അതിമനോഹരം! ചെറിയ കുടുംബത്തിന് പറ്റിയ വീട്; വിഡിയോ

cheriyanad-home-view
SHARE

ചെറിയനാട് ചെങ്ങന്നൂരാണ് ജയന്റെയും കുടുംബത്തിന്റെയും പുതിയവീട്. ദമ്പതികൾ മാത്രമാണ് സ്ഥലത്തുള്ളത്. മക്കൾ ജോലി, പഠനാർഥം മറ്റിടങ്ങളിലാണ്. അതിനാൽ ഒരുനിലയിൽ കയ്യൊതുക്കത്തിലുള്ള ഒരുവീട് വേണം എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ദമ്പതികളുടെ മകന്റെ സുഹൃത്തുകൂടിയായ സിവിൽ എൻജിനീയർ സൂരജിനെയാണ് വീടുപണി ഏൽപിച്ചത്. ഇവർക്കിടയിലുള്ള അടുപ്പവും വീടുപണി സുഗമമാക്കി.

ഒറ്റക്ലിക്കിൽ കിടിലൻ വീടുകളുടെ വിഡിയോസ് കാണാം!

പുറംകാഴ്ചയിൽ വീടിന് ഏറ്റവും ഭംഗി പകരുന്നത് മുൻഭിത്തികളിലെ സിമന്റ് ടെക്സ്ച്ചറും ബ്രിക്ക് ക്ലാഡിങ്ങുമാണ്. മറ്റൊരു ആകർഷണമാണ് കോർണർ വിൻഡോസ്. വീട്ടിലെത്തിയ നിരവധി ആളുകൾ  ഇതിന്റെ ഫോട്ടോയെടുത്തു കൊണ്ടുപോയിട്ടുണ്ട് എന്ന് വീട്ടുകാർ പറയുന്നു. മുറ്റം മഴവെള്ളം താഴുംവിധം ബേബിമെറ്റൽ വിരിച്ചു. കാർ പോർച്ച് വീടിന്റെ പിന്നിലായി മാറ്റിനിർമിച്ചു.

cheriyanad-home-gate-view

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1571 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ലിവിങ്ങിലെ സോഫ ഒഴിച്ച് വീട്ടിലെ ബാക്കി എല്ലാ ഫർണിച്ചറുകളും പാനലിങ്ങും വീട്ടിലെ തടി ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്തെടുത്തതാണ്. കോമൺ ഏരിയകളും കിടപ്പുമുറികളും ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും ചെയ്ത് കമനീയമാക്കി.

cheriyanad-home-living

നീളൻ സിറ്റൗട്ടാണ് വീടിനുള്ളിലേക്ക് സ്വാഗതമരുളുന്നത്. വാതിൽ തുറന്ന് കയറുമ്പോൾ ആദ്യം ലിവിങ്. ഇവിടെ ഡൈനിങ് സെപ്പറേറ്റ് ചെയ്യുംവിധം ടിവി യൂണിറ്റ് ക്രമീകരിച്ചു. ഡൈനിങ്- കിച്ചൻ ഓപ്പൺ ഹാളിലാണ്. ഒതുക്കമുള്ള ഡൈനിങ് ടേബിളിന് വശത്തായി ക്രോക്കറി യൂണിറ്റുണ്ട്. എല്ലാം കയ്യൊതുക്കത്തിലുള്ള ഓപ്പൺ കിച്ചനാണ് മറ്റൊരു ഹൈലൈറ്റ്. ചെറുതെങ്കിലും പരമാവധി കൺസീൽഡ് സ്റ്റോറേജ്- ടോൾ യൂണിറ്റുകൾ ഇവിടെയുണ്ട്.

cheriyanad-home-hall

പലരും ഓപ്പൺ കിച്ചനെ അൽപം മുൻവിധിയോടെ കാണാറുണ്ട്. വറുക്കുന്നതിന്റെയും പൊരിക്കുന്നതിന്റെയും മണം വീടിനുള്ളിൽ പരക്കും