ADVERTISEMENT

കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് പ്രവാസിയായ ലതീഷിന്റെയും ഭാര്യ സുനിതയുടെയും കുടുംബത്തിന്റെയും പുതിയ വീട്. ഒമാനിലെ ഒരു പ്രശസ്ത സ്ഥാപനത്തിൽ വളരെ തിരക്കിട്ട ജോലിയാണ് ഗൃഹനാഥന്. നാട്ടിലെത്തുമ്പോൾ  മനസ്സിനെ ഫ്രഷ് ആക്കുന്ന ഒരു വെക്കേഷൻ വീട് എന്ന ആശയമായിരുന്നു ഇവർക്കുണ്ടായിരുന്നത്‌. അതിനായി നഗരത്തിരക്കുകളിൽനിന്നുമാറി സ്വച്ഛസുന്ദരമായ ഒരു കുന്നിൻപുറത്ത് 60 സെന്റ് വസ്തു വാങ്ങിയാണ് വീടുപണി തുടങ്ങിയത്.

ധാരാളം മഴപെയ്യുന്ന കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായ എന്നാൽ ഉള്ളിൽ ആധുനികതയുടെ തിളക്കമുള്ള വീടായിരുന്നു ഇവർക്ക് വേണ്ടിയിരുന്നത്. ഡിസൈനർ മുഹമ്മദ് മുനീറാണ് ഇവരുടെ സ്വപ്നഭവനം സഫലമാക്കിയത്.

payyoli-house-exterior
വീടിന്റെ എലിവേഷൻ. ഷോവോളും ലാൻഡ്സ്കേപ്പും കാണാം.

പ്ലോട്ടിന്റെ സാധ്യത മുതലാക്കി, വിശാലമായ മുറ്റം വേർതിരിച്ചാണ് വീടുപണിതത്.  പല തട്ടുകളായുള്ള ചരിഞ്ഞ മേൽക്കൂരകളാണ് വീടിന്റെ ആകർഷണം. മധ്യത്തിൽ ബ്രിക്ക് സ്റ്റോൺ ക്ലാഡിങ്ങുള്ള ഷോ വോളുണ്ട്. മറ്റിടങ്ങളിൽ ഗ്രൂവ് പ്ലാസ്റ്ററിങ് ചെയ്തശേഷം പെയിന്റടിച്ച് ആകർഷകമാക്കി.

രണ്ടു കാറുകൾ പാർക്ക് ചെയ്യാവുന്ന പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ മൂന്നു കിടപ്പുമുറികൾ, സ്റ്റഡി ഏരിയ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 4500 ചതുരശ്രയടിയാണ് വിസ്തീർണം.

ഇമ്പോർട്ടഡ് സാമഗ്രികളുടെ പ്രൗഢിയാണ് വീടിനുള്ളിൽ നിറയുന്നത്. നിലത്ത് പ്രൗഢി നിറയ്ക്കുന്ന ടൈലുകളും അകത്തളം അലങ്കരിക്കുന്ന ഫർണിച്ചറുകളും ഇമ്പോർട്ടഡാണ്.

payyoli-house-living
ഫാമിലി ലിവിങ്ങിലെ ടിവി യൂണിറ്റ്.

പ്രധാന വാതിൽ തുറന്നുകയറുന്നത് ലിവിങ്- ഡൈനിങ് ഹാളിലേക്കാണ്. ഇവിടെനിന്ന് സ്വകാര്യതയോടെ വേർതിരിച്ച ഗസ്റ്റ് ലിവിങ്ങിലേക്ക് പ്രവേശിക്കാം. ഇമ്പോർട്ടഡ് ലെതർ സോഫയാണ് ഇവിടം അലങ്കരിക്കുന്നത്.

payyoli-house-formal
ഫോർമൽ ലിവിങ്. ഇമ്പോർട്ടഡ് ലെതർ സോഫകൾ കാണാം.

