽകിയിട്ടുണ്ട്. 

vignesh-thrisur-home-bed

വീടിനകം ചുറ്റിവരുമ്പോൾ പൊതുവിൽ ശ്രദ്ധിക്കുന്ന ഒരു കാര്യം ധാരാളം ഗ്ലാസ് ജാലകങ്ങളുടെ സാന്നിധ്യമാണ്. അതിനാൽ പകൽസമയത്ത് നാച്ചുറൽ ലൈറ്റ് നന്നായി ഉള്ളിലെത്തുന്നു. ലൈറ്റുകൾ ഇടേണ്ട കാര്യമില്ല.

റോഡ് വശത്തെ താരതമ്യേന ചെറിയ പ്ലോട്ടിൽ നെഞ്ചുവിരിച്ചുനിൽക്കുന്ന വീട് ഇപ്പോൾ റോഡിലൂടെ പോകുന്നവരുടെയൊക്കെ കണ്ണുകളെ ആകർഷിക്കാറുണ്ട്.

Project facts

Location- Patturaikkal, Thrissur

Plot- 8 cent

Area- 3252 Sq.ft

Owner- Lishin Gratious

Architect- Vignesh Narayanaswamy

VB Infra, Thrissur

Mob- 8089405320

Engineer- Vaisakh Narayanaswamy

Mob- 8891987005

Y.C- 2021

English Summary- Contemporary Box Shaped House; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com