ADVERTISEMENT

മലപ്പുറം കുറ്റിപ്പാലത്താണ് പ്രവാസിയായ അമീറിന്റെയും കുടുംബത്തിന്റെയും പുതിയവീട്. റോഡ് നിരപ്പിൽ നിന്നുയർന്നുകിടക്കുന്ന 10 സെന്റ് സ്ഥലമാണ് ഇവർക്കുണ്ടായിരുന്നത്‌. ചുറ്റും ധാരാളം മരങ്ങളും ഹരിതാഭയും ഗ്രാമീണഭംഗിയും നിറയുന്ന പ്രദേശം. ഇതിന് ചേരുംവിധം പരമ്പരാഗത ശൈലിയിലുള്ള പുറംകാഴ്ചയും മോഡേൺ സൗകര്യങ്ങളുമുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം.

laterite-house-malappuram

വെട്ടുകല്ലിന്റെ സ്വാഭാവികത്തനിമയാണ് പുറംഭിത്തികളുടെ ഭംഗി. മേൽക്കൂര ജിഐ ട്രസ് വർക്ക് ചെയ്ത് ഓടുവിരിച്ചു. അതിനടിയിൽ സീലിങ് ഓടുമുണ്ട്. ഗാബിൾ ശൈലിയിലുള്ള മേൽക്കൂര വീടിന്റെ ഭംഗി വർധിപ്പിക്കുന്നു.

laterite-house-malappuram-side

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, രണ്ടു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, ഹാൾ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം  2100 ചതുരശ്രയടിയാണ് വിസ്തീർണം.

laterite-house-malappuram-living

മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ ഇന്റീരിയറിനോട് ചേരുംവിധം കസ്റ്റമൈസ് ചെയ്തു. പ്ലൈവുഡ്+ വെനീർ ഫിനിഷിലാണ് ഫർണിഷിങ്.

laterite-house-malappuram-dine

ആദ്യം പ്രവേശിക്കുന്നത് ലിവിങ്ങിലേക്കാണ്. ഇവിടെ ഭിത്തി ടെറാക്കോട്ട നിറംനൽകി ഹൈലൈറ്റ് ചെയ്തു. ഇവിടെ ടിവി യൂണിറ്റുമുണ്ട്. അവിടെനിന്ന് ഡൈനിങ് ഹാളിലേക്ക് പ്രവേശിക്കാം. വാഷ് ഏരിയ, സ്‌റ്റെയർ ഇവിടെ ക്രമീകരിച്ചു.

laterite-house-malappuram-hall

ലളിതസുന്ദരമാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ഉൾപ്പെടുത്തി.

laterite-house-malappuram-bed

മൾട്ടിവുഡ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ഒരു ചെറിയ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെയുണ്ട്.

laterite-house-malappuram-kitchen

ഇടയ്ക്ക് ഒന്നുരണ്ടുതവണ വന്നുപോയതൊഴിച്ചാൽ ജോലിസ്ഥലമായ ദുബായിൽ ഇരുന്നുകൊണ്ടാണ് ഗൃഹനാഥൻ  വീടുപണി മേൽനോട്ടം നിർവഹിച്ചത്. വാട്സാപ്പ് വഴിയായിരുന്നു ഓരോ ഘട്ടവും വിലയിരുത്തിയിരുന്നത്. നാട്ടിലുള്ള സഹോദരനും വീടുപണിയിൽ നേരിട്ടുള്ള മേൽനോട്ടം നടത്തി.

laterite-house-malappuram-upper

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 35 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായി. കോവിഡ് സമയത്താണ് വീടുപണി പുരോഗമിച്ചത്. ഇടയ്ക്ക് നിർമാണസാമഗ്രികൾക്ക് വലിയ വിലക്കയറ്റമുണ്ടായത് ബജറ്റ് അപ്രതീക്ഷിതമായി വർധിപ്പിച്ചു. ഇല്ലായിരുന്നെങ്കിൽ ബജറ്റ് ഇനിയും കുറഞ്ഞേനേ.

വെട്ടുകല്ലുകൊണ്ടുള്ള ചുവരുകൾ എക്സ്പോസ്ഡ് ശൈലിയിൽ നിലനിർത്തിയത് പ്ലാസ്റ്ററിങ്, പെയിന്റിങ് ചെലവുകൾ കുറച്ചു. മാത്രമല്ല വീട് എത്രവർഷം കഴിഞ്ഞാലും ഇതുപോലെ എവർഗ്രീനായി നിലനിൽക്കുകയുംചെയ്യും. വെട്ടുകല്ല് ചൂടിനെ ആഗിരണം ചെയ്യുന്നത് കുറവായതിനാൽ വീടിനുള്ളിൽ സുഖകരമായ കാലാവസ്ഥയും നിലനിൽക്കുന്നു.

 

Project facts

Location- Kuttipalam, Malappuram

Plot- 10 cent

Area- 2100 Sq.ft

Owner- Ameer

Designer- Salim P M 

AS Design Forum, Malappuram

Mob- 6238803316

Y.C- 2022 July

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

English Summary- Traditional Moden House; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com