ഫാമിലി ലിവിങ്- ഡൈനിങ്, സെമി-ഓപ്പൺ ഹാളിന്റെ ഭാഗമാണ്. ഫാമിലി ലിവിങ്ങിലും ഇമ്പോർട്ടഡ് ലെതർ സോഫയാണ് താരം. അനുബന്ധമായി ടിവി യൂണിറ്റും വേർതിരിച്ചു.

payyoli-house-hall
വിശാലമായ ലിവിങ്- ഡൈനിങ് ഹാൾ. പാർടീഷനായി വർത്തിക്കുന്ന സ്‌റ്റെയറും കാണാം.

10 സീറ്റർ ഡൈനിങ് ടേബിൾ സെറ്റ് ഇമ്പോർട്ടഡാണ്. ഡൈനിങ്ങിൽനിന്ന് ഫോൾഡിങ് ഗ്ലാസ് ഡോറുകൾ തുറന്ന് മുറ്റത്തേക്ക് പ്രവേശിക്കാം. ഇത് തുറന്നിട്ടാൽ കാറ്റും വെളിച്ചവും ഉള്ളിലേക്ക് സമൃദ്ധമായെത്തും.

payyoli-house-dine

സ്‌റ്റെയർ ഇന്റീരിയറിലെ ഹൈലൈറ്റാണ്. ലിവിങ്- ഡൈനിങ് ഹാളിനെ വേർതിരിക്കുന്നത് സ്‌റ്റെയറാണ്. കോൺക്രീറ്റിന് മുകളിൽ ടീക് പൊതിഞ്ഞാണ് പടികൾ. ടീക്+ ഗ്ലാസ് ഫിനിഷിലാണ് കൈവരികൾ. സ്‌റ്റെയർ കയറിയെത്തുമ്പോൾ ഒരു സ്റ്റഡി ഏരിയ വേർതിരിച്ചിട്ടുണ്ട്. സ്ലോപ് റൂഫായി മുകൾനിലയുടെ സീലിങ് നിലനിർത്തിയതും ശ്രദ്ധേയമാണ്.

payyoli-house-upper
അപ്പർ ഹാൾ. ചരിഞ്ഞ സീലിങ്ങിലെ പാനലിങ് കാണാം.

ഒരു ആഡംബര റിസോർട്ടിനെ അനുസ്മരിപ്പിക്കുംവിധമാണ് കിടപ്പുമുറികൾ. ഓരോന്നും വ്യത്യസ്ത തീമിൽ, ഫിനിഷിൽ ചിട്ടപ്പെടുത്തി.റെക്സിൻ ക്ലാഡിങ്, വുഡൻ പാനലിങ്, ഫോൾസ് സീലിങ്, ലൈറ്റുകൾ എന്നിവയെല്ലാം മുറികൾ കമനീയമാക്കുന്നു. എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസുകളുണ്ട്. പുറത്തെ മനോഹരകാഴ്ചകൾ ആസ്വദിക്കാൻ അനുബന്ധമായി ബാൽക്കണിയുമുണ്ട്.

payyoli-house-bed
താഴത്തെ ഒരു കിടപ്പുമുറി

വൈറ്റ്+ ഗ്രേ തീമിലാണ് സ്‌റ്റോറേജിന് പ്രാധാന്യം നൽകിയൊരുക്കിയ മോഡേൺ കിച്ചൻ. പ്ലാനിലാക് ഗ്ലാസ്+ അക്രിലിക് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ കൊറിയൻ സ്റ്റോൺ വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.

payyoli-house-kitchen
കിച്ചൻ

പകൽസമയം ചുറ്റുമുള്ള പച്ചപ്പിന്റെ വിശാലമായ കാഴ്ചകൾ കാറ്റിനൊപ്പം ആസ്വദിക്കാം. രാത്രിയിൽ ലൈറ്റുകൾ കൺതുറക്കുമ്പോൾ സമാധാനം നിറയുന്ന അന്തരീക്ഷം ഇവിടെ നിറയുന്നു. അതിനെ അന്വർഥമാക്കുംവിധം വീടിനെ പേരും സ്വസ്തി എന്നാണ്. 

 

Project facts

Location- Payyoli, Calicut

Plot- 60 cent

Area- 4500 Sq.ft

Owner- Latheesh & Sunitha

Designer- Muhammed Muneer

MM Architects, Calicut

Mob- 9847249528

Y.C- 2022 Jan

English Summary- Tropical Kerala Modern Hometour- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com