ADVERTISEMENT

നാട്ടിൽ ബിസിനസ് ചെയ്യുന്ന  ബിജു വർഗീസ് 2008ൽ പഴയൊരു വീടും 4.5 സെന്റ് സ്ഥലവും കൂടി വാങ്ങി. അവിടെ ഒരു പുതിയ വീടിനായി സ്വരുക്കൂട്ടി തുടങ്ങി. ഒടുവിൽ പത്തുവർഷത്തിനുശേഷം വീടുപണി തുടങ്ങി.

പഴയ വീട് പൊളിച്ചുകളഞ്ഞാണ് പുതിയ വീടിനായി സ്ഥലമൊരുക്കിയത്. വീതി കുറഞ്ഞ് നീളത്തിലുള്ള കോർണർ പ്ലോട്ടാണിത്. അതിന്റെ വെല്ലുവിളി ഉണ്ടായിരുന്നു. നിയമപ്രകാരമുള്ള സെറ്റ്‌ബാക്ക് ഒഴിച്ചിട്ടാൽ പിന്നെ വീടിനായി വളരെ കുറച്ചുസ്ഥലം മാത്രം...എങ്കിലും ഫലപ്രദമായ ഡിസൈനിങ്ങിലൂടെ അവിടെ സ്വപ്നവീട് സഫലമായി.

4-cent-house-calicut

പരമാവധി സ്ഥലം ഉപയുക്തമാക്കാൻ ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് എലിവേഷൻ. എൻട്രൻസിൽ പരമാവധി പാർക്കിങ് സൗകര്യം ലഭിക്കാൻ ഫോൾഡിങ് ഗെയ്റ്റാണ് ഉപയോഗിച്ചത്. 

മുൻവശത്ത് സാൻഡ് ടെക്സ്ചർ പെയിന്റ് ചെയ്ത് ഭിത്തിയും ഗ്ലാസ് ജാലകവും ഒരുക്കി. ഇവിടം അപ്പർ ലിവിങ്ങാണ്. ഇവിടെയിരുന്നാൽ വീട്ടിൽ വരുന്നവരെ നിരീക്ഷിക്കാം. ഇതിന് വശത്തായി ബാൽക്കണിയുമുണ്ട്. 

4-cent-house-calicut-sitout

കാർ പോർച്ച് പോർട്ടബിൾ ആയി ഒരുക്കി. ജിഐ പൈപ്പിൽ പോളികാർബണേറ്റ് ഷീറ്റ് വിരിച്ചാണ് പോർച്ച്. വീട്ടുകാർക്ക് ചെടികൾ വളരെ ഇഷ്ടമാണ്. പക്ഷേ വിശാലമായ ഒരു ഗാർഡനുള്ള സ്ഥലമില്ലതാനും. അതിനാൽ വീടിനുള്ളിൽ പരമാവധി ചെടികൾ വച്ചാണ് ആഗ്രഹം തീർത്തത്.

4-cent-house-calicut-living

ഇൻബിൽറ്റ് സീറ്റിങ്ങും ഷൂറാക്കുമുള്ള സിറ്റൗട്ട് മുതൽ തുടങ്ങുന്നു ചെടികളുടെ  സാന്നിധ്യം. അകത്തളങ്ങളിൽ ചെടികൾ ഹരിതാഭ നിറയ്ക്കുന്നു.

4-cent-house-calicut-dine

വാതിൽ തുറന്ന് കയറുന്നത് ലിവിങ്ങിലേക്കാണ്. ഇവിടെ ഭിത്തിയിൽ ടിവി യൂണിറ്റ് വേർതിരിച്ചു. സെമി-പാർടീഷനായി ഒരുക്കിയ ക്യൂരിയോ ഷെൽഫിൽ പ്രെയർ സ്‌പേസും വേർതിരിച്ചു. അവിടെനിന്ന് സ്‌റ്റെയർ സ്‌പേസുള്ള ഹാളിലേക്ക് പ്രവേശിക്കാം. ഇവിടെ ഡൈനിങ് ഒട്ടും സ്ഥലം കളയാതെ വശത്തേക്ക് മാറ്റി വിന്യസിച്ചു.

4-cent-house-calicut-stair

സ്‌റ്റെയറിന്റെ താഴെ ഇൻവെർട്ടർ- സ്റ്റോറേജ് സ്‌പേസും അനുബന്ധമായി വാഷ് ഏരിയയും വേർതിരിച്ചു. അപ്പർ ഹാളിൽ ഒരു സ്റ്റഡി സ്‌പേസും ക്രമീകരിച്ചു.

4-cent-house-calicut-study-area

കയ്യൊതുക്കത്തിലുള്ള കിച്ചനാണ് ഒരുക്കിയത്. പ്ലൈ+ ലാമിനേറ്റ്+  അക്രിലിക് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ.

4-cent-house-calicut-kitchen

ലളിതസുന്ദരമാണ് കിടപ്പുമുറികൾ. താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ ഒരുക്കി. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം സൗകര്യം ക്രമീകരിച്ചു.

4-cent-house-calicut-bed

പിൻവശത്ത് വറ്റാത്ത ഒരു കിണർ ഉണ്ടായിരുന്നു. ഇതിനെ നിലനിർത്തി വീടുപണിതു എന്നതും പ്രത്യേകതയാണ്. മുന്നിൽ 3 മീറ്റർ, പിന്നിൽ 2 മീറ്റർ, വശത്ത് 1.5 മീറ്റർ സ്ഥലം ഒഴിച്ചിട്ടതോടെ വീടിരിക്കുന്നത് ഏകദേശം 2.5 സെന്റ് സ്ഥലത്തുമാത്രമാണ്. പക്ഷേ ആ സ്ഥലപരിമിതിയിൽ പണിഞ്ഞ വീടാണെന്ന് അകത്തേക്ക് കയറിയാൽ അനുഭവപ്പെടുകയില്ല. അതാണ് ഈ വീടിന്റെ മാജിക്.

 

Layout1

Project facts

Location- Vellimadukunnu, Calicut

Plot- 4.5 cent

Area- 2050 Sq.ft

Owner- Biju Varghese

Plan- Triune Architects

Designer- Riju Wilson

msquare architects

Mob- 9446660890

Y.C- 2021

ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- Small Plot House Plans Kerala- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com