ADVERTISEMENT

പത്തനംതിട്ട ജില്ലയിലെ പ്ലാങ്കമൺ എന്ന സ്ഥലം കേട്ടിട്ടില്ലേ? മമ്മൂട്ടി നായകനായ കടൽ കടന്നൊരു മാത്തുക്കുട്ടിയിലെ സ്ഥലം... അവിടെ കർമേൽ കുന്നിന്റെ മുകളിലാണ് പ്രവാസിയായ വിജോയുടെയും കുടുംബത്തിന്റെയും ഈ സ്വപ്നഭവനം സ്ഥിതി ചെയ്യുന്നത്. കുന്നിൻമുകളിൽ കുത്തനെ പലതട്ടുകളായി കിടന്ന 30 സെന്റ് പ്ലോട്ട് അവിടെയുള്ള മണ്ണുപയോഗിച്ച് രണ്ടു തട്ടുകളായി രൂപപ്പെടുത്തിയാണ് വീടുപണിതത്. ഇതിൽ മുകൾത്തട്ടിൽ വീടൊരുക്കി താഴെത്തട്ട് കൃഷിക്കായി മാറ്റിവച്ചു.

plankamon-home-elevation

ട്രസ് ചെയ്ത് ഓടുമേഞ്ഞ മേൽക്കൂരയും ബ്രിക്ക് സ്‌റ്റോൺ ക്ലാഡിങ് പതിപ്പിച്ച ഭിത്തിയും പൂമുഖത്തെ വള്ളിപ്പടർപ്പുകളുമാണ് വീടിന്റെ പുറംകാഴ്ചയിൽ ആദ്യം കണ്ണിലുടക്കുന്നത്. പഴമ തോന്നിക്കാനായി പഴയ ഓടുകൾ പോളിഷ് ചെയ്യാതെയാണ് ഇവിടെ വിരിച്ചത്. താന്തൂർ സ്‌റ്റോൺ വിരിച്ച മുറ്റത്ത് ഒരു താമരക്കുളവുമുണ്ട്.

plankamon-home-yard

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, രണ്ടു കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ ലിവിങ്, ഒരു കിടപ്പുമുറി, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 4300 ചതുരശ്രയടിയാണ് വിസ്തീർണം. 

plankamon-home-view

ഈ വീട്ടിലെ ഓരോ സ്‌പേസും അതിന്റെതായ വ്യക്തിത്വം അടയാളപ്പെടുത്തുന്ന വിധമാണ് ക്രമീകരിച്ചത്. വാതിൽ തുറന്ന് പ്രവേശിക്കുന്നത് ഡബിൾഹൈറ്റിലൊരുക്കിയ ലിവിങ്- ഡൈനിങ് ഹാളിലേക്കാണ്. വിശാലമായ ലോകത്തേക്ക് എത്തിയ പ്രതീതിയാണ് ഇവിടെ ലഭിക്കുക.

plankamon-home-living

ക്രോസ് വെന്റിലേഷനും നാച്ചുറൽ ലൈറ്റിങ്ങിനും വഴിയൊരുക്കിയാണ് ക്രമീകരണം. ചൂടുവായു പുറത്തേക്ക് പോകാൻ ധാരാളം ലൂവറുകൾ എലിവേഷനിലുണ്ട്. ഫ്യൂഷൻ ശൈലിയിലാണ് ഫ്ലോറിങ്. വിട്രിഫൈഡ് ടൈലുകൾക്കൊപ്പം റസ്റ്റിക് ഫിനിഷുള്ള കടപ്പ, കോട്ട സ്റ്റോണുകളും ഇവിടെ ഹാജരുണ്ട്. അകത്തളവുമായി ഇഴുകിച്ചേരുന്ന ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു നിർമിച്ചതാണ്.

plankamon-home-hall

റസ്റ്റിക് ഫിനിഷിലാണ് സ്വീകരണമുറി. എന്നാൽ സമീപമുള്ള ഭിത്തി നീല ടെക്സ്ചർ പെയിന്റ് ചെയ്ത് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.  സ്റ്റീൽ+ വുഡ് കോംബിനേഷനിലാണ് സ്‌റ്റെയർ കൈവരികൾ.

