അതിമനോഹരം; കണ്ടാൽ പറയുമോ ഇത് ആ പഴയ വീടാണെന്ന്!

pattambi-traditional-house
SHARE

പാലക്കാട് പട്ടാമ്പിയിലുള്ള ഡോക്ടർ പ്രമീളയുടെ 35 വർഷത്തോളം പഴക്കമുള്ള തറവാടിനെ ഓർമകൾ നിലനിർത്തി കാലോചിതമായി നവീകരിച്ച കഥയാണിത്. കാൻസർ രോഗവിദഗ്ധയാണ് ഗൃഹനാഥ. ഇവരുടെ അച്ഛൻ നിർമിച്ച വീടായിരുന്നു ഇവിടെയുണ്ടായിരുന്നത്. വൈകാരികമായ ബന്ധം മൂലം പൂർണമായി പൊളിച്ചുകളയാൻ മനസ്സനുവദിച്ചില്ല. അങ്ങനെയാണ് സ്ട്രക്ചർ നിലനിർത്തി, കാലോചിതമായി വീട് പരിഷ്കരിക്കാൻ തീരുമാനിച്ചത്. നിരവധി പഴയ വീടുകൾക്ക് പുതുജന്മമേകിയ ഡിസൈനർ സാലിമിനെയാണ് ദൗത്യം ഏൽപിച്ചത്.  

pattambi-old-house
പഴയ വീട്

പുറംകാഴ്ചയിൽ ചെറിയ പരിഷ്‌കാരങ്ങൾ വരുത്തി. ഷീറ്റിട്ട മേൽക്കൂര മാറ്റി, ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. ഒരു ബാൽക്കണി ഉൾപ്പെടുത്തി. പുറംഭിത്തിയിൽ ചെങ്കല്ലിന്റെ ക്ലാഡിങ് കൊണ്ടുള്ള ഷോ വോൾ ഒരുക്കി. തൂണുകളിലും സിറ്റൗട്ടിലും അകത്തളങ്ങളിലെ ഭിത്തികളിലുമെല്ലാം ലാറ്ററൈറ്റ് ക്ലാഡിങ്ങിന്റെ സാന്നിധ്യം നവോന്മേഷം നിറയ്ക്കുന്നു.

pattambi-traditional-yard

രണ്ടു തട്ടുകളായുള്ള പ്ലോട്ടാണിത്. അതിനാൽ അകത്തളങ്ങൾക്ക് നിരപ്പുവ്യത്യാസം ഉണ്ടായിരുന്നു. അടുക്കള മൂന്നടിയോളം താഴെയാണ് സ്ഥിതിചെയ്തിരുന്നത്. മാത്രമല്ല, ഉള്ളിൽ കാറ്റും വെളിച്ചവും കയറുന്നത് കുറവ്. ഇതെല്ലാം പരിഹരിച്ചാണ് അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെ സ്ഥലപരിമിതി മറികടന്നത്.   ഗൃഹനാഥയുടെ മക്കൾ വിദേശത്താണ്. അതിനാൽ പരിപാലനം എളുപ്പമാക്കുംവിധമാണ് അകത്തളങ്ങൾ.

pattambi-traditional-living

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് വിപുലീകരിച്ച വീട്ടിലുള്ളത്. 4700 ചതുരശ്രയടിയാണ് വിസ്തീർണം. ആന്റിക് ഫിനിഷിലുള്ള ഫർണിച്ചറുകൾ അകത്തളങ്ങൾക്ക് പഴമയുടെ ഭംഗിയേകുന്നു. നേരത്തെ മുകൾനിലയിൽ മുറികൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ മുകളിൽ മൂന്നു കിടപ്പുമുറികൾ, ലൈബ്രറി എന്നിവ കൂട്ടിച്ചേർത്തു.

pattambi-traditional-dine

പ്രായമായവർക്ക് നിരപ്പുവ്യത്യാസമുള്ള അകത്തളം ബുദ്ധിമുട്ടായതുകൊണ്ട് ഇത് പരിഹരിച്ചുകൊണ്ട് താഴത്തെ നില പരമാവധി ഒരേനിരപ്പിലാക്കിമാറ്റി. ഫർണിച്ചറുകൾ പഴയത് പോളിഷ് ചെയ്ത് റീയൂസ് ചെയ്തു. താഴത്തെ നിലയിലെ ഫ്ളോറിങ്ങും പഴയതുതന്നെ.

pattambi-old-house-ren

സ്റ്റെയറിന്റെ വശത്തായി പൂജാസ്‌പേസ് സെറ്റ് ചെയ്തു. തേക്ക്, മഹാഗണി, പ്ലാവ് എന്നിവയുടെ പ്രൗഢി നിറയുന്ന പാനലിങ്, ഫർണിച്ചർ അകത്തളങ്ങളിലുണ്ട്.

pattambi-traditional-stair

അടുക്കളയിൽ ഐലൻഡ് മാതൃകയിൽ ഒരു കൗണ്ടർ സ്ഥാപിച്ചു. ഇതിൽ കസേരകളിട്ട് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറാക്കിമാറ്റി.

pattambi-traditional-kitchen

പഴയ കിടപ്പുമുറികൾക്ക് അറ്റാച്ഡ് ബാത്റൂം ഉണ്ടായിരുന്നില്ല. പുതിയ മുറികളിൽ ഇവ കൂട്ടിച്ചേർത്തു.

pattambi-traditional-bed

ചെടികളോട് ഇഷ്ടമുള്ള ഗൃഹനാഥ നല്ലൊരു ഗാർഡനും ലാൻസ്‌കേപ്പും പഴയ വീട്ടിലും ഒരുക്കിയിരുന്നു. ഇതിനെ കൂടുതൽ മികവോടെ പരിപാലിച്ചുപോരുന്നു. വീടിന്റെ ഭംഗിക്ക് പിന്തുണയേകുന്നതും ലാൻഡ്സ്കേപ്പാണ്.

pattambi-traditional-night

Project facts

മികച്ച വീടുകളുടെ വിഡിയോ കാണാം

Location- Pattambi, Palakkad

Plot- 30 cent

Area- 4700 Sq.ft

Owner- Dr. C.G. Pramila

Designer- Salim P M 

AS Design Forum, Malappuram

Mob- 6238803316

Y.C- 2022 May

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

English Summary- Old House Modern Renovation- Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}