'ഇതാണ് ഞങ്ങൾ തേടിനടന്ന വീട്!' ഇവിടെയെത്തുന്നവർ പറയുന്നു

cute-house-elevation
SHARE

തൃശൂർ ചിറ്റാട്ടുകരയിൽ നിർമിച്ച മനോഹരമായ പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

cute-house-thrissur-aerial

'അഹം' എന്നാണ് ഞങ്ങളുടെ സ്വപ്നവീടിന്റെ പേര്.  ഗ്രാമീണ അന്തരീക്ഷമുള്ള പ്രദേശമാണ് ചിറ്റാട്ടുകര. അതിനാൽ അവിടെപ്പണിയുന്ന ഞങ്ങളുടെ വീടിനും കേരളീയഛായ ഉണ്ടാകണം എന്നാഗ്രഹം ഉണ്ടായിരുന്നു. പരമ്പരാഗത ശൈലിക്കൊപ്പം പുതിയകാല സൗകര്യങ്ങളും വീട്ടിൽ ഉൾക്കൊള്ളിക്കാനായി. പലതട്ടുകളായി ഓടുവിരിച്ച ചരിഞ്ഞ മേൽക്കൂരകളും തുറന്ന നടുമുറ്റവുമാണ് വീടിന്റെ എലിവേഷന്റെ ഭംഗി നിർണയിക്കുന്നത്.

cute-house-night-view
സന്ധ്യ മയങ്ങുമ്പോഴുള്ള വീടിന്റെ പുറംകാഴ്ച

കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന തുറന്ന ഇടങ്ങൾ വീട്ടിലുണ്ടാകണമെന്ന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ ഓപ്പൺ നയത്തിൽ അകത്തളമൊരുക്കി. പല വീടുകളിലും ഒറ്റഹാളിൽ തന്നെ ഇടങ്ങൾ വിന്യസിക്കുന്ന രീതിക്ക് പകരം ഇടനാഴികളിലൂടെ ഇടങ്ങൾ കണക്ട് ചെയ്യുന്ന തുറന്ന സമീപനമാണ് ഇവിടെ പിന്തുടർന്നത്.

cute-house-gate
വീടിന്റെ മുൻവശവും പോർച്ചും.മെയ്ൻ ഗെയ്റ്റും വിക്കറ്റ് ഗെയ്റ്റും കാണാം.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ് , ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 2800 ചതുരശ്രയടിയാണ് വിസ്തീർണം.

cute-house-living

വീടിന്റെ ജീവാത്മാവും പരമാത്മാവും നടുമുറ്റമാണ്. വീടിന്റെ ഒത്തനടുക്കായി പ്രകൃതിയിലേക്ക് തുറന്ന ഒരു പച്ചത്തുരുത്ത്. ഇതിനുചുറ്റുമായാണ് ഇടങ്ങൾ ഇടനാഴികളിലൂടെ കണക്ട് ചെയ്തത്.

cute-house-courtyard
കോർട്യാർഡിന്റെ പുറത്തുനിന്നുള്ള ദൃശ്യം

വീടിന്റെ മുൻവശത്ത് അധികം മുറ്റമില്ല. നേരെ പോർച്ചിലേക്കാണ് പ്രവേശിക്കുന്നത്. ഇവിടെയും ഒരു ചെറുപച്ചത്തുരുത്ത് ഒരുക്കിയിട്ടുണ്ട്. ചെറിയ സിറ്റൗട്ടിന് സമീപമുള്ള മതിലിനോടുചേർന്ന് ഒരു വാട്ടർബോഡി ഒരുക്കിയിട്ടുണ്ട്. ഒരു ചെമ്പകചെടിയും ഇവിടെ നട്ടിട്ടുണ്ട്.

cute-house-sitout
സിറ്റൗട്ട്. മതിലിന്റെ വശത്തായി ചെറിയ വാട്ടർബോഡിയും കാണാം.

മിതത്വത്തിന്റെ ഭംഗി ശരിക്കും അനുഭവപ്പെടുന്ന ഇന്റീരിയറാണ് ഉള്ളിലുള്ളത്. അധികമായി ഫർണീച്ചറുകളോ കൃത്രിമ അലങ്കാരങ്ങളോ കുത്തിനിറച്ചിട്ടില്ല. വൈറ്റ്+ ഗ്രേ നിറങ്ങളാണ് ഉള്ളിൽ പൊതുവായി സാന്നിധ്യമറിയിക്കുന്നത്.

