ADVERTISEMENT

കോഴിക്കോട് പുലിക്കയം എന്ന സ്ഥലത്താണ് ജോസ്‌മോന്റെയും കുടുംബത്തിന്റെയും പുതിയവീട്. പരിപാലനവും വീട്ടുകാർ തമ്മിലുള്ള ആശയവിനിമയവും കണക്കിലെടുത്ത് ഒരുനില വീടുമതി എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. എന്നാൽ ഇരുനില വീട്ടിലുള്ളതുപോലെ ഇടങ്ങൾ ഇവിടെ ഉൾപ്പെടുത്തി. വീടിന് അനുബന്ധമായി 350 ചതുരശ്രയടിയുള്ള പോർച്ചും ഔട്ട്‍ഹൗസുമുണ്ട്.

റോഡ് നിരപ്പിനേക്കാൾ താഴ്ന്നുകിടന്ന പ്ലോട്ട് മണ്ണിട്ടുപൊക്കിയെടുത്ത് കല്ലുകെട്ടി ഉറപ്പാക്കിയാണ് വീടുപണിക്ക് യോഗ്യമാക്കിയത്. വീടിന്റെ വിശാലത പ്രകടമാവുംവിധം പിന്നിലേക്കിറക്കിയാണ് വീടിനു സ്ഥാനം കണ്ടത്. ഒറ്റനോട്ടത്തിൽ വിശാലമായ ആഡംബരവീട് പോലെതോന്നുമെങ്കിലും അകത്തളങ്ങളിൽ വലിയ ആഡംബരമില്ല. സാധാരണ ശൈലിയിൽ ചിട്ടപ്പെടുത്തി.

pulikayam-home-living

സമകാലിക- ട്രോപ്പിക്കൽ ശൈലിയുടെ സങ്കലനമാണ് എലിവേഷൻ. പല തട്ടുകളായി പരന്നുകിടക്കുന്ന ചരിഞ്ഞ മേൽക്കൂരയാണ് ആകർഷണം. ചൂടുകുറയ്ക്കാൻ മേൽക്കൂര നിരപ്പായിവാർത്തശേഷം ജിഐ ട്രസ് വർക്ക് ചെയ്ത് ഓടുവിരിക്കുകയായിരുന്നു. ഇതുകൂടാതെ ട്രസ് വരാത്ത ഭാഗങ്ങളിൽ ഡബിൾഹൈറ്റിലാണ് മേൽക്കൂരയുള്ളത്. ഇവിടെ ധാരാളം ജാലകങ്ങളും വിന്യസിച്ചു. ചുരുക്കത്തിൽ ക്രോസ് വെന്റിലേഷൻ സുഗമമായി വീടിനുള്ളിൽ പ്രകടമാകുന്നു.

പോർച്ച്, ഔട്ട് ഹൗസ്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ  എന്നിവയാണ് 2750 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. 

pulikayam-home-dine

പ്രധാനവാതിൽ തുറന്നുകയറുമ്പോൾ സ്വകാര്യതയോടെ ഫോർമൽ ലിവിങ് വേർതിരിച്ചു. അവിടെനിന്ന് ഡൈനിങ് ഹാളിലേക്ക് കടക്കാം. ഫാമിലി ലിവിങ് ഇവിടെ അനുബന്ധമായി ചിട്ടപ്പെടുത്തി.

pulikayam-home-bed

സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണ് കിടപ്പുമുറിയുടെ ഡിസൈൻ. വീടിന്റെ പിൻവശത്ത് നിരനിരയായി കിടപ്പുമുറികൾ ചിട്ടപ്പെടുത്തിയത് ഇതിനുദാഹരണമാണ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് മുറികളിൽ സജ്ജീകരിച്ചു.

സ്‌റ്റോറേജിനും യൂട്ടിലിറ്റിക്കും പ്രാധാന്യം നൽകിയാണ് കിച്ചൻ. ഇൻബിൽറ്റായി ഫ്രിജ്, അവന് സജ്ജീകരിച്ചു. വർക്കേരിയയിൽ കൺസീൽഡ് ടോൾ യൂണിറ്റുകളുമുണ്ട്.

pulikayam-home-kitchen

ചുരുക്കത്തിൽ ഒരുനിലയിൽ ഇരുനിലയെ വെല്ലുംവിധം ഇടങ്ങൾ ചിട്ടപ്പെടുത്തിയതാണ് ഈ വീടിന്റെ ഹൈലൈറ്റ്. പരിപാലനം, ആശയവിനിമയം തുടങ്ങിയ കാര്യങ്ങളിൽ  ഒരുനിലവീടെന്ന തീരുമാനം ശരിയായിരുന്നു എന്ന് വീട്ടുകാരും സാക്ഷിക്കുന്നു.

 

pulikayam-home-plan

Project facts

Location- Pulikkayam, Calicut

Area- 2750 Sq.ft

Owner- Josemon

Designer- Thararaj Babu

Castle Brains Calicut

Mob- 9400938789 

English Summary- Single Storeyed House Plans Kerala; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT