അനാവശ്യ ഷോഓഫില്ല; മിതത്വമാണ് സൗന്ദര്യം; ഹിറ്റായി ഈ വീട്!

thirumala-house-side
SHARE

തിരുവനന്തപുരം തിരുമലയാണ് ഐടി ഉദ്യോഗസ്ഥനായ ഗോപികൃഷ്ണന്റെയും ബാങ്ക് ഉദ്യോഗസ്ഥയായ മീരയുടെയും പുതിയ വീട്. ചുറ്റുപാടും കെട്ടിടങ്ങളുള്ള പ്രദേശത്ത് റോഡരികിലുള്ള 6 സെന്റ് വാങ്ങിയാണ് വീടുപണിതത്. സമകാലിക ശൈലിയിലാണ് എലിവേഷൻ. ഇതിനെ വേറിട്ടുനിർത്തുന്നത് പുറംഭിത്തിയിൽ ഒട്ടിച്ച റെഡ് സാൻഡ് സ്‌റ്റോൺ ക്ലാഡിങ്ങാണ്. വീട്ടിലെ പ്രധാന ഒത്തുചേരൽ ഇടമായിട്ടാണ് ഇവിടെ ബാൽക്കണി വേർതിരിച്ചത്. എലിവേഷന്റെ ഭംഗിയിലും ബാൽക്കണിക്ക് പ്രത്യേക സ്ഥാനമുണ്ട്.

thirumala-house-side-view

മിനിമലിസം അടിസ്ഥാനമാക്കിയാണ് അകത്തളങ്ങൾ ഒരുക്കിയത്. അലങ്കാരത്തിന് വേണ്ടിയുള്ള 'ആടയാഭരണങ്ങൾ' ഒന്നുംതന്നെയില്ല. ഫോൾസ് സീലിങ്, കണ്ണിൽ തുളച്ചുകയറുന്ന ലൈറ്റുകൾ, ക്ലാഡിങ് പോലെയുള്ള ഒന്നും ഉള്ളിലില്ല. അതിന്റെ സ്വാഭാവികത്തെളിച്ചം ഉള്ളിലുണ്ട്. 

thirumala-house-exterior

വൈറ്റ്+ ഗ്രേ കളർതീമാണ് ഉള്ളിൽനിറയുന്നത്. ഗ്രേ നിറമുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കുറച്ച് കസ്റ്റമൈസ് ചെയ്തു. പഴയ ഫർണിച്ചർ പുനരുപയോഗിച്ചിട്ടുമുണ്ട്.

thirumala-house-living

പച്ചപ്പിലേക്ക് നോട്ടം ലഭിക്കുംവിധം ബുദ്ധിപരമായി വീട്ടിലെ ഓപ്പണിങ്ങുകൾ പൊസിഷൻ ചെയ്തത് ശ്രദ്ധേയമാണ്. സ്‌റ്റെയറിന്റെ ആദ്യ ലാൻഡിങ്ങിൽ എത്തുമ്പോൾ പച്ചപ്പിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന ജനാലയുണ്ട്. ഇതുപോലെ ഡൈനിങ്ങിന്റെ വശത്തെ ജനാലയിൽ വഴി നോക്കുമ്പോൾ കാണുംവിധമാണ് വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്തിരിക്കുന്നത്.

thirumala-house-dine

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ,  അപ്പർ ലിവിങ്, ബാൽക്കണി, ടെറസ് എന്നിവ വരുന്നു. മൊത്തം 2300 ചതുരശ്രയടിയാണ് വിസ്തീർണം.

thirumala-house-upper

നാലു കിടപ്പുമുറികളും ലളിതമായി ചിട്ടപ്പെടുത്തി. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് ഒരുക്കി. ഒരു കിടപ്പുമുറിയിൽ ലൈബ്രറിയും സ്റ്റഡി സ്‌പേസും ചിട്ടപ്പെടുത്തി.

thirumala-house-bed

പ്ലൈവുഡ്+ ലാമിനേറ്റ്  ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ബാക്സ്പ്ലാഷിൽ ടൈലുകൾ ഒട്ടിച്ച് ഭംഗിയാക്കി.

thirumala-house-kitchen

കോവിഡ് ഉച്ചസ്ഥായിയിൽ ഉള്ള സമയത്താണ് വീടുപണി പുരോഗമിച്ചിരുന്നത്. അതിന്റെ പേരിൽ ഏറെ വെല്ലുവിളികൾ നേരിടേണ്ടിവന്നിട്ടുണ്ട്. എന്നിരുന്നാലും ഏറെ കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശത്ത് വ്യത്യസ്ത രൂപഭംഗിയും സൗകര്യങ്ങളുമുള്ള ഭവനം സഫലമായ സന്തോഷത്തിലാണ് വീട്ടുകാർ.

thirumala-house-balcony

Project facts

thirumala-house-plan

Location- Thirumala, Trivandrum

Plot- 6 cent

Area- 2300 Sq.ft

Owner- Gopikrishnan, Meera

Architect- George Chittoor

George J. Chittoor Designs, Trivandrum

Mob- 9447000192

Y.C- 2022

English Summary- Small Plot House; Minimal Design House; Hometour Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA