2.5 സെന്റ്, 10 ലക്ഷം! ഇത് പാവപ്പെട്ടവന്റെ സ്വർഗം; വിഡിയോ കാണാം

SHARE

കുറച്ചുമാസങ്ങൾക്ക് മുൻപ് തൃശൂർ പുല്ലുവഴിയിലുള്ള ഡേവിസേട്ടന്റെയും കുടുംബത്തിന്റെയും വീടിന്റെ കഥ പ്രസിദ്ധീകരിച്ചിരുന്നു. നിരവധി വായനക്കാർ വീടിന്റെ വിഡിയോ ചെയ്യാമോ എന്നുചോദിച്ചിരുന്നു. ഇവിടെ ആ വീടിന്റെ വിഡിയോ കാഴ്ചകൾ കാണാം. വീടിന്റെ കഥ ഇനിയും വായിക്കാത്തവർക്കായി, അത് സംക്ഷിപ്തമായി പുനഃപ്രസിദ്ധീകരിക്കുന്നു. സ്ഥലപരിമിതിയെയും സാമ്പത്തികപരിമിതിയെയും അപ്രസക്തമാക്കി ഒരു ചെറുകുടുംബത്തിന്റെ ആവശ്യങ്ങൾക്കൊത്ത വീട് സഫലമായ  കഥയാണിത്. 

പെയിന്റിങ് ജോലിയാണ് ഗൃഹനാഥന്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കയറിക്കിടക്കാൻ ഒരു വീട് ഇവരുടെ സ്വപ്നമായിരുന്നു. അങ്ങനെ  PMAY പദ്ധതി വഴി അപേക്ഷിച്ചു. പണി ആരംഭിച്ചു. പകുതി തുക ഇതുവഴി ലഭിച്ചു. ബാക്കി തുക വീട്ടുകാർ സ്വരുക്കൂട്ടിയും ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചും സ്വരൂപിച്ചു.

8lakh-home-thrissur-view

ചെറിയ സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, ഒരു കിടപ്പുമുറി, കിച്ചൻ എന്നിവ മാത്രമാണ് 600 ചതുരശ്രയടി വീട്ടിലുള്ളത്. ചെറിയ വീട് എന്നാൽ സൗകര്യം കുറഞ്ഞ വീട് എന്നർഥമില്ല എന്ന് ഈ ഭവനം തെളിയിക്കുന്നു. അകത്തളങ്ങൾ നിലവാരത്തിൽ തന്നെയാണ് ചിട്ടപ്പെടുത്തിയത്. ഇടത്തരം മാർബോനൈറ്റ് ടൈലാണ് നിലത്തുവിരിച്ചത്. കുറച്ചു ഫർണിച്ചർ മാത്രമേ പുതിയതുള്ളൂ. മറ്റുള്ളവ പഴയത് പുനരുപയോഗിച്ചു.

8lakh-home-thrissur-living

വീട്ടിൽ നിലവിലെ ടഫൻഡ് ഗ്ലാസ് മേൽക്കൂരയുള്ള കോർട്യാർഡ്, ഭാവിയെക്കരുതി രൂപകൽപന ചെയ്തതാണ്. ഭാവിയിൽ സാമ്പത്തികം വരുന്ന മുറയ്ക്ക് ഇവിടെ ഒരു സ്‌റ്റെയർ റൂം പണിയാം. അങ്ങനെ മുകൾനിലയിലും രണ്ടു കിടപ്പുമുറികളും സൗകര്യങ്ങളും കൂട്ടിച്ചേർത്ത് വിപുലീകരിക്കാനാകും.

8lakh-home-thrissur-dining

ഡൈനിങ്- കിച്ചൻ ഓപ്പൺ നയത്തിലാണ്. ഇത് ഉള്ളിൽ പരമാവധി വിശാലത തോന്നിക്കാൻ ഉപകരിക്കുന്നു. പഴയ വീട്ടിലെ ഡൈനിങ് ടേബിൾ പോളിഷ് ചെയ്ത് പുനരുപയോഗിച്ചു. വാഷ് ഏരിയ വരുന്നത് കോർട്യാർഡിലാണ്. ഡൈനിങ്ങിൽ സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി ഇവിടേക്ക് പ്രവേശിക്കാം.

8lakh-home-thrissur-dine

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം വെറും 10 ലക്ഷം രൂപയാണ് ഈ വീടിനു ചെലവായത്. വെറും രണ്ടര മാസം കൊണ്ട് പണി പൂർത്തീകരിച്ചു എന്നുള്ളതും എടുത്തുപറയേണ്ടതാണ്. കഷ്ടപ്പാടുകൾക്കിടയിലും ഏറെക്കാലത്തെ ആഗ്രഹം പോലെ സ്വന്തമായി ഒരു കൊച്ചുവീട് സഫലമായതിന്റെ സന്തോഷത്തിലാണ് ഗൃഹനാഥനും കുടുംബവും.

8lakh-home-thrissur-court

ചെലവ് കുറച്ച ഘടകങ്ങൾ 

8lakh-home-thrissur-bed
  • ചതുരശ്രയടി കുറച്ചു പരമാവധി ഉപയുക്തത സാധ്യമാക്കി.
  • വൈറ്റ് പ്രൈമർ മാത്രമാണ് ഉള്ളിൽ അടിച്ചത്. 
  • കിച്ചൻ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.
  • ലൈറ്റ് ഫിറ്റിങ്ങുകൾ കുറച്ചു. ഉള്ളത് നേരിട്ടു പോയിന്റ് ചെയ്തു.

Project facts

Location- Pulluvazhi, Thrissur

Plot- 2.5 cent

Area- 600 Sq.ft

Owner- David

Design- Arun Joseph, Sethuram

Armarios, Thrissur

Mob- 9747704323, 9746949053

Budget- 10 Lakhs

Y.C- Apr 2021

English Summary- Budget House Thrissur; 10 Lakh House Plan Hometour

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS