ADVERTISEMENT

കണ്ണൂർ കല്യാശേരിയിലാണ് പ്രവാസിയായ ജയരാജിന്റെയും കുടുംബത്തിന്റെയും പുതിയവീട്. ഗൃഹനാഥൻ കുടുംബമായി ഇന്തോനീഷ്യയിലാണ് താമസം. നാട്ടിലെ പഴയ തറവാട്ടിൽ കാലപ്പഴക്കത്തിന്റെ അസൗകര്യങ്ങൾ വർധിച്ചപ്പോഴാണ് പുതിയ വീട് പണിയാൻ ജയരാജ് തീരുമാനിച്ചത്. അങ്ങനെ തറവാടിനോട് ചേർന്നുള്ള കുടുംബവകഭൂമി വേർതിരിച്ച് മണ്ണിട്ടുപൊക്കി റോഡ് നിരപ്പാക്കിയാണ് വീടുപണി തുടങ്ങിയത്.

kalyaseri-house-side

പയ്യന്നൂരുള്ള പ്രവേഗ അസോഷ്യേറ്റ്സിലെ ഡിസൈനർ വൈശാഖിനെയാണ് വീടുപണിയുടെ പൂർണദൗത്യം വിശ്വസിച്ചേൽപിച്ചത്. ഈ വീടുപണിക്കഥയിലെ ഒരു രസം, ഗൃഹനാഥൻ ആദ്യമായി വീട് നേരിട്ടുകാണുന്നത് പാലുകാച്ചലിനെത്തുമ്പോഴാണ് എന്നതാണ്. പണി നടക്കുമ്പോൾ ഇടയ്ക്കൊന്ന് വന്നുപോയതൊഴിച്ചാൽ ഭാര്യയ്ക്കും ഏതാണ്ടിതേ അനുഭവമാണ്. വാട്സ്ആപ്, വിഡിയോകോൾ വഴിയായിരുന്നു വീടിന്റെ കല്ലിടൽ മുതൽ ഫിനിഷിങ് വരെയുള്ള ഓരോ ഘട്ടങ്ങളും വീട്ടുകാർ വിലയിരുത്തിയത്. 

kalyaseri-house-view

വീതികുറഞ്ഞു നീളത്തിലുള്ള പ്ലോട്ടിന് ചേരുംവിധം സമകാലിക ബോക്സ് ടൈപ് എലിവേഷനാണ് ഡിസൈൻ ചെയ്തത്. പുറംചുവരുകളും പില്ലറുകളും നാച്ചുറൽ സ്‌റ്റോൺ ക്ലാഡിങ് വിരിച്ച് ഭംഗിയാക്കി. ഡിറ്റാച്ഡ് ശൈലിയിൽ മതിലിനോട് ചേർത്ത് പോർച്ച് ഒരുക്കി. പോളികാർബണേറ്റ് റൂഫാണ് ഇതിനുള്ളത്. മുറ്റം ഇന്റർലോക്ക് വിരിച്ചു. മുൻവശത്തായി കിണറിനും സ്ഥാനമൊരുക്കി.

kalyaseri-house-formal

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 2600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

kalyaseri-house-living

സ്ഥിരതാമസം ഇല്ലാത്തതിനാൽ അധികം ഗിമ്മിക്കുകളൊന്നും ഇന്റീരിയറിൽ ചെയ്തിട്ടില്ല. തറവാട്ടിൽ പ്രായമായ മാതാപിതാക്കളാണുള്ളത്. അവർക്ക് മേൽനോട്ടവും പരിപാലനവുമൊന്നും സാധിക്കില്ല. അതിനാൽ പരിപാലനം കൂടി എളുപ്പമാക്കുംവിധമാണ് ക്രമീകരണം. 

kalyaseri-house-dining

ഫർണിച്ചറുകൾ ഇന്റീരിയർ തീംപ്രകാരം കസ്റ്റമൈസ് ചെയ്തു. രാജസ്ഥാൻ മാർബിളാണ് പൊതുവിടങ്ങളിൽ നിലത്തുവിരിച്ചത്. ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും അകത്തളം കമനീയമാക്കുന്നു.

kalyaseri-house-dine

മഹാഗണിയിലാണ്  ഡൈനിങ് ടേബിൾ. ടോപ്പിൽ ആർട്ടിഫിഷ്യൽ മാർബിൾ വിരിച്ചു. ജിഐ കൈവരികളാണ് സ്‌റ്റെയർകേസിനുള്ളത്.

പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ക്വാർട്സ് വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.

kalyaseri-house-kitchen

മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികളാണുള്ളത്. എല്ലാ കിടപ്പുമുറികളും ബാത്റൂം അറ്റാച്ഡാണ്. സ്റ്റോറേജിനായി വാഡ്രോബും സജ്ജീകരിച്ചു.

kalyaseri-house-bed

കോവിഡ് സമയത്താണ് വീടുപണി പുരോഗമിച്ചത്. തന്മൂലം ഇടയ്ക്ക് ബ്രേക്ക് വന്നു. ശേഷം നിർമാണസാമഗ്രികളുടെ വില കുത്തനെ ഉയർന്നതും ഫർണിഷിങ് ചെലവുകൾ വർധിപ്പിച്ചിട്ടുണ്ട്. എങ്കിലും തങ്ങൾ സ്വപ്നം കണ്ടതിനേക്കാൾ മികച്ച രീതിയിൽ സ്വപ്നഭവനം സഫലമായ സന്തോഷത്തിലാണ് വീട്ടുകാർ. വിശ്വസ്തരായ ആളുകളെ വീടുപണി ദൗത്യം ഏൽപിച്ചതാണ് നിർണായകമായത് എന്ന് വീട്ടുകാരും സാക്ഷിക്കുന്നു.

 

kalyaseri-house-plan

Project facts

Location- Kalyasseri, Kannur

Plot- 20 cent

Area- 2600 Sq.ft

Owner- Jayaraj

Design- Vaisakh Rajan

Pravega Associates, Payyanur

Mob- 9447734216

ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- Pravasi House Kannur- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com