പ്രധാനവാതിൽ തുറന്ന് പ്രവേശിക്കുമ്പോൾ വശത്തായി ഗസ്റ്റ് ലിവിങ് ചിട്ടപ്പെടുത്തി. സിംപിൾ ഫർണിച്ചറാണ് ഇവിടെയുള്ളത്. ഇവിടെനിന്ന് നീണ്ടയിടനാഴി ചുറ്റിയാണ് ഡൈനിങ് ഹാളിലേക്കെത്തുന്നത്. ഇവിടെയാണ് ഫാമിലി ലിവിങും ഒരുക്കിയത്. ഇവിടെ ടിവി യൂണിറ്റ് വേർതിരിച്ചു. ലിവിങ്ങിനുപിന്നിലൂടെയാണ് ഒതുങ്ങിയ സ്‌റ്റെയർ എരിയ.

cute-house-guest-living
ഫാമിലി ലിവിങ്. പിന്നിലായി സ്‌റ്റെയർ ഏരിയ.

ഡൈനിങ്ങിന് സമീപം ഒരു ചെറിയ സ്‌കൈലൈറ്റ് കോർട്യാർഡുമുണ്ട്. ഇത് ഇവിടം നാച്ചുറൽ ലൈറ്റ് നിറയ്ക്കാൻ സഹായിക്കുന്നു. ഇവിടെ ഭിത്തിയിൽ ക്ലാഡിങ് ടൈൽ വിരിച്ച് ഹൈലൈറ്റ് ചെയ്തിട്ടുമുണ്ട്. ഡൈനിങ്ങിൽനിന്ന് ഗ്ലാസ് ഡോറിലൂടെ പ്രധാന കോർട്യാർഡിലേക്ക് കടക്കാം. ഈ വാതിൽ തുറന്നിട്ടാൽ കോർട്യാർഡിലെ പച്ചപ്പിന്റെ കാഴ്ചകൾക്കൊപ്പം കാറ്റും അകത്തെത്തും.

cute-house-dining
ഡൈനിങ്ങിലെ മിനി കോർട്യാർഡ്. ഭിത്തിയിലെ ഹൈലൈറ്റർ ടൈൽ കാണാം.

സ്‌റ്റെയർ കയറിയെത്തുമ്പോൾ രണ്ടു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവ മനോഹരമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. കിടപ്പുമുറികളിൽ അത്യാവശ്യ കാര്യങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങളുണ്ട്.  മിനിമൽ ശൈലിയിൽ ഹെഡ്‌സൈഡ് വോളിൽ കൊടുത്ത മിറർ ഡെക്കറേഷൻസ് മുറിയുടെ ഹൈലൈറ്റാണ്.

cute-house-bed

മുകൾനിലയിലെ ഹൈലൈറ്റ് ബാൽക്കണിയാണ്. ഇവിടെ സ്വകാര്യതയോടെ ചെടികളുടെ അകമ്പടിയിൽ ചാരുകസേരയിട്ട് ഇരിക്കാനും പുറത്തെ കാഴ്ചകൾ ആസ്വദിദിക്കാനും സാധിക്കുന്നു. ഞങ്ങളുടെ സായാഹ്നങ്ങളിലെ പ്രിയയിടവും ഇവിടമാണ്.

cute-house-balcony
ബാൽക്കണി. ചാരുകസേരയും അകമ്പടിയായി ചെടികളും കാണാം.

ഈ കോർട്യാർഡിൽ പുറത്തുനിന്നും പ്രവേശിക്കാനാകും. അതുകൊണ്ട് ഞങ്ങൾ സ്ഥലത്തില്ലെങ്കിലും പരിപാലനം പ്രശ്നമാകില്ല. അകത്തേക്കുള്ള വാതിലുകൾ അടച്ചാൽ ഇത് ഡിറ്റാച്ഡ് സ്‌പേസായിമാറും. സുരക്ഷയുമുണ്ട്.

cute-house-thrissur-corridor

പാലുകാച്ചലിനുശേഷം വീടുകാണാനെത്തിയവരെല്ലാം വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. പലരും 'ഇതുപോലെ വീടാണ് ഞങ്ങളുടെയും മനസ്സിലുള്ളത്' എന്നുപറഞ്ഞാണ് മടങ്ങിയത്. എന്തായാലും ഞങ്ങൾ ആഗ്രഹിച്ചതുപോലെ മനസ്സിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്ന ഒരന്തരീക്ഷം വീടിനുള്ളിൽ സൃഷ്ടിക്കാനായതിൽ ഞങ്ങൾ ഹാപ്പിയാണ്.

മികച്ച വീടുകളുടെ വിഡിയോ കാണാം...

Project facts

cute-house-ff

Location- Chittatukara, Thrissur

Plot- 22 cent

cute-house-gf

Area- 2800 Sq.ft

Owner- Mahesh & Aswini

Architects- Manuraj,  Arjun

i2a Architects Studio, Thrissur

Mob- 8086766222

Y.C-2022

English Summary- Traditional Simple House with Green Interiors; Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}