ADVERTISEMENT

മലപ്പുറം എടപ്പാളിൽ സഫലമാക്കിയ പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

മനോരമ ഓൺലൈൻ വീട് ചാനലിൽ വന്ന ഒരു വീട് കണ്ടിഷ്ടമായാണ് ഞങ്ങൾ ഡിസൈനർ ശ്യാം കുമാറിനെ സമീപിക്കുന്നത്.കണ്ടാൽ ഒരുനില വീടിന്റെ ഒതുക്കമുണ്ടാകണം എന്നാൽ രണ്ടുനിലയുടെ സൗകര്യങ്ങളും വേണം. കാറ്റും വെളിച്ചവും നന്നായി ലഭിക്കണം തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ.

edappal-house-front-view

വീടിന്റെ ഭംഗി റോഡിൽനിന്ന് ആസ്വദിക്കാൻ പാകത്തിൽ പരമാവധി മുറ്റം ഒരുക്കി പിന്നിലേക്കിറക്കിയാണ് വീടുപണിതത്. മുറ്റം നാച്ചുറൽ സ്റ്റോൺ വിരിച്ചു. അനുബന്ധമായി പുൽത്തകിടിയുമുണ്ട്.

edappal-house-aerial

പല തട്ടുകളായുള്ള മേൽക്കൂരയാണ് വീടിന്റെ എലിവേഷന്റെ ഹൈലൈറ്റ്. മേൽക്കൂര നിരപ്പായി വാർത്തശേഷം ട്രസ് ചെയ്ത് ഓടുവിരിച്ചു.  ട്രസ് ഹൈറ്റ് കുറവായതിനാൽ മൊത്തത്തിൽ ഒരുനില വീടെന്ന പ്രതീതി ജനിപ്പിക്കും.

edappal-house-side

രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ പാകത്തിൽ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ ഒരു കിടപ്പുമുറി, അപ്പർ ലിവിങ് എന്നിവയുമുണ്ട്. മൊത്തം 3800 ചതുരശ്രയടിയാണ് വിസ്തീർണം.

edappal-house-living

വീടിനുള്ളിലെ പ്രധാന ആകർഷണം മനോഹരമായി ആർട്ട് വർക്ക് ചെയ്ത ഭിത്തികളാണ്. ഡബിൾ ഹൈറ്റ് ഫോർമൽ ലിവിങ്ങിലും ഫാമിലി ലിവിങ്ങിലും ഇടനാഴിയുടെ ഭിത്തിയിലുമെല്ലാം ഇവ ഹാജർ വയ്ക്കുന്നു.

edappal-house-formal

ഡബിൾ ലിവിങ്ങിന്റെ ഭിത്തിയിൽ തൂവൽ പാറിപ്പറക്കുന്ന പെയിന്റിങ്, ആട്ടുകട്ടിലിന്റെ പിന്നിലെ ഭിത്തിയിലുള്ള കാടിന്റെയും അരുവിയുടെയും ചിത്രം, ഫാമിലി ലിവിങ്ങിലുള്ള ഇലപ്പടർപ്പുകളുടെ ചിത്രം.. ഇവയെല്ലാം കഴിവുള്ള ആർട്ടിസ്റ്റിന്റെ വർക്കുകളാണ്. ഇവ വീടിനുള്ളിൽ നിറയ്ക്കുന്ന ആംബിയൻസ് ഒന്നുവേറെതന്നെയാണ്.

edappal-house-wall-paper

വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ടീക് ഫിനിഷിലുള്ള കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് ഉള്ളിൽ പ്രൗഢി നിറയ്ക്കുന്നത്.

വീടിന്റെ മധ്യഭാഗത്തുള്ള കോർട്യാർഡിന് ചുറ്റും ഇടങ്ങൾ വരുന്നപോലെയാണ് അകത്തളക്രമീകരണം. സ്‌കൈലൈറ്റ് സീലിങ്ങിലൂടെ പ്രകാശം ഉള്ളിൽ നിറയുന്നു. നാലു പില്ലറുകൾക്ക് നടുവിൽ ഇൻഡോർ പ്ലാന്റുകളും ഹാജർ വയ്ക്കുന്നു.

edappal-house-court

ഡൈനിങ്- പാൻട്രി ഓപ്പൺ തീമിലാണ്. കിച്ചൻ കൗണ്ടറിൽ ഹൈ ചെയറുകളിട്ട് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഒരുക്കിയിട്ടുണ്ട്. മറൈൻ പ്ലൈ ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.  അനുബന്ധമായി വർക്കിങ് കിച്ചനുമുണ്ട്.

edappal-house-dine-kitchen

ഡൈനിങ്ങിൽനിന്ന് ഫോൾഡിങ് ഗ്ലാസ് ഡോറിലൂടെ പാറ്റിയോയിലേക്കിറങ്ങാം. ഗ്രില്ലുകളിട്ട് ഭിത്തി സുരക്ഷിതമാക്കിയിട്ടുണ്ട്. വീട്ടുകാരുടെ പ്രിയപ്പെട്ട ഒത്തുകൂടൽ ഇടമാണിത്.

നാലു കിടപ്പുമുറികളും വ്യത്യസ്ത കളർതീമിൽ ചിട്ടപ്പെടുത്തി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് ചിട്ടപ്പെടുത്തി. ഹെഡ്‌സൈഡ് ഭിത്തി വ്യത്യസ്ത നിറമുള്ള വോൾപേപ്പർ ഒട്ടിച്ച് ഭംഗിയാക്കി.

edappal-house-bed

പ്രകൃതിസൗഹൃദരീതികളും അവലംബിച്ചിട്ടുണ്ട്. വീട്ടിലേക്കാവശ്യമുള്ള വൈദ്യുതിയുടെ ഭൂരിഭാഗവും പുരപ്പുറത്തുള്ള സോളർ പ്ലാന്റിലൂടെ ലഭിക്കുന്നു.

കഴിഞ്ഞ മാസം (മെയ് 2022) ആയിരുന്നു പാലുകാച്ചൽ. ചുരുക്കത്തിൽ ആഗ്രഹിച്ച പോലെയൊരു വീട് സഫലമായ സന്തോഷത്തിലാണ് ഞാനും കുടുംബവും. 

 

Project facts

Location- Edappal, Malappuram

Plot- 38 cent

Area- 3800 Sq.ft

Owner- Ashraf

Designer- Syam Kumar

Green Homes, Tiruvalla

Mob- 9947069616

Y.C- May 2022

English Summary- Tropical Moden Kerala House Plan; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com