ADVERTISEMENT

നിലമ്പൂരിൽ സഫലമാക്കിയ പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

ഞങ്ങൾ ബെംഗളൂരുവിൽ ഐടി മേഖലയിൽ ജോലിചെയ്യുന്നു. 2018 ലെ പ്രളയത്തിൽ നിലമ്പൂരുള്ള വീട്ടിൽ വെള്ളം കയറിയിരുന്നു. അങ്ങനെ പ്രളയത്തിന്റെ ഭീഷണിയില്ലാത്ത ഒരു സ്ഥലം അന്വേഷിച്ചു കണ്ടെത്തി. അവിടെ 10 സെന്റ് വാങ്ങി വീടുപണിയുകയായിരുന്നു.

കോവിഡ് ലോക്ഡൗണിന് തൊട്ടുമുൻപാണ് പണിതുടങ്ങിയത്. ആ സമയത്ത് വർക് ഫ്രം ഹോം ലഭിച്ചത് അനുഗ്രഹമായി. വീടുപണി പ്രധാന ഘട്ടങ്ങളിൽ മേൽനോട്ടം നടത്താൻ സാധിച്ചു.  ബാക്കി സമയങ്ങളിൽ നിർമാണം ഏൽപിച്ച ടീമിന്റെ നല്ല സഹകരണവും ഉണ്ടായിരുന്നു.

colonial-house-nilambur-morning

പതിവു കാഴ്ചകളിൽനിന്ന് വേറിട്ടുനിൽക്കുന്ന ഒരു വീടാകണം എന്ന ആഗ്രഹമാണ് കൊളോണിയൽ തീം പിന്തുടരാൻ പ്രചോദനമായത്. മൂന്നു തട്ടുകളായുള്ള മേൽക്കൂരയാണ് എലിവേഷന്റെ ഹൈലൈറ്റ്. ഇതിൽ മധ്യത്തിലുള്ള ഉയരമുള്ള മേൽക്കൂര ജിഐ ട്രസ് ചെയ്താണ് നിർമിച്ചത്. വശങ്ങളിലുള്ള സ്ലോപ് റൂഫുകൾ അങ്ങനെതന്നെ വാർത്തതാണ്. പ്ലാസ്റ്ററിങ് സമയത്ത് ഗ്രൂവ് ഡിസൈൻ ചെയ്ത് പിന്നീട് പെയിന്റടിച്ചാണ് പുറംഭിത്തിയിലെ ക്ലാഡിങ് പോലെയുള്ള വർക്ക് ഒരുക്കിയത്.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് 2900 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

colonial-house-nilambur-night

താഴത്തെ നില ഇറ്റാലിയൻ മാർബിളും മുകൾനില വിട്രിഫൈഡ് ടൈലുമാണ് വിരിച്ചത്. കിച്ചൻ, ബെഡ്‌റൂം എന്നിവിടങ്ങളിൽ വുഡൻ ഫിനിഷ്ഡ് ടൈൽസും വിരിച്ചു. പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് ഫർണിഷിങ്. ഫർണിച്ചറുകൾ ഇന്റീരിയർ തീംപ്രകാരം കസ്റ്റമൈസ് ചെയ്തെടുത്തതാണ് .

nilambur-colonial-home-living

പോർച്ചിൽനിന്ന് ഫാമിലി ലിവിങ്ങിലേക്കും പുറത്തേക്കും വേറെ വാതിലുണ്ട്. ഇത് തുറക്കുന്നിടത്ത് സൈഡ് കോർട്യാർഡും ഊഞ്ഞാലുമുണ്ട്. ഇവിടെ ഡബിൾഹിറ്റ് വിൻഡോ കൊടുത്തിട്ടുണ്ട്. കർട്ടൻ മാറ്റിയാൽ പ്രധാന ഹാളിൽ നിറയെ പ്രകാശം ഇതുവഴി വിരുന്നത്തും.

nilambur-colonial-home-family-living

സ്റ്റീൽ സ്ട്രക്ചറിൽ മഹാഗണി പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ നിർമിച്ചത്. എസ്.എസ് കൈവരികളാണ് ഇത് ഉറപ്പിച്ചുനിർത്തുന്നത്.

സെൻട്രൽ ഹാളിലാണ് ഡൈനിങ് ഏരിയ. വുഡ്+ ഗ്ലാസ് കോംബിനേഷനിലുള്ള ഡൈനിങ് ടേബിളാണ്.

nilambur-colonial-home-dine

വീട്ടിലെ ഏറ്റവും കൗതുകമുള്ള ഇടം പാൻട്രി കിച്ചനോട് ചേർന്ന ഏരിയയാണ്. ഇവിടെ അനുബന്ധമായി ഒരു സ്‌കൈലൈറ്റ് കോർട്യാർഡുണ്ട്. ഇവിടെ വശത്തെ ഭിത്തി ജാളി ബ്ലോക്കും കളേർഡ് ഗ്ലാസും കൊണ്ടാണ് നിർമിച്ചത്. കൂടാതെ ഒരു ഫൗണ്ടനും ഇവിടെ സജ്ജമാക്കി. നിലത്ത് മൊറോക്കൻ ടൈലും കുറച്ചിട ആർട്ടിഫിഷ്യൽ ഗ്രാസുമാണ് ഹാജർവയ്ക്കുന്നത്. വീട്ടിലുള്ളപ്പോൾ ഞങ്ങളുടെ ഫേവറിറ്റ് സ്‌പേസാണ് ഇവിടം.

nilambur-colonial-home-courtyard

WPC ബോർഡിൽ പിയു പെയിന്റ് ഫിനിഷ് നൽകിയാണ് കിച്ചൻ കബോർഡുകൾ നിർമിച്ചത്. കൗണ്ടറിൽ കൊറിയൻ സ്‌റ്റോൺ വിരിച്ചു.

nilambur-colonial-home-kitchen

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ ചിട്ടപ്പെടുത്തി. എല്ലാ കിടപ്പുമുറികളും വ്യത്യസ്ത ലുക്ക് & ഫീൽ തുടരുന്നുണ്ട്.  മാസ്റ്റർ ബെഡ്‌റൂം മുകളിലാണ്. ഇതിന് അനുബന്ധമായി ബാൽക്കണിയുമുണ്ട്.

nilambur-colonial-home-bed

മുകളിലെ കിഡ്സ് റൂമിൽ സീലിങ് ഹൈറ്റ് മുതലാക്കി മെസനൈൻ ഫ്ലോറും നിർമിച്ചു. ഇവിടെ ലൈബ്രറി, സ്റ്റഡി സ്‌പേസ് സജ്ജീകരിച്ചു.

nilambur-colonial-home-kid-bed

ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു പാലുകാച്ചൽ. ഞങ്ങൾ ആഗ്രഹിച്ച പോലെയൊരു വീടുതന്നെ ലഭിച്ചതിൽ ഞങ്ങൾ അങ്ങേയറ്റം ഹാപ്പിയാണ്. 

 

Project facts

Location- Nilambur, Malappuram

Plot- 10 cent

Area- 2900 Sq.ft

Owner- Nishadh

Design Team- Shafeer, Udayakumar, Raheesh

De Maple, Ponnani

Mob- 9895250843

Y.C- Mar 2022

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

 

English Summary- Colonial House with Elegant Design; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com