ADVERTISEMENT

എറണാകുളം പിറവത്തുള്ള ഈ വീടിനെ നാട്ടുകാർ വിളിക്കുന്നത് 'ആഫ്രിക്ക ഹൗസ്' എന്നാണ്. അതിനുപിന്നിലൊരു കഥയുണ്ട്. കൊച്ചി സ്വദേശിയായ വിൽക്കിൻസണിന്റെയും കുടുംബത്തിന്റെയും വീടാണിത്. വിൽക്കിൻസണും കുടുംബവും വർഷങ്ങളായി ആഫ്രിക്കയിലെ ടാൻസാനിയയിലാണുള്ളത്. ഇദ്ദേഹം അവിടെ ഹോട്ടൽ മേഖലയിൽ ജോലിചെയ്യുന്നു. ഭാര്യ ടാൻസാനിയയിലെ സാമൂഹികസേവന മേഖലകളിൽ സജീവമാണ്. 

africa-house-piravom-exterior

നാട്ടിലൊരു കൂട് വേണം എന്ന ഇവരുടെ ആഗ്രഹപ്രകാരമാണ് ഇദ്ദേഹത്തിന്റെ അമ്മ വഴിലഭിച്ച കുടുംബപ്രോപ്പർട്ടിയിൽ വീടുവയ്ക്കുന്നത്. തങ്ങൾ വർഷങ്ങളായി ജീവിക്കുന്ന ആഫ്രിക്കയിലെ വീടുകളുടെ രൂപഭാവങ്ങൾ ഇവിടെ കൊണ്ടുവരാൻ ഇവർ ശ്രദ്ധിച്ചു. അങ്ങനെയാണ് വീടിന് 'ആഫ്രിക്ക ഹൗസ്' എന്ന പേരുവീണത്.

africa-house-piravom-view

ആഫ്രിക്കയിലെ ട്രൈബൽ വീടുകളിൽ ഉള്ളപോലെയുള്ള ഹൈ സീലിങ്ങാണ് ഇവിടെയുമുള്ളത്. നമ്മുടെ കേരളീയ വാസ്തുശൈലിയുമായി സാമ്യമുള്ളതുകൊണ്ട് പുറംകാഴ്ചയിൽ ട്രഡീഷനൽ വീടായുംതോന്നാം. ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. ഇതിനുതാഴെ പലതട്ടുകളായി ടെറാക്കോട്ട സീലിങ് ടൈലുകളും പതിച്ചു.  രണ്ടു വശത്തുനിന്നും വ്യത്യസ്ത കാഴ്ചകളാണ് വീടിന് ലഭിക്കുന്നത്. വീടിന്റെ പ്രധാനവാതിൽ കൂടാതെ വശത്തുള്ള പോർച്ചിലെ വാതിലൂടെയും അകത്തേക്ക് പ്രവേശിക്കാം.

africa-house-piravom-living

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് 1595 ചതുരശ്രയടി വീട്ടിലുള്ളത്. പരസ്പരം വിനിമയം ചെയ്യുന്ന ഓപ്പൺ നയമാണ് അകത്തളത്തിൽ പിന്തുടർന്നത്. സ്ഥിരതാമസം ഇല്ലാത്തതിനാൽ വളരെ മിതമായും ലളിതസുന്ദരവുമായാണ് ഇന്റീരിയർ ചിട്ടപ്പെടുത്തിയത്. 

africa-house-piravom-hall

എർത്തി നിറങ്ങളുടെ സങ്കലനമാണ് അകത്തളങ്ങളിൽ നിറയുന്നത്. എക്സ്പോസ്ഡ് ബ്രിക്ക് വർക്കിന്റെ സ്വാഭാവികത്തനിമയാണ് ചുവരുകളിലെ ആകർഷണം. ആഫ്രിക്കയിൽ നിന്നുകൊണ്ടുവന്ന പെയിന്റിങ്ങുകളാണ് അകത്തളം അലങ്കരിക്കാൻ ഉപയോഗിച്ചത്.

africa-house-piravom-court

ഉള്ളിലെ ഒരു ഹൈലൈറ്റ് കോർട്യാർഡാണ്. ഇത് തറനിരപ്പിൽനിന്ന് താഴ്ത്തിയാണ് ഒരുക്കിയത്. ഇവിടെ സീലിങ്ങിൽ സ്‌കൈലൈറ്റുണ്ട്. ഇതുവഴി പ്രകാശം ഉള്ളിലേക്കെത്തുന്നു. കോർട്യാർഡിന്റെ ഒരുവശം പ്രെയർ കം ലൈബ്രറി സ്‌പേസ് ആക്കിമാറ്റി. കരിങ്കല്ലിന്റെ ടെക്സ്ചറുള്ള പില്ലറാണ് കോർട്യാർഡിലെ ആകർഷണം. ഈ കോർട്യാർഡിന്റെ വശങ്ങളിലായി ലിവിങ്, ഡൈനിങ് സ്‌പേസുകൾ വിന്യസിച്ചു.

africa-house-piravom-bed

മിതത്വമാണ് കിടപ്പുമുറികളുടെ ഹൈലൈറ്റ്. ഇവിടെമാത്രം ഫോൾസ് സീലിങ് ചെയ്തിട്ടുണ്ട്. രണ്ടു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യമൊരുക്കി.

africa-house-piravom-bedroom

ഓപ്പൺ നയം പിന്തുടരുമ്പോഴും ഇടങ്ങൾക്ക് വേണ്ട സ്വകാര്യതയും ലഭ്യമാക്കിയിട്ടുണ്ട്. സ്വീകരണമുറിയിൽ ഒരു പാർടീഷൻ വോൾ ഒരുക്കിയത് ഇതിനുദാഹരണമാണ്. അതുപോലെ കിച്ചന്റെ ഭാഗവും ഭിത്തി കൊണ്ട് വേർതിരിച്ചു. ഡൈനിങ്ങിലേക്ക് കിച്ചനിൽനിന്ന് ഒരു കൗണ്ടറുമുണ്ട്.

africa-house-piravom-dine

സമൃദ്ധമായ പ്രകാശവും ഫലവത്തായ ക്രോസ് വെന്റിലേഷനും അകത്തളങ്ങളിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നു. നാട്ടിലെ ശ്രദ്ധാകേന്ദ്രമായ 'ആഫ്രിക്ക ഹൗസ്' ഭാവിയിൽ സർവീസ് വില്ലയാക്കി മാറ്റാനുള്ള പദ്ധതികളും വീട്ടുകാർക്കുണ്ട്.

 

africa-house-plan

Project facts

Location- Piravom

Plot- 17 cents

Area- 1595 Sq.ft

Owner- Wilkinson

Architects- Cisy Soveen, George Soveen

Aetas Design Studio, Kakkanad

Mob- 9995660167 |  9895757686

Y.C- 2021

English Summary- Traditional House with African Theme interiors- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com