ADVERTISEMENT

മലപ്പുറം തിരൂരാണ് പ്രവാസിയായ ഖാലിദിന്റെയും കുടുംബത്തിന്റെയും പുതിയവീട്. ഗൃഹനാഥൻ ദീർഘകാലം യൂറോപ്പിലും ഖത്തറിലുമാണ് ജോലിചെയ്തിരുന്നത്. അങ്ങനെ അവിടെ കണ്ടിഷ്ടമായ ചില കാര്യങ്ങൾ നാട്ടിൽ പണിത പുതിയ വീട്ടിൽ പ്രാവർത്തികമാക്കിയിട്ടുണ്ട്. അതിൽ പ്രധാനമാണ് സിമന്റ് ഫിനിഷിലുള്ള ചുവരുകളും ഗ്രില്ലുകൾ ഇല്ലാത്ത ഗ്ലാസ് ജാലകങ്ങളും.

rustic-house-thirur

കള്ളന്മാർ കയറില്ലേ, സുരക്ഷാപ്രശ്നമില്ലേ എന്നൊക്കെ പറഞ്ഞു പലരും ഗൃഹനാഥനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിന്നു. കള്ളന്മാർക്ക് ഈ ഗ്ലാസ് പൊട്ടിച്ച് കയറുന്നതിനേക്കാൾ എളുപ്പം വാതിൽപ്പൂട്ട് പൊളിച്ചുകയറുന്നതാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

rustic-house-thirur-view

സമകാലിക ഫ്ലാറ്റ്-ബോക്സ് മാതൃകയിലാണ് വീടിന്റെ പുറംകാഴ്ച. കുറച്ചിടത്ത് സിമന്റ് ഫിനിഷും ബാക്കിയിടത്ത് സിമന്റ് ഫിനിഷുള്ള പെയിന്റുമാണ് അടിച്ചത്. വീടിനു മൊത്തത്തിലൊരു റസ്റ്റിക് ഫിനിഷ് ലഭിക്കാൻ ഇത് ഉപകരിക്കുന്നു.

rustic-house-thirur-yard

റോഡ് നിരപ്പിൽ നിന്ന് താഴ്ന്നുകിടന്ന പ്ലോട്ടായിരുന്നു ഇത്. ഇതിനെ മണ്ണിട്ടുയർത്താതെ, പില്ലർ- ബീം- സ്ളാബ് ഫൗണ്ടേഷനിലാണ് വീടുപണിതത്. അടിത്തറയ്ക്ക് അധികം തുക ചെലവായിട്ടുണ്ട്. ഓടു വച്ചു വാർക്കുന്ന ഫില്ലർ സ്ളാബ് ശൈലിയിലാണ് മേൽക്കൂര. ഇത് ഉള്ളിൽ കുറയ്ക്കാൻ സഹായിക്കുന്നു.

വീടിന്റെ തീമുമായി ചേരുംവിധം പടിപ്പുരയും ഇവിടെയുണ്ട്. സ്ലൈഡിങ് ഗെയ്റ്റാണ് കൊടുത്തത്. മുറ്റത്തുണ്ടായിരുന്ന പരമാവധി മരങ്ങൾ നിലനിർത്തിയിട്ടുണ്ട്. വീട്ടിലേക്ക് കയറുന്ന ഭാഗത്തുള്ള തെങ്ങ് ഇതിനുദാഹരണമാണ്. മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും ഇടകലർത്തി വിരിച്ചു.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2950 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

rustic-house-thirur-living

സ്ഥിരതാമസം ഇല്ലാത്തതിനാൽ പോർച്ച് നിർമിച്ചിട്ടില്ല. സിറ്റൗട്ടിൽ വരവേൽക്കുന്നത് ധാരാളം ഇൻഡോർ ചെടികളാണ്. സിറ്റൗട്ടിൽ ഒരു ഓപ്പൺ കോർട്യാർഡുണ്ട്. ഇവിടെ നട്ടിരുന്ന മുള ഇപ്പോൾ സീലിങ്ങിലെ ഹോളിലൂടെ നൂഴ്ന്നുകയറി മുകൾനിലയിൽ പടർന്നിട്ടുണ്ട്. ബാൽക്കണിയിൽ ജിഐ കൊണ്ട് പർഗോളയും നിർമിച്ചിട്ടുണ്ട്.

