ADVERTISEMENT

മലപ്പുറം വാഴക്കാടാണ് പ്രവാസിയായ ഷബീർ അലിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. ഏറെ അസൗകര്യങ്ങൾ ഉണ്ടായിരുന്ന 25 വർഷം പഴക്കമുള്ള വീട് പൊളിച്ചുകളഞ്ഞാണ് കെട്ടിലും മട്ടിലും കാലോചിതമായ സൗകര്യങ്ങളുള്ള വീട് സഫലമാക്കിയത്. സമകാലിക ബോക്സ് ശൈലിയിൽ മിനിമൽ അകത്തളങ്ങൾ ചിട്ടപ്പെടുത്തിയ വീട്. ഇതായിരുന്നു വീട്ടുകാരുടെ ആവശ്യം. കഴിഞ്ഞ പ്രളയകാലത്ത് പ്ലോട്ടിൽ വെള്ളം കയറിയതുകൊണ്ട്, പുതിയ വീടിന്റെ അടിത്തറ പൊക്കിയാണ് പണിതത്. 

nri-house-exterior

എലിവേഷനിൽ വൈറ്റ് പെയിന്റിനൊപ്പം ഗ്രീൻ ഷെയ്ഡും ഭംഗിനിറയ്ക്കുന്നു. ലൈറ്റ് ഗ്രീൻ നിറത്തിന്റെ ചാരുത വീടിനകത്തും  പ്രകടമാണ്.  ക്യാന്റിലിവർ ശൈലിയിൽ ഒരുക്കിയ ബാൽക്കണി മറ്റൊരാകർഷണമാണ്.

nri-house-elevation

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ്  3200 ചതുരശ്രയടിയിൽ ഒരുക്കിയത്. ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. ഇടങ്ങൾ പരസ്പരം വിനിമയം ചെയ്യുന്നു. അതേസമയം സ്വകാര്യത വേണ്ടയിടത്ത് അതുമുണ്ട്. കൂടാതെ ഡബിൾഹൈറ്റ് സ്‌പേസുകൾ കൂടി ചേരുമ്പോൾ നല്ല വിശാലത ഉള്ളിൽ അനുഭവപ്പെടുന്നു. 

nri-house-living-dine

പ്രധാനവാതിൽ തുറന്ന് പ്രവേശിക്കുന്നത് ഡബിൾഹൈറ്റിലൊരുക്കിയ ഗസ്റ്റ് ലിവിങ്ങിലേക്കാണ്. ഇവിടെ കിഴക്ക് ഭാഗത്തെ ചുവർ നിറയെ ഇരട്ടിഉയരത്തിൽ ജാലകങ്ങളാണ്. ഇതുവഴിയെത്തുന്ന പ്രകാശം അകത്തളം കമനീയമാക്കുന്നു.

nri-house-dine

പ്ലൈവുഡ്+ വെനീർ ഫിനിഷിലാണ് ഫർണിച്ചർ. ഇത് ഇന്റീരിയർ തീംപ്രകാരം കസ്റ്റമൈസ് ചെയ്തതാണ്. വൈറ്റ് വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. മിനിമൽ ശൈലിയിലൊരുക്കിയ ജിപ്സം സീലിങ്ങാണ് മറ്റൊരാകർഷണം. ഇതിൽ എൽഇഡി ലൈറ്റുകളും കൂടിച്ചേരുമ്പോൾ അകത്തളം പ്രസന്നമാകുന്നു.

nri-house-hall

ഡൈനിങ് ഹാളിൽത്തന്നെയാണ്  ഫാമിലി ലിവിങ്. ഇതും ഡബിൾഹൈറ്റിലാണ്. ഡൈനിങ്ങിന്റെ സൈഡിലെ ഡോർ തുറന്ന് വശത്തെ മുറ്റത്തേക്കിറങ്ങാം. ഇത് തുറന്നിട്ടാൽ ഉള്ളിൽ കാറ്റും വെളിച്ചവും നിറയും. ഇവിടെ ഒരു സിറ്റിങ് സ്‌പേസുമുണ്ട്. ഡൈനിങ്ങിൽനിന്ന് സ്വകാര്യത ഉറപ്പാക്കി ഒരു പ്രെയർ സ്‌പേസുമുണ്ട്. ഇവിടെ ഗ്ലാസ് വാതിലിലൂടെ മറ്റിടങ്ങളുമായി കണക്‌ഷൻ ഉറപ്പുവരുത്തി.

nri-house-prayer

ഡൈനിങ്ങിൽനിന്ന് വിനിമയംചെയ്യാൻപാകത്തിൽ കിച്ചൻ വിന്യസിച്ചു. ലൈറ്റ് ഗ്രീൻ തീമിലാണ് കിച്ചൻ. സ്‌റ്റോറേജിന് നൽകിയ പ്രാധാന്യം ശ്രദ്ധേയമാണ്. മൾട്ടിവുഡ്+ സ്പ്രേ പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ടൈൽ വിരിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെയുണ്ട്.

nri-house-kitchen

താഴെ മൂന്നും മുകളിൽ രണ്ടും കിടപ്പുമുറികൾ വീതം വിന്യസിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയൊരുക്കി. ഓരോ വാഡ്രോബ് സ്‌പേസുകളും വ്യത്യസ്ത കളർ തീമിൽ ഒരുക്കിയത് മുറിയുടെ ഭംഗി വർധിപ്പിക്കുന്നു. മുകൾനിലയിലെ കിടപ്പുമുറിയിൽനിന്ന് ക്യാന്റിലിവർ ബാൽക്കണിയിലേക്ക് പ്രവേശിക്കാം.

nri-house-bed

2021 ൽ കോവിഡ് സമയത്താണ് വീടുപണി ആരംഭിച്ചത്. ഈ വർഷം പകുതിയുടെ വീട് പൂർത്തിയായി. വിദേശത്തുള്ള ഗൃഹനാഥൻ വാട്സാപ്പിലൂടെയും മറ്റുമാണ് വീടുപണി മേൽനോട്ടം നിർവഹിച്ചിരുന്നത്. ഡിസൈനിങ്ങും കോൺട്രാക്ടിങ്ങും ഒരേ ആൾക്കാർ തന്നെ ചെയ്തതും മേൽനോട്ടം എളുപ്പമാക്കി. ചുരുക്കത്തിൽ ആഗ്രഹിച്ച പോലെ കാലത്തിനൊത്ത സൗകര്യങ്ങളുള്ള സ്വപ്നഭവനം സഫലമായതിന്റെ സന്തോഷത്തിലാണ് പ്രവാസിയായ ഗൃഹനാഥനും നാട്ടിലുള്ള കുടുംബവും.

 

Project facts

Location- Vazhakkad, Malappuram

Plot- 20 cent

Area- 3200 Sq.ft

Owner- Shabeer Ali

Designer- Shanavas Kuruppath 

Shanavas & Associates, Calicut

Mob- 9048492757

Y.C- 2022

English Summary- Contemporary House with Elegant Color Theme- Home Tour Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com