മിനി കോർട്യാർഡിലേക്ക് വൃത്താകൃതിയിലുള്ള ജനലാണ് മറ്റൊരു  കൗതുകം. മഴയും വെയിലും ഉള്ളിലെത്തുന്ന മിനി കോർട്യാർഡിന്റെ തുറന്ന മേൽക്കൂരയിലൂടെ ഇൻഡോർ പ്ലാന്റ് പുറത്തേക്ക് തലനീട്ടുന്നു.

plankamon-home-dine

ഡൈനിങ്ങിന് അനുബന്ധമായാണ് പ്രധാന കോർട്യാർഡ്. ഇവിടെ ഭിത്തി ലാറ്ററൈറ്റ് ക്ലാഡിങ് പതിച്ച് ഹൈലൈറ്റ് ചെയ്തു. സീലിങ്ങിൽ പർഗോള സ്‌കൈലൈറ്റുമുണ്ട്. നിലത്ത് ധാരാളം ഇൻഡോർ ചെടികൾ ഹാജർ വയ്ക്കുന്നു. കോർട്യാർഡിന്റെ വശത്തായി ചെറിയ മൽസ്യക്കുളവുമുണ്ട്.

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന ഒതുങ്ങിയ ഡൈനിങ് സെറ്റാണ് ക്രമീകരിച്ചത്. ഇതിനോടുചേർന്ന് അടുക്കളയിലേക്ക് തുറക്കുന്ന കൗണ്ടറുണ്ട്. ഇവിടെ ഹൈചെയറുകളിട്ട് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറാക്കിമാറ്റി. പാചകം ചെയ്തുകൊണ്ടുതന്നെ കുട്ടികളെ പഠിപ്പിക്കാൻ ഈ സ്‌പേസ് ഉപകരിക്കുന്നു. ടൈൽ ക്ലാഡിങ്ങും ഡിസൈനർ മിററുമാണ് വാഷ് ഏരിയയിലെ കൗതുകം.

plankamon-home-wash

അപ്പർ ലിവിങ് ഒരു റീഡിങ് സ്‌പേസായിട്ടാണ് ഉപയോഗിക്കുന്നത്. ഒരു ഭിത്തി ബുക് ഷെൽഫായി പരിവർത്തനം ചെയ്തു.

വീട്ടിൽ കുട്ടിപ്പട്ടാളത്തിന്റെ പ്രിയയിടം അവരുടെ കിടപ്പുമുറിയാണ്. ബങ്ക് ബെഡും ധാരാളം സ്റ്റോറേജും ഇവിടെ സജ്ജമാക്കി.  

പുറത്തുള്ള മനോഹരമായ പ്രകൃതിയുടെ കാഴ്ചകളിലേക്ക് തുറക്കുന്ന കിടപ്പുമുറികളാണ് വീട്ടിൽ. ശരിക്കും ഒരു  റിസോർട്ട് ഫീലിങ് ഇവിടെ ലഭിക്കുന്നു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയെല്ലാം മുറികൾ സജ്ജം. ഇവിടെയുള്ള സ്ലൈഡിങ് ഗ്ലാസ് വാതിൽ തുറന്ന് ബാൽക്കണിയിലേക്ക് പ്രവേശിക്കാം.

plankamon-home-bed

പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. സ്പ്ലാഷ്ബാക്കിൽ ഇമ്പോർട്ടഡ് ടൈലുകൾ ഭംഗിനിറയ്ക്കുന്നു. അനുബന്ധമായി വിറകടുപ്പുള്ള വർക്കിങ് കിച്ചൻ, വർക്കേരിയ എന്നിവയുമുണ്ട്.

plankamon-home-kitchen

പ്രകൃതിസൗഹൃദ മാതൃകകളും വീട്ടിൽ സ്ഥാപിച്ചിട്ടുണ്ട്. 5 KW ഹൈബ്രിഡ് സോളർ പ്ലാന്റിലൂടെ വീടിന്റെ ഊർജആവശ്യങ്ങൾ നിറവേറുന്നു.  കൂടാതെ മുപ്പതിനായിരം ലീറ്റർ സംഭരണശേഷിയുള്ള മഴവെള്ളടാങ്ക്, ബയോഗ്യാസ് പ്ലാന്റ് എന്നിവയെല്ലാം വീട്ടിലുണ്ട്.

ചുരുക്കത്തിൽ പ്ലാങ്കമണ്ണിലെ ലാൻഡ്മാർക്കായി മാറിയിരിക്കുകയാണ് ഹെസേദ് എന്നുപേരിട്ട വീട്. ഹീബ്രു ഭാഷയിൽ 'ദയ' എന്നർഥം.

 

Project facts

Location- Plankamon, Pathanamthitta

Plot- 30 cent

Area- 4300 Sq.ft

Owner- Vijo & Mahima

Designer- Saleek Ahmed

Saleed Ahmed Architecture, Malappuram

Mob- 8547485060

Y.C- 2021

English Summary- Unique Elevation Eco friendly House- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com