rustic-house-thirur-court-sitout

സിറ്റൗട്ടിൽ ഇൻബിൽറ്റ് ബെഞ്ചുകളുണ്ട്. ഇവിടെ ചുറ്റിലും ഒരുക്കിയ ഹരിതാഭയ്ക്ക് നടുവിൽ ഇരിക്കുന്നത് സുഖകരമായ അനുഭവമാണ് എന്ന് വീട്ടുകാർ സാക്ഷിക്കുന്നു.

rustic-house-thirur-sitout

വാതിൽ തുറന്ന് അകത്തുകയറുമ്പോൾ ലിവിങ്- ഡൈനിങ് ഇടങ്ങൾ ഡബിൾഹൈറ്റിലാണ്. ഇത് നല്ല വിശാലത തോന്നാൻ ഉപകരിക്കുന്നു.

റസ്റ്റിക് ഫിനിഷ് തോന്നിക്കുന്ന ഗ്രേ മാർബോനൈറ്റാണ് നിലത്തുവിരിച്ചത്. തടിയുടെ ഉപയോഗം പരമാവധി ഒഴിവാക്കിയാണ് ഫർണിഷിങ്. ജിഐ പൈപ്പ് + പ്ലൈവുഡ് ഫിനിഷിലാണ് ഫർണിച്ചറുകൾ.

ഏകദേശം ട്രിപ്പിൾ ഹൈറ്റിൽ ഡൈനിങ്ങിന്റെ വശത്ത് ഗ്ലാസ് ജാലകമുണ്ട്. പകൽസമയത്ത് വെളിച്ചവും കാഴ്ചകളും ഇവിടേക്ക് വിരുന്നെത്തുന്നു. ജിഐ പൈപ്പിൽ അപ്ഹോൾസ്റ്ററി ചെയ്താണ് ഡൈനിങ്ങിലെ ചെയറുകൾ.

ഐലൻഡ് മാതൃകയിലാണ് കിച്ചൻ. കൗണ്ടറിനോട് ചേർന്ന് ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും സെറ്റ് ചെയ്തു. ജിഐ പൈപ്പ്+ ബൈസൺ പാനൽ+ മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. 

rustic-house-thirur-court-dining

സ്റ്റെയർ കയറി മുകളിലെത്തുമ്പോൾ താഴത്തെ ലിവിങ്ങിലേക്കും ഡൈനിങ്ങിലേക്കും നോട്ടം ലഭിക്കുംവിധം ഒരു ബ്രിഡ്ജ് കടന്നാണ് മുറിയിലേക്ക് പ്രവേശിക്കുന്നത്.

rustic-house-thirur-upper

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ ചിട്ടപ്പെടുത്തി. റസ്റ്റിക് തീമിലാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ മുറികളിൽ സജ്ജീകരിച്ചു.

rustic-house-thirur-bed

ചുരുക്കത്തിൽ വേറിട്ട റസ്റ്റിക് തീമിൽ ഒരുക്കിയതിനൊപ്പം പകൽസമയത്ത് ലൈറ്റും ഫാനുമൊന്നും വേണ്ട എന്നതാണ് വീടിന്റെ ബോണസ്. വീടിന്റെ സ്ട്രക്ചറിൽ ധാരാളം പ്രൊഫൈൽ ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. രാത്രിയിൽ ഇത് കൺതുറക്കുന്നതോടെ വീട് കാണാൻ ഒരുപ്രത്യേകഭംഗിയാണ്.

rustic-house-thirur-night

 

Project facts

Location- Tirur, Malappuram

Plot- 30 cent

Area- 2950 Sq.ft

Owner- Khalid

Designer- Unais Ahmed

Floret Builders, Tirur 

Mob- 9847668944

Y.C- Jan 2022

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

English Summary- Moden House with Rustic Interiors; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com