ADVERTISEMENT

കണ്ണൂർ തലശ്ശേരിയിലാണ് സാജിദ് മാളിയേക്കലിന്റെയും കുടുംബത്തിന്റെയും വീട്. ഒരുനിലയിൽ ഒതുക്കമുള്ള വീടിന് എന്താണ് ഇത്ര പ്രത്യേകത എന്ന് ചോദിക്കുന്നവരോട് അകത്തേക്ക് കയറി നോക്കാൻ വീട്ടുകാർ പറയും. കാരണം വീടിന്റെ സർപ്രൈസ് ഉള്ളിലാണ്. ആത്തംകുടി  ടൈലുകളുടെ മാസ്മരികഭംഗിയാണ് വീടിനുള്ളിൽ നിറയുന്നത്. ഓരോ മുറിയിലും ടൈലുകൾ കൊണ്ട് വ്യത്യസ്ത വർണ്ണപ്രപഞ്ചം തന്നെ തീർത്തിരിക്കുന്നു.

tile-house-thalassery-view

പുറംകാഴ്ചയിൽ വലിയ ഗിമ്മിക്കുകൾ വേണ്ട. ഒരുനില മതി. എന്നാൽ കൂട്ടുകുടുംബത്തിലെ ഭാഗമായതിനാൽ ധാരാളം ഒത്തുചേരലുകൾ നടക്കാറുണ്ട്. അതിന് വേദിയൊരുക്കുംവിധം അകത്തളങ്ങൾ വിശാലവും ആകർഷകവുമാകണം  എന്നതായിരുന്നു വീട്ടുകാരുടെ ഒരേയൊരാവശ്യം. അങ്ങനെയാണ് വീടിന് തുറന്ന അകത്തളങ്ങൾ ലഭിച്ചതും നിലത്ത് കാരൈക്കുടിയിലെ പ്രശസ്തമായ  ഹാൻഡ്‌മെയ്‌ഡ്‌ ടൈലുകൾ ഹാജർ വച്ചതും.

tile-house-thalassery-floor

കോമൺ ഏരിയകൾക്ക് ( ലിവിങ്- ഡൈനിങ്- ഫാമിലി ലിവിങ്) നീല+ മഞ്ഞ കളർതീമിലുള്ള ആത്തംകുടി ടൈലുകളാണ്. കിടപ്പുമുറികളിൽ വ്യത്യസ്ത നിറങ്ങളിലുള്ള ടൈലുകളാണ്. ഒരിടത്ത് ഗ്രീൻ ടൈലുകളും ഒരിടത്ത് ടെറാക്കോട്ട ടൈലുകളും കാണാം. മഞ്ഞ നിറത്തിന്റെ തെളിച്ചമാണ് കിച്ചൻ ടൈലുകളിൽ പ്രതിഫലിക്കുന്നത്. ഒരു ഫെയറി ടെയിൽ ആംബിയൻസ് നിറയ്ക്കാൻ ഇതുപകരിക്കുന്നു.

tile-house-thalassery-living

ഒറ്റനിലയിൽ ചൂട് കുറയ്ക്കാൻ ഫ്ലാറ്റായി വാർത്തശേഷം ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. ഭാവിയിൽ മുകളിലേക്ക് ആവശ്യമെങ്കിൽ വിപുലമാക്കാനുള്ള പ്രൊവിഷനുമുണ്ട്. ചാരുപടികളുള്ള വരാന്തയും വീടിന് ട്രഡീഷണൽ ഭാവമേകുന്നു.

tile-house-thalassery-dining

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, കോർട്യാർഡ്, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. 

tile-house-thalassery-family-living

പ്രധാനവാതിൽ തുറന്നുകയറുമ്പോൾ ആദ്യം വശത്തായി ഫോർമൽ ലിവിങ്. ഇവിടെ ടിവി യൂണിറ്റും വേർതിരിച്ചു. പ്രധാനവാതിൽ മുതൽ തുറന്നാൽ അങ്ങേയറ്റത്തെ കോർട്യാർഡ് വരെ കാണാൻപാകത്തിൽ ലീനിയർ രീതിയിലാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. 

tile-house-thalassery-court-view

ഫാമിലി ലിവിങ്- ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമാണ്. ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ഡൈനിങ് കൺസോളാണ് ഇവിടെ.

tile-house-thalassery-courtyard

കോർട്യാർഡാണ് ഉള്ളിലെ മറ്റൊരാകർഷണം. ഫ്ലോർ ലെവലിൽനിന്ന് താഴ്ത്തിയാണ് ഇതിന്റെ സ്ഥാനം. സ്‌കൈലൈറ്റിലൂടെ പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു. ഇവിടെ ചെയറുകളും സോഫയും നൽകി നല്ലൊരു റിലാക്സിങ് സ്‌പേസാക്കിമാറ്റി.

tile-house-thalassery-kitchen

ഒതുക്കമുള്ള മോഡുലർ കിച്ചനാണ് ഇവിടെ. ഡൈനിങ്ങിനോട് ചേർന്ന ഒരു കൗണ്ടർ ബ്രേക്ഫാസ്റ്റ് കൗണ്ടറാക്കിമാറ്റി.

tile-house-thalassery-bed

എല്ലാ  കിടപ്പുമുറികളിലും ധാരാളം ജാലകങ്ങളുണ്ട്. ചിലതിൽ പഴമ അനുസ്മരിപ്പിക്കുന്ന കളേർഡ് ഗ്ലാസുമുണ്ട്. ഇതുവഴിയെത്തുന്ന പ്രകാശം ഉള്ളിൽ വർണങ്ങൾ നിറയ്ക്കുന്നു.

tile-house-thalassery-bedroom

ചുരുക്കത്തിൽ വീടിന്റെ ലളിതമായ പുറംകാഴ്ച കണ്ട് മുൻവിധിയോടെ സമീപിച്ചവരെല്ലാം വീടുകണ്ടിറങ്ങുമ്പോൾ നല്ലൊരു വർണ്ണപ്രപഞ്ചം കണ്ട തൃപ്തിയോടെയാണ് മടങ്ങുന്നത്.

ഒറ്റ ക്ലിക്കിൽ കാണാം മികച്ച വീട് വിഡിയോസ്!

Project facts

Location- Thalassery, Kannur

Plot- 30 cent

Area- 3000 Sq.ft

Owner- Sajid Maliyekkal

Architect- Rezwin Ahmed

Meraki Designs, Thalassery

Mob- 9946209815

Y.C- 2021

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

English Summary- Single Storeyed House with Chettinadu Flooring; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com