'കൊതിപ്പിച്ചു കളഞ്ഞു, ഇതാണ് ഞങ്ങൾ തേടിനടന്നത്': ഈ വീട് കണ്ടവർ പറയുന്നു! - Box Type House Design Kerala

cute-house-malappuram
SHARE

മലപ്പുറം ജില്ലയിലെ വാക്കാടാണ് പ്രവാസിയായ സലാഹിന്റെയും കുടുംബത്തിന്റെയും പുതിയവീട്. 'വാട്സ്ആപ് വഴി പണിത വീട്' എന്ന് ഇതിനെ വിശേഷിപ്പിക്കാം. കാരണം വീടുപണിയുടെ ഭൂരിഭാഗം ഘട്ടങ്ങളിലും ഗൾഫിലിരുന്നാണ് ഉടമ മേൽനോട്ടം നിർവഹിച്ചത്. പ്ലാൻ മുതൽ ഫിനിഷിങ് വരെ ചർച്ചകൾക്ക് വാട്സാപ്പായിരുന്നു വേദി.

cute-house-malappuram-side

വിഡിയോ കോൾ വഴി പണി പുരോഗതി  വിലയിരുത്തി. പാലുകാച്ചലിന് മുൻപുള്ള ഫൈനൽ ഫിനിഷിങ് വേളയിലാണ് ഉടമ നാട്ടിലെത്തിയത്. നാട്ടിലുള്ള സഹോദരനും നേരിട്ടുള്ള മേൽനോട്ടം നിർവഹിച്ചു.

cute-house-malappuram-sideview

സ്ഥിരതാമസം കുറവായതിനാൽ കൈകാര്യം ചെയ്യാൻ എളുപ്പമുള്ള, കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന കോസ്റ്റ് ഇഫക്ടീവ് വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ബോക്സ് ടൈപ്പ് എലിവേഷനാണ് മുൻവശത്ത്. ഇത് പരമാവധി സ്ഥലഉപയുക്തത നൽകുന്നു. മുകൾനിലയിൽ ജിഐ ട്രസ് ചെയ്ത് സ്‌റ്റോൺ കോട്ടഡ് റൂഫിങ് ഷീറ്റ് വിരിച്ചത് കാഴ്ചയിൽ പുതുമയേകുന്നു.

cute-house-malappuram-living-side

ഓപ്പൺ ബാൽക്കണിയും ഗ്ലാസ് വോളുമാണ് മറ്റൊരു കൗതുകം. രാത്രിയിൽ ലൈറ്റുകൾ തെളിയുമ്പോഴാണ് ഇതിന്റെ ഭംഗി കൂടുതൽ ദൃശ്യമാവുക. സിറ്റൗട്ടും പോർച്ചും വേർതിരിക്കുന്ന ഭിത്തിയിലും എലിവേഷനിലെ ഷോവോളിലും ടെറാക്കോട്ട ക്ലാഡിങ് പതിച്ച് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

cute-house-malappuram-dining

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടു കിടപ്പുമുറി, ഓപ്പൺ ടെറസ് എന്നിവയുമുണ്ട്. മൊത്തം 2800 ചതുരശ്രയടിയാണ് വിസ്തീർണം.

cute-house-malappuram-hall

അമിതമായ ഗിമ്മിക്കുകൾ ഒന്നുമില്ലാത്ത സിംപിൾ പ്ലാനാണ് ഹൈലൈറ്റ്. ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. രണ്ടു കിടപ്പുമുറികൾ മാത്രമാണ് ചുവരുകൾ കൊണ്ട് വേർതിരിച്ചത്. ബാക്കി കോമൺ സ്‌പേസുകൾ എല്ലാം പരസ്പരം വിനിമയം ചെയ്യുന്ന വിധത്തിൽ ഒരുക്കി. ഇതുകൂടാതെ ഡബിൾഹൈറ്റ്‌ സ്‌പേസുകളുടെ സാന്നിധ്യം വിശാലതയ്‌ക്കൊപ്പം ക്രോസ് വെന്റിലേഷനും സുഗമമാക്കുന്നു.

cute-house-malappuram-window

ഇറ്റാലിയൻ മാർബിളാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ റെഡിമെയ്ഡായി വാങ്ങി.

