'ഈ വീട്ടിലിരുന്നാൽ പുറത്തേക്ക് ഇറങ്ങാൻ തോന്നില്ല!': വീട്ടുകാർ പറയുന്നു

green-manjeri-home
SHARE

കണ്ണൂർ സ്വദേശിയായ രാകേഷ് മലപ്പുറത്ത് സ്വകാര്യ ധനകാര്യസ്ഥാപനം നടത്തുന്നു. അങ്ങനെയാണ് തൊഴിൽ ചെയ്യുന്ന നാട്ടിൽ സെറ്റിൽ ചെയ്യാൻ തീരുമാനിച്ചത്. അങ്ങനെ ഇവിടെയുള്ള ഒരു ഹൗസിങ് കോളനിയിൽ 15 സെന്റ് സ്ഥലം വാങ്ങി. പ്ലോട്ടിന്റെ സമീപത്തായി രണ്ട് അമ്പലങ്ങളുണ്ട്. അതുകൊണ്ട് ചുറ്റുപാടുമായി ഇഴുകിചേരുംവിധത്തിൽ ഈ അമ്പലത്തിന്റെ ഡിസൈൻ പാറ്റേൺ അനാദൃശ്യമായി തന്റെ വീട്ടിലും കൊണ്ടുവരാൻ രാകേഷ് തീരുമാനിച്ചു. മഞ്ചേരിയിലുള്ള യുഗ ഡിസൈൻസിനെയാണ് ജോലി ഏല്പിച്ചത്.

ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പലതട്ടുകളുള്ള സ്ലോപ് റൂഫുകളാണ് വീടിന്റെ പുറംകാഴ്ചയിലെ കൗതുകം. ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. ഇതിനടിയിൽ സീലിങ് ഓടുമുണ്ട്.

green-manjeri-home-night

ഗൃഹനാഥനും ഭാര്യയും രണ്ടു കുട്ടികളുമുള്ള കുടുംബത്തിന് കൂടുതൽ സമയം വീടിനുള്ളിൽ ചെലവഴിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ മടുക്കാത്ത അകത്തളങ്ങൾ വേണം എന്നായിരുന്നു ആവശ്യം.

ചുറ്റുപാടും വീടുകൾ ഉള്ളതുകൊണ്ട് സ്വകാര്യതയ്ക്ക് കൂടി പ്രാധാന്യം നൽകിയാണ് രൂപകൽപന. പുറത്തുനിന്ന് ഉള്ളിലേക്ക് നോട്ടമെത്താത്തവിധം ധാരാളം ചെടികൾ നിറഞ്ഞ ലാൻഡ്സ്കേപ് ഇതിനുദാഹരണമാണ്. പ്രധാന ഗെയ്റ്റ് കൂടാതെ ഒരു വിക്കറ്റ് ഗെയ്റ്റുമുണ്ട്.

green-manjeri-home-sit

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കോർട്യാർഡ്, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, സ്റ്റഡി ഏരിയ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 3100 ചതുരശ്രയടിയാണ് വിസ്തീർണം.

manjeri-green-house-sitout

കാർ പോർച്ചിനെയും സിറ്റ്ഔട്ടിനെയും വേർതിരിക്കുന്നത് എക്സ്പോസ്ഡ് ബ്രിക്ക് വോളാണ്. നീളൻ സിറ്റൗട്ടിൽ ഇൻബിൽറ്റ് ബെഞ്ച് സ്ഥാപിച്ചു. സമീപം ഇൻഡോർ പ്ലാന്റുമുണ്ട്.

manjeri-green-house-hall

വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ. ആത്താംകുടി ടൈലുകളുടെ ഡിസൈനിലുള്ള ടൈലുകളും ഭംഗി നിറയ്ക്കുന്നു. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. ഫോർമൽ- ഫാമിലി ലിവിങ്ങുകൾ പ്രത്യേകം വേർതിരിച്ചു. ഫാമിലി ലിവിങ്- ഡൈനിങ് വേർതിരിക്കുന്നത് ഒരു സ്‌ക്രീനാണ്. 

green-manjeri-home-hall

ഡൈനിങ് ഡബിൾ ഹൈറ്റിലാണ്. സമീപം സ്‌റ്റെയർ വരുന്നു. എംഎസ്+ വുഡ് ഫിനിഷിലാണ് കൈവരികൾ. ഇത് മുകളിൽ തുടരുന്നുണ്ട്. സ്‌റ്റെയറിന്റെ ആദ്യ ലാൻഡിങ്ങിൽ ഒരു  സ്റ്റഡി സ്‌പേസും വേർതിരിച്ചു.

green-manjeri-home-stair

രണ്ടു കോർട്യാർഡുകളാണ് വീടിനുള്ളിലെ ശ്രദ്ധാകേന്ദ്രം. ഡൈനിങ്ങിൽനിന്ന് പ്രവേശിക്കാവുന്ന പ്രധാന കോർട്യാർഡ് ബുദ്ധ തീമിലാണ്. ഇൻഡോർ പ്ലാന്റുകളുടെ നടുവിൽ ബുദ്ധപ്രതിമ സ്ഥാപിച്ചു. ഇൻബിൽറ്റ് ബെഞ്ചുകളും ഇവിടെയുണ്ട്. മഴയും വെയിലും കാറ്റും ഉള്ളിലെത്തുന്ന തുറന്ന മേൽക്കൂരയാണിവിടെ. സുരക്ഷയ്ക്കായി ഗ്രില്ലുകൾ കൊടുത്തിട്ടുണ്ട്. സ്വാസ്ഥ്യം നിറയുന്ന അന്തരീക്ഷം ഇവിടെനിറയുന്നു. 

green-manjeri-home-court

വീടിന്റെ പിൻവശത്താണ് രണ്ടാമത്തെ കോർട്യാർഡ്. ഇവിടെയും അനുബന്ധമായി ഒരു സിറ്റൗട്ടുണ്ട്. ഇവിടെ ബ്രിക്ക് വോളിനു മധ്യത്തിൽ വൃത്താകൃതിയിൽ ഇരിപ്പിടസൗകര്യമുള്ള ജാലകം ഡിസൈൻ ചെയ്തത് കൗതുകകരമാണ്.  മെഷിനുള്ളിൽ മെറ്റൽ നിറച്ച ചുറ്റുമതിലാണ് പിൻവശത്ത്. സമീപമുള്ള അമ്പലത്തിലേക്കിറങ്ങാൻ ഗെയ്റ്റുമുണ്ട്.

green-manjeri-home-sitout

സ്വകാര്യതയ്ക്കും ഉപയുക്തതയ്ക്കും പ്രാധാന്യം നൽകിയാണ് നാലു കിടപ്പുമുറികളും. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസുകൾ സജ്ജീകരിച്ചു.

manjeri-green-house-backyard

ചുരുക്കത്തിൽ എത്ര ടെൻഷനുള്ള ദിവസമായാലും വീടിന്റെ സുഖശീതളിമയിലേക്ക് എത്തിയാൽ അതെല്ലാം അലിഞ്ഞുപോകുമെന്ന് വീട്ടുകാർ സാക്ഷിക്കുന്നു.

മികച്ച വീടുകളുടെ വിഡിയോ കാണാം...

Project facts

Location- Manjeri, Malappuram

Plot- 15 cent

Area- 3100 Sq.ft

Owner- Rakesh

Designers- Mithun CB, Arun NV

Yuuga Designs, Manjeri

Mob- 8943661899

Y.C- 2021  

English Summary- Tropical Green House; Veedu Malayalam Magazine

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA