ADVERTISEMENT

നഗരത്തിലെ ചെറിയ പ്ലോട്ടിൽ മോഡേൺ മൺവീട് പണിത വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

'പതിവുകളിൽനിന്ന് മാറിനിൽക്കണം'- വീട് പണിയാൻ ആഗ്രഹിച്ചപ്പോൾ ആദ്യം ഞങ്ങൾ മനസ്സിലുറപ്പിച്ച കാര്യമതാണ്. പ്രകൃതിക്ക് കഴിവതും ദോഷം വരുത്താത്ത സുസ്ഥിര വീടായിരിക്കണം എന്നതായിരുന്നു അടുത്ത തീരുമാനം. ഒന്നുരണ്ടു വർഷത്തിനിപ്പുറം ഞങ്ങളുടെ ആ തീരുമാനം ജന്മമെടുത്തു. അതാണ് ഞങ്ങളുടെ മോഡേൺ മൺവീട്. 

mud-home-tvm-front

ചുറ്റിനും വീടുകൾ നിറഞ്ഞ പ്രദേശത്തുള്ള വെറും 8 സെന്റ് പ്ലോട്ടിൽ മൺവീട് പണിയുന്നത് അൽപം വെല്ലുവിളിയായിരുന്നു. പ്ലോട്ടിൽ നിന്നെടുത്ത മണ്ണുകൊണ്ടാണ് വീട് ഭൂരിഭാഗവും പണിതത്. കുറച്ച് പുറത്തുനിന്ന് വാങ്ങിയിട്ടുമുണ്ട്.

മണ്ണ് മിശ്രിതമാക്കി ഷട്ടറിനുള്ളിൽ ഇടിച്ചുറപ്പിക്കുന്ന റാംഡ് എർത് ശൈലിയിലാണ് വീടിന്റെ ചുവരുകൾ പണിതത്. ചൂടിനെ പുറംതള്ളി ഉള്ളിൽ തണുപ്പ് നിലനിർത്തുന്നു എന്നതാണ് ഇത്തരം ചുവരുകളുടെ ഗുണം. ഇതുകൂടാതെ പ്രബലിത മൺകട്ടകളും (Interock Compressed Earth Blocks) ഉപയോഗിച്ചിട്ടുണ്ട്. 

മണ്ണിന്റെ നിറമുള്ള ചുവരുകളാണ് വീടിനുള്ളിൽ ഭൂരിഭാഗവും. പിന്നെയുള്ളത് വെള്ളനിറമാണ്.

mud-home-tvm-living

ഓടുവച്ചുവാർക്കുന്ന ഫില്ലർ സ്ലാബ് ശൈലിയിലാണ് മേൽക്കൂര നിർമിച്ചത്.

തടിയുടെ ഉപയോഗം പരമാവധി ഇവിടെ ഒഴിവാക്കി. യുപിവിസി ജനലുകളും സ്റ്റീൽ ഡോറുകളും എംഎസ് ഗ്രില്ലുമൊക്കെയാണ് ഇവിടെ ബദൽ സാമഗ്രികളായി ഉപയോഗിച്ചത്.

mud-home-tvm-upper

ഫർണിച്ചറുകൾ പരമാവധി പുനരുപയോഗിച്ചു. ബാക്കി പുറത്തുനിന്ന് വാങ്ങി.

ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴെയുള്ളത്. ഫാമിലി ലിവിങ്, രണ്ടു കിടപ്പുമുറികൾ, മൾട്ടി യൂട്ടിലിറ്റി സ്‌പേസ് എന്നിവ മുകളിലും വരുന്നു. മൊത്തം 2400 ചതുരശ്രയടിയിലാണ് വീട്.

mud-home-tvm-hall

ലിവിങ്- ഡൈനിങ് ഓപ്പൺ തീമിലാണ്. ഇടയ്ക്ക് ടിവി യൂണിറ്റ് കൊണ്ട് സെമി-പാർടീഷൻ ചെയ്തിട്ടുണ്ട്.

പടിഞ്ഞാറ് ദർശനമായാണ് വീട്. കിഴക്ക് വശത്തെ ചുവരിൽ മുഴുനീള ഗ്ലാസ് ജനാല കൊടുത്തിട്ടുണ്ട്. പ്രഭാതരശ്മികൾ ഇതുവഴിയെത്തി വീടിനുള്ളിൽ നിഴൽചിത്രങ്ങൾ വരയ്ക്കുന്നത് കൗതുകകരമാണ്.

mud-home-tvm-wall

പ്ലോട്ടിലുള്ള  വറ്റാത്ത ഒരു കിണർ നിലനിർത്തി വീട് വയ്ക്കുക എന്നതായിരുന്നു മറ്റൊരു വെല്ലുവിളി. ഇപ്പോൾ കിണറിനെ വീടിന്റെ ഭാഗമാക്കി ആ പ്രശ്നം സോൾവ് ചെയ്തു.

mud-home-tvm-dine

അങ്ങനെ വെല്ലുവിളികൾ മറികടന്ന് ഇവരുടെ മോഡേൺ മൺവീട് പൂർത്തിയായി. നട്ടുച്ചയ്ക്ക് പോലും വീടിനുള്ളിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നുവെന്ന് വീട്ടുകാർ സാക്ഷിക്കുന്നു. ധാരാളം ജാലകങ്ങൾ ഉള്ളതുകൊണ്ട് ക്രോസ് വെന്റിലേഷനും സമൃദ്ധം. 

mud-home-tvm-bed

മൺവീട് പണിയാൻ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ പലരും പിന്തിരിപ്പിക്കാൻ നോക്കിയിട്ടുണ്ട്. ഉറപ്പ്, സുരക്ഷ എന്നിവയെക്കുറിച്ചുള്ള ആശങ്കകളായിരുന്നു അവർക്കുണ്ടായിരുന്നത്. എന്നാൽ അത്തരം ആശങ്കകൾ അസ്ഥാനത്താണെന്ന് ഇപ്പോൾ വീട് വന്നുകണ്ടപ്പോൾ അവരും സമ്മതിക്കുന്നു.

 

Project facts

Location- Trivandrum

Plot- 8 cent

Area- 2400 Sq.ft

Owner- Akhilesh, Prajisha

Design- Hasan Naseef, Najeeb Nazar

Urvi Sustainable Spaces

Mob- +91 97466 38023

Builder-Hericon Developers, Trivandrum

Y.C - 2022

English Summary- Sustainable Mud House; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com