ADVERTISEMENT

ആലുവ ടൗണിലാണ് ഡോക്ടറായ ഗൃഹനാഥന്റെ ക്ലിനിക്. ഭാര്യയും ഡോക്ടറാണ്. ഇരുവരും വർഷങ്ങളായി നഗരജീവിതം നയിച്ചുവരികയായിരുന്നു. കുറച്ചുകൂടി സ്വസ്ഥസുന്ദരമായ പ്രദേശത്ത് എന്നാൽ നഗരത്തിലേക്ക് അധികം ദൂരമില്ലാത്ത ഒരു സ്ഥലത്ത് വീടുപണിയണം എന്ന ആഗ്രഹമാണ് റിവർസൈഡായ ഈ പ്ലോട്ടിലേക്കും പുതിയ സ്വപ്നഭവനത്തിലേക്കും എത്തിച്ചത്.

river-house-aluva-river-view

2018, 19 ലെ പ്രളയങ്ങളിൽ വെള്ളം കയറിയില്ലാത്ത ഭാഗമായിരുന്നു ഇതെന്നത് അനുഗ്രഹമായി. എങ്കിലും പഴയ ഫ്ലഡ് ലെവൽ പരിശോധിച്ചുറപ്പിച്ചശേഷമാണ് വീടുപണി തുടങ്ങിയത്.

river-house-aluva-night

പുഴയിലേക്കുള്ള മനോഹരകാഴ്ചകളെ ഫോക്കൽ പോയിന്റാക്കിയാണ് ഈ വീട് ഡിസൈൻ ചെയ്തത്. കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് ചേർന്നവിധം ജിഐ ട്രസ് ചെയ്ത് ടെറാക്കോട്ട ഓടുകൾ വിരിച്ചാണ് മേൽക്കൂര നിർമിച്ചത്. മുകൾനില നിരപ്പായി വാർത്ത് മുകളിൽ ട്രസ് ചെയ്തതിനാൽ ഇതിനുള്ളിൽ വിശാലമായ മൾട്ടി യൂട്ടിലിറ്റി സ്‌പേസും ലഭ്യമാകുന്നു.

river-house-aluva-exterior

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെനിലയിലുള്ളത്. മുകൾനിലയിൽ അപ്പർ ലിവിങ്, രണ്ടു കിടപ്പുമുറികൾ, മൾട്ടി യൂട്ടിലിറ്റി ഇടങ്ങൾ എന്നിവയുമുണ്ട്. പോർച്ചിന്റെ മുകളിൽ മെസനൈൻ ശൈലിയിൽ ഒരു സ്റ്റഡി-വർക്ക് സ്‌പേസും ക്രമീകരിച്ചു. മൊത്തം 3000 ചതുരശ്രയടിയാണ് വിസ്തീർണം.

river-house-aluva-stair

വൈകുന്നേരങ്ങളിലെ ഒഴിവുവേളകളിൽ പുഴയുടെ ഭംഗി ആസ്വദിച്ചിരിക്കാൻ ഒരു മിനി ഗസീബോയും ഇവിടെ ഒരുക്കിയിട്ടുണ്ട്. സിറ്റൗട്ടിനോട് ചേർന്ന കാർ പോർച്ച് കൂടാതെ മറ്റൊരു പോർച്ച് സ്‌പേസും ഇവിടെയുണ്ട്. ഇവിടെ സെർവന്റ്സ് റൂം/ കെയർ ടേക്കർ റൂം എന്നിവയും സജ്ജമാക്കി.

അകത്തേക്ക് കയറിയാൽ സെമി- ഓപ്പൺ നയത്തിൽ ഇടങ്ങൾ തമ്മിൽ വിനിമയം ചെയ്യുന്നപോലെയാണ് ക്രമീകരണം.  പല ഷെയ്ഡുകളുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ ഇന്റീരിയർ തീംപ്രകാരം കസ്റ്റമൈസ് ചെയ്തു.

river-house-aluva-formal

അപ്പർ ലിവിങ്ങിൽ സ്ലൈഡിങ് ഗ്ലാസ് ഡോറുകൾ തുറന്നാൽ പുഴയുടെയും തെങ്ങിൻതോപ്പുകളുടെയും മനോഹരദൃശ്യം ആസ്വദിക്കാവുന്ന ബാൽക്കണിയിലേക്കിറങ്ങാം.

river-house-aluva-balcony-view

ഡൈനിങ്- പാൻട്രി കിച്ചൻ സെമി-ഓപ്പൺ നയത്തിലാണ്. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ കൊണ്ടാണ് രണ്ടിടങ്ങളും പാർടീഷൻ ചെയ്തിരിക്കുന്നത്. ഈ ഭാഗം ഡബിൾഹൈറ്റിലാണ്. അതിനാൽ ഹാളിൽ കൂടുതൽ വിശാലതയും വെന്റിലേഷനും ലഭിക്കുന്നു.

river-house-aluva-living

ഡൈനിങ്ങിന്റെ വശത്തെ ഫോൾഡിങ് ഗ്ലാസ് ഡോറുകൾ തുറന്നാൽ പുഴയുടെ കാഴ്ചകൾ വീടിനുള്ളിലേക്ക് വിരുന്നെത്തും.

river-house-aluva-interiors

കിടപ്പുമുറികളിൽ പുഴയുടെ മനോഹാരിത ആസ്വദിക്കാൻ പാകത്തിൽ ഇരിപ്പിടസൗകര്യമുള്ള ബേവിൻഡോകൾ ഹാജരുണ്ട്. സ്റ്റഡി സ്‌പേസ്, വാഡ്രോബ്, ഡ്രസിങ് ഏരിയ, അറ്റാച്ഡ് ബാത്റൂം എന്നിവയും മുറികൾക്ക് അനുബന്ധമായുണ്ട്.

river-house-aluva-bedroom

ചുരുക്കത്തിൽ താമസം  ഇവിടേക്ക് മാറ്റിയതിനുശേഷം ജീവിതം കുറച്ചുകൂടി സ്വസ്ഥ- സ്വച്ഛസുന്ദരമായി എന്ന് ഡോക്ടർ ദമ്പതികൾ ഒരേസ്വരത്തിൽ പറയുന്നു.

Project facts

Location- Aluva, Ernakulam

Plot- 50 cent

Area- 3000 Sq.ft

Owner- Dr.Shoyson

Architects- City futures design collaborative, Aluva

Mob- 9446874872

Interior Design- Ajin Mohan

Y.C- 2022

English Summary- River Side House Design; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com