ADVERTISEMENT

പത്തനംതിട്ട ഓമല്ലൂരിലാണ് അനൂപ് ഫിലിപ്സിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ആർക്കിടെക്റ്റോ എൻജിനീയറോ ഇല്ലാതെ ഉടമയുടെ കയ്യൊപ്പിൽ വിരിഞ്ഞ വീടാണിത്. വീടിന്റെ അടിസ്ഥാന പ്ലാൻ മുതൽ പാലുകാച്ചൽ വരെ ഓരോ ഘട്ടത്തിലും പ്രവാസിയായ ഉടമയുടെ സജീവമായ ഇടപെടലുകൾ ഉണ്ടായിരുന്നു.

nri-self-design-home-exterior

അനൂപ് തയാറാക്കിയ പ്ലാനിൽ സുഹൃത്തും ഡിസൈനറുമായ അരുൺ ദാസ് ആവശ്യമായ ഭേദഗതികൾ വരുത്തി. തുടർന്നുള്ള നിർമാണം വിശ്വസ്തരായ ബിൽഡേഴ്സിനെ ഏൽപിച്ചു.

കൊളോണിയൽ ശൈലിയാണ് എലിവേഷനിൽ കൂടുതൽ പ്രകടമാകുന്നത്. വൈറ്റ്+ ഗ്രേ കളർ തീമിലാണ് വീടും പോർച്ചും ചുറ്റുമതിലുമെല്ലാം. പോർച്ച് ഡിറ്റാച്ഡ് ശൈലിയിൽ ഒരുക്കി. 

nri-self-design-home-yard

ഫ്ലാറ്റ് വാർപ്പിനുമുകളിൽ ജിഐ ട്രസ് വർക്ക് ചെയ്താണ് ഇമ്പോർട്ടഡ് ഓട് വിരിച്ചത്. ഇത് പുറംകാഴ്ചയിൽ ഭംഗിക്കൊപ്പം വീടിനുള്ളിൽ ചൂട് കുറയ്ക്കാനും ഉപകരിക്കുന്നു.

nri-self-design-home-night-JPG

ബാംഗ്ലൂർ സ്‌റ്റോണും താന്തൂർ സ്റ്റോണും വിരിച്ച മുറ്റവും പേൾ ഗ്രാസ് വിരിച്ച ഉദ്യാനവും വീടിന്റെ പശ്ചാത്തലഭംഗിക്ക് മാറ്റുകൂട്ടുന്നു. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, രണ്ടു കോർട്യാർഡ്, മൂന്നു കിടപ്പുമുറികൾ, ഡൈനിങ്, കിച്ചൻ, വർക്കേരിയ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ ഒരു കിടപ്പുമുറി, ഹോം തിയറ്റർ, പാർട്ടി സ്‌പേസ്, ബാൽക്കണി എന്നിവയുണ്ട്. മൊത്തം 4950 ചതുരശ്രയടിയാണ് വിസ്തീർണം.

nri-self-design-home-hall

നൂതനസാങ്കേതിക വിദ്യകൾ പ്രയോഗികമാക്കുന്ന സ്മാർട്ട് ഹോമാണിത്. ഗേറ്റ്, ഷട്ടർ, ഹോം തിയറ്റർ എന്നിവയെല്ലാം ഓട്ടമേറ്റ് ചെയ്തു. കൂടാതെ ഫുള്ളി ഓട്ടമേറ്റഡ് ലൈറ്റിങ് സിസ്റ്റമാണ്. ലോകത്തെവിടെ നിന്നും ഇന്റർനെറ്റ്- ആപ്പ് വഴി ലൈറ്റുകൾ നിയന്ത്രിക്കാനാകും.

nri-self-design-home-living

റെഡിമെയ്ഡ് ഫർണിച്ചറും ടിവി യൂണിറ്റും ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളുമെല്ലാം ഫോർമൽ ലിവിങ് കമനീയമാക്കുന്നു. ഫാമിലി ലിവിങ്ങിന് അനുബന്ധമായി പ്രെയർ സ്‌പേസ് വേർതിരിച്ചു.  എട്ടുപേർക്കിരിക്കാവുന്ന ഡൈനിങ്. അനുബന്ധമായി ക്രോക്കറി ഷെൽഫ്, വാഷ് ഏരിയ എന്നിവയുണ്ട്.

nri-self-design-home-dine

ഉപയോഗിക്കുന്നവരുടെ അഭിരുചിക്കും ആവശ്യത്തിനും അനുസരിച്ച് ഓരോ കിടപ്പുമുറിയും വ്യത്യസ്തമായി ചിട്ടപ്പെടുത്തി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സ്റ്റഡി സ്‌പേസ് എന്നിവയെല്ലാം മുറികളിൽ അവശ്യാനുസരണം ഉൾപ്പെടുത്തി.

nri-self-design-home-bed

അടിമുടി മോഡേൺ കിച്ചനാണിവിടെ. ഇറക്കുമതി ചെയ്ത കിച്ചൻ ഉപകരണങ്ങൾ ഇൻബിൽറ്റായി സ്ഥാപിച്ചു. സ്‌റ്റോറേജിനായി ക്യാബിനറ്റ്, ടോൾ യൂണിറ്റ് എന്നിവയൊരുക്കി.

nri-self-design-home-kitchen

പ്രകൃതിസൗഹൃദ മാതൃകകൾ അവലംബിച്ചു. പുരപ്പുറത്തുള്ള സോളർ പ്ലാന്റിലൂടെ വീട്ടിലേക്കാവശ്യമായ നിശ്ചിതശതമാനം വൈദ്യുതി ലഭിക്കുന്നു. പുരപ്പുറത്തുവീഴുന്ന മഴവെള്ളം പാത്തികളിലൂടെ 50000 ലീറ്റർ ശേഷിയുള്ള ഭൂഗർഭ ടാങ്കിൽ ശേഖരിക്കപ്പെടുന്നു. അതിനാൽ വെള്ളത്തിനും വൈദ്യുതിക്കും ഈ വീട്ടിൽ ഒരിക്കലും മുടക്കമുണ്ടാകില്ല.

ചുരുക്കത്തിൽ പ്രവാസിയായിട്ടും വീടിനായി ആഴത്തിൽ ഗൃഹപാഠം ചെയ്യാൻ ഉടമസ്ഥൻ കാണിച്ച മനസ്സാണ് ഈ വീട് ഇത്രയും ഗംഭീരമാകാൻ കാരണം.

Project facts

Location- Omallur, Pathanamthitta

Plot- 40 cent

Area- 4950 Sq.ft

Owner- Anoop Philips

Designer- Arundas V

ARN Design, Kottayam

Mob- 9497372933

Contractor- ARK Constructions

Mob- 9447561930

Y.C- 2022

English Summary- NRI Owner Self Designed House- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com