ADVERTISEMENT

പാലക്കാട് ജില്ലയിലെ വിളത്തൂരാണ് ഷിഹാബിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പ്രൗഢിയും ഹരിതാഭയും  സമ്മേളിക്കുകയാണ് ഈ ഭവനത്തിൽ. കെട്ടിലും മട്ടിലും പുതുമ പ്രതിഫലിക്കുന്ന രൂപഭംഗിയാണ് ഹൈലൈറ്റ്.

വൈറ്റ്- റെഡ് കളർ കോംബിനേഷനാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. പോർച്ച് ഡിറ്റാച്ഡ് ശൈലിയിൽ പണിതു. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ബാത് അറ്റാച്ച്ഡായ അഞ്ചു കിടപ്പുമുറികൾ, ബാൽക്കണി, സ്വിമ്മിങ് പൂൾ എന്നിവയാണ് 5200 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

square-house-exterior

സിറ്റൗട്ടിൽനിന്ന് വിശാലമായ ഡബിൾഹൈറ്റ് ഹാളിലേക്കാണ് പ്രവേശിക്കുന്നത്. ലിവിങ്- ഡൈനിങ് സ്‌പേസുകൾ ഇവിടെ വിന്യസിച്ചു.  ഒരു സ്ലൈഡിങ് ഡോർ വഴിയാണ് ഫോർമൽ ലിവിങ്ങിൽനിന്ന് ഫാമിലി ലിവിങ്ങിലേക്ക് പ്രവേശിക്കുന്നത്.

square-house-pool

ഇന്റീരിയറിലെ രണ്ട് ഫോക്കൽ പോയിന്റുകൾ കോർട്യാർഡും സ്വിമ്മിങ് പൂളുമാണ്. പബ്ലിക് സ്‌പേസുകളിൽ നിന്ന് സ്വകാര്യത ലഭിക്കുംവിധമാണ് ഇതിന്റെ വിന്യാസം. താഴത്തെ മൂന്ന് കിടപ്പുമുറികളിൽനിന്ന് ഇവിടേക്ക് നോട്ടമെത്തും. ഹരിതാഭയാണ് കോർട്യാർഡിന്റെ ഹൈലൈറ്റ്. ചെടികൾ തിങ്ങിവളരുന്ന ഇവിടേക്ക് പ്രവേശിക്കുമ്പോൾത്തന്നെ മനസ്സ് റിഫ്രഷ് ആകും.

square-house-court

ഡബിൾ ഹൈറ്റിലാണ് ഡൈനിങ്. വശത്തുള്ള ഫോൾഡിങ് ഗ്ലാസ് ഡോറുകൾ തുറന്നാൽ സൈഡ് കോർട്യാർഡിന്റെ കാഴ്ചകളും ഇവിടെ സമ്മേളിക്കുന്നു. ഫർണിച്ചറുകൾ ഇന്റീരിയർ തീംപ്രകാരം കസ്റ്റമൈസ് ചെയ്തു.

square-house-courts

തേക്കിന്റെ പ്രൗഡിയിലാണ് സ്‌റ്റെയർ. ഒരു ഗാതറിങ് സ്‌പേസ് കൂടിയായി സ്‌റ്റെയർ വിഭാവനം ചെയ്തു. ആദ്യ ലാൻഡിങ്ങിൽ ഇതിനുള്ള സൗകര്യമുണ്ട്. ഇവിടെയുള്ള ഡബിൾഹൈറ്റ് സ്‌പേസിൽ സ്‌കൈലൈറ്റുണ്ട്. ഇതുവഴി പ്രകാശം ഉള്ളിൽ സമൃദ്ധമായി എത്തുന്നു.

square-house-stairs

ഓഫ് വൈറ്റ്+ ബെയ്ജ് കളർതീമിലാണ് കിച്ചൻ. മറൈൻ പ്ലൈ+ ലാക്വേഡ് ഗ്ലാസ് ഫിനിഷിലാണ്  ക്യാബിനറ്റ്. കൗണ്ടറിൽ കൊറിയൻ സ്‌റ്റോൺ ഒട്ടിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.

വ്യത്യസ്ത കളർ തീമിലാണ് ഓരോ കിടപ്പുമുറികളും. ഒരു റിസോർട് ഫീൽ ലഭിക്കുംവിധമാണ് സജ്ജീകരണം.

square-house-bed

ചുരുക്കത്തിൽ പ്രൗഢിയും ഹരിതാഭയും ഒത്തുചേർന്ന ഈ വീട് ഇപ്പോൾ നാട്ടിലെ ശ്രദ്ധാകേന്ദ്രമാണ്.

 

square-house-gf

Project facts

Location- Vilathur, Palakkad

square-house-ff

Plot- 25 cent

Area- 5200 Sq.ft

Owner- Shihab Paraliyil 

Architect- Muhammed Faris, Mohammed Fazil

Cognition Design Studio, Valanchery

Mob- 9048671681,  9567892276

Y.C- 2021

English Summary- Simple Elegant House Tour Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com