വെള്ളനിറത്തിന്റെ തെളിച്ചമാണ് ഉള്ളിൽ നിറയുന്നത്. ജിപ്സം ഫോൾസ് സീലിങ്ങും അധികം ഡിസൈൻ വർക്കുകൾ ഇല്ലാതെ വൈറ്റ് പ്ലെയിൻ തീമിലൊരുക്കി. ഇടങ്ങൾക്ക് വേർതിരിവ് ലഭിക്കാൻ ചുവരുകളിൽ മിനിമലായി ടെക്സ്ചർ പെയിന്റിങ്, വോൾപേപ്പർ എന്നിവയുണ്ട്.

cute-house-malappuram-interiors

മെറ്റൽ ഫ്രയിമിൽ ഇൻഡസ്ട്രിയൽ സ്‌റ്റെയർ പണിതശേഷം തടിപൊതിഞ്ഞു ഭംഗിയാക്കി. മുകൾനിലയിൽ ഒരു ബ്രിഡ്ജ് പോലെ സ്‌റ്റെയർ തുടരുന്നുണ്ട്. സ്ക്വയർ ട്യൂബിലാണ് കൈവരികൾ.

cute-house-malappuram-upper

വെള്ളനിറത്തിന്റെ തെളിമ നിറയുന്ന കിടപ്പുമുറികളിൽ അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസുകൾ വേർതിരിച്ചു.

cute-house-malappuram-bedroom

സ്‌കൈ ബ്ലൂ+ വുഡൻ തീമിലാണ് ഭംഗിയും ഒതുക്കവുമുള്ള കിച്ചൻ. മൾട്ടിവുഡ്+ അക്രിലിക് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

cute-house-malappuram-kitchen

സ്ട്രക്ചറും ഫർണിഷിങ്ങും (ഫർണിച്ചർ ഒഴികെ) ലാൻഡ്സ്കേപ്പിങ്ങും ചുറ്റുമതിലും അടക്കം 56 ലക്ഷം രൂപയ്ക്ക് പണിതീർക്കാൻ സാധിച്ചു. ഇടച്ചുവരുകൾ ഇല്ലാതെ ഇടങ്ങൾ ഓപ്പണാക്കിയതും ഇളംനിറങ്ങളിൽ ഇന്റീരിയർ ഒരുക്കിയതും ഫർണിഷിങ് ചെലവുകൾ അധികമാകാതെ പിടിച്ചുനിർത്തി.

cute-house-malappuram-counder

ലോക്ഡൗൺ കാലത്തിനുശേഷമുള്ള നിർമാണസാമഗ്രികളുടെ വൻവിലക്കയറ്റം ബജറ്റ് അൽപം അധികരിപ്പിച്ചിട്ടുണ്ട്. എങ്കിലും സ്ക്വയർഫീറ്റിന് ഏകദേശം 2000 രൂപ നിരക്കിൽ നല്ല ക്വാളിറ്റിയിൽ വീട് പൂർത്തിയാക്കി എന്നതാണ് ഹൈലൈറ്റ്. വീട്ടിലെത്തുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നല്ലവാക്കുകൾ കൂടിയാകുമ്പോൾ വീട്ടുകാരുടെ സന്തോഷവും ഇരട്ടിക്കുന്നു.

മികച്ച വീടുകൾ ഒറ്റക്ലിക്കിൽ

Project facts

Location- Vakkad, Malappuram

Plot- 8 cent

Area- 2800 Sq.ft

Owner- Salah

Architect- Rafeek

Engineer- Shuhaib

Interior Design- Uvaizi

Indland Architects

Mob- 9946203080  |  9567333318

Budget- 56 Lakhs

Y.C- 2022

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

English Summary- Elegant Contemporary House in Cost Effective Budget- Home Tour

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA