ADVERTISEMENT

ചെറിയ സ്ഥലത്ത് ചെറിയ ബജറ്റിൽ സുന്ദരമായ വീട് സഫലമാക്കിയ വിശേഷങ്ങൾ രെഞ്ചു രവീന്ദ്രൻ പങ്കുവയ്ക്കുന്നു.

 

ഞാൻ പതിമൂന്ന് വർഷത്തോളം ഗൾഫിൽ വെൽഡറായി ജോലിചെയ്തു. പിന്നീട് നാട്ടിൽ തിരിച്ചെത്തി. ഏറെക്കാലത്തെ സ്വപ്നമായിരുന്നു നാട്ടിൽ സ്വന്തമായി ഒരു കൊച്ചുവീട്. പക്ഷേ കുറച്ചു മാസങ്ങൾക്ക് മുൻപ് കുറച്ച്‌ സാമ്പത്തിക ബാധ്യതകൾ ഉണ്ടായി. ആ സമയത്ത് സുഹൃത്തും ഡിസൈനറുമായ റസീമാണ് വീടുപണിക്ക് കട്ടസപ്പോർട്ടായി നിന്നത്. കുറച്ച് സ്വർണം വിറ്റ് ബാധ്യതകൾ തീർത്തശേഷം ബാക്കിവന്ന വെറും രണ്ടുലക്ഷം രൂപവച്ചാണ് വീടുപണി തുടങ്ങിയത്. പിന്നീട് ഒരു ഹോം ലോണും ലഭിച്ചത് ആശ്വാസമായി.

19-lakh-home-kollam

 

19-lakh-home-kollam-interior

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ, ഒരു അപ്പർ പാർട്ടി സ്‌പേസ് എന്നിവയാണ് 1250 ചതുരശ്രയടി വീട്ടിലുള്ളത്. ഒരു ലക്ഷുറി വീടിന്റെ പ്രതീതി ലഭിക്കുംവിധമാണ് ഇന്റീരിയർ ഒരുക്കിയത്.

19-lakh-home-kollam-dine

ഞാൻ വെൽഡറായതുകൊണ്ട് ഫർണിച്ചറുകൾ എല്ലാം മെറ്റൽ ഫ്രയിമിൽ പ്ലൈവുഡ് പൊതിഞ്ഞാണ് നിർമിച്ചത്. ലിവിങ്ങിലെ സോഫ, ഡൈനിങ് ടേബിളും ചെയറും ബെഞ്ചും, കട്ടിലുകൾ എല്ലാം മെറ്റൽ ഫ്രയിമിൽ ഞാൻതന്നെ നിർമിച്ചതാണ്. ഇത് ഫർണിഷിങ് ചെലവ് നന്നായി കുറയ്ക്കാൻ സഹായിച്ചു. 

 

19-lakh-home-kollam-dine-view

ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. അതുകൊണ്ട് പരമാവധി വിശാലത ലഭിച്ചു. വാതിൽ തുറന്നുകയറുമ്പോൾ ഒരു സോഫയും ടിവി യൂണിറ്റും മാത്രമാണ് ലിവിങ് സ്‌പേസ്. വാതിൽ മുതൽ വീടിന്റെ അങ്ങേയറ്റംവരെ ഡിസൈനർ ടൈൽസ് വിരിച്ചു. മുകളിൽ TKT പാനലാണ് ചെയ്തിരിക്കുന്നത്. തടിയുടെ ഫിനിഷും കിട്ടും എന്നാൽ ചെലവും കുറവാണ് എന്നതാണ് ഗുണം. ടിവി യൂണിറ്റിന്റെ ഭിത്തിയിലും ടൈൽസ് വിരിച്ചു ഭംഗിയാക്കി. ഇതൊക്കെ ചെലവുകുറഞ്ഞ എന്നാൽ കാണാൻ ലുക്കുള്ള ടൈൽസ് തിരഞ്ഞുവാങ്ങിയതാണ്.

19-lakh-home-kollam-kitchen

 

19-lakh-home-kollam-bed

ഡൈനിങ്ങിന്റെ സീലിങ്ങിൽ ഓട് കൊണ്ടുള്ള ജാളിയും ഗ്ലാസും ചേർന്ന സീലിങ്ങാണ്. ഇതുവഴി വെളിച്ചം നന്നായി ഉള്ളിലെത്തുന്നു.ഇതിന് മറ്റൊരു  ഉദ്ദേശ്യവുമുണ്ട്. ഭാവിയിൽ സാമ്പത്തികം വരുന്ന മുറയ്ക്ക് മുകളിലേക്ക് മുറികൾ പണിയുമ്പോൾ ഈ ജാളികൾ എടുത്തുമാറ്റി അവിടം സ്‌റ്റെയർ വയ്ക്കാൻ സാധിക്കും.

19-lakh-home-kollam-front

 

Ground

കിച്ചനോട് ചേർന്ന് ഒരു ചെറിയ ഇൻബിൽറ്റ് സീറ്റിങ്ങും പിന്നിലായി കോർട്യാർഡും ഓട് ജാളി കൊണ്ടുള്ള ഭിത്തിയുമുണ്ട്. ഇതുവഴിയും പ്രകാശം ഉള്ളിലെത്തുന്നു.

 

വളരെ ഒതുക്കമുള്ള അടുക്കളയാണ്. ചെലവ് കുറഞ്ഞ ഇടത്തരം ടൈൽസാണ് കൗണ്ടറിൽ വിരിച്ചത്. WPC കൊണ്ടാണ് കിച്ചൻ കബോർഡുകൾ നിർമിച്ചത്. ഡൈങ്ങിലേക്ക് തുറക്കുന്ന കൊച്ചു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുമുണ്ട്. ഇവിടെയും ബാക്കിവന്ന ഓടിന്റെ ജാളികൾ വച്ചിട്ടുണ്ട്.

 

എല്ലാ കിടപ്പുമുറിയിലും അറ്റാച്ഡ് ബാത്റൂമുകളുണ്ട്. വിലകുറഞ്ഞ റെഡിമെയ്ഡ് ഫൈബർ ഡോറുകളാണ് ഇവിടെ ഉപയോഗിച്ചത്. മാസ്റ്റർ ബെഡ്‌റൂമിൽ പ്രൊഫൈൽ ലൈറ്റുകൾ കൊടുത്ത് ആംബിയൻസ് ക്രിയേറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ മിററും സ്‌റ്റോറേജ് സ്‌പേസുമുണ്ട്.

 

നിലവിൽ പിൻവശത്തെ സ്‌റ്റെയറിലൂടെ മുകളിലെ പാർട്ടി റൂമിലെത്താം. ഇത് ബന്ധുക്കളും സുഹൃത്തുക്കളും വരുമ്പോൾ ഒത്തുകൂടാനുള്ള സ്‌പേസാണ്. ഇവിടെ ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. പുറംകാഴ്ചയിൽ വീടിന്റെ ഭംഗി വർധിപ്പിക്കുന്നതും രണ്ടുനിലയുടെ ഫീൽ നൽകുന്നതും ഈ മുറിയാണ്. ഇവിടെയും ഭിത്തിയിൽ ഓടുകൊണ്ടുള്ള ജാളികളുണ്ട്. രാത്രിയിൽ ലൈറ്റുകൾ ഇടുമ്പോഴാണ് ഇതിന്റെ ഭംഗി ശരിക്കും കാണാനാവുക.

 

ശരിക്കും സ്വന്തമായി ഒരു വീട് ആഗ്രഹം മാത്രമായിരുന്നു. അതിനായി മാനസികമായ ഒരുക്കമോ സാമ്പത്തികമോ  ഇല്ലാതിരുന്ന സമയത്ത് സൗഹൃദത്തിന്റെ കരുത്തിൽ കെട്ടിപ്പൊക്കിയ അല്ലെങ്കിൽ സംഭവിച്ച വീടാണിത്. എന്നെ സഹായിച്ച സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒരുപാട് കടപ്പാടുണ്ട്. ഞാൻ ഫെയ്‌സ്ബുക്കിൽ വീടിന്റെ ഫോട്ടോ ഇട്ടതുകണ്ട് നിരവധി ആളുകൾ വീട് കാണാനെത്തിയിരുന്നു. അവർക്കെല്ലാം വീട് വളരെയിഷ്ടമായി. ഞാനും ഭാര്യയും മൂന്ന് വയസ്സുകാരി മോളും അടങ്ങുന്ന കുടുംബം ഇപ്പോൾ വളരെ ഹാപ്പിയാണ്. 

 

Project facts

Location- Keralapuram, Kollam

Plot- 5 cent

Area- 1250 Sq.ft

Owner- Renchu Raveendran

Design- Razim, Arun

Insight Architectural Ideas, Kollam

Mob- 9961061363   |  99959 70912

Budget- 19.5 Lakhs

Y.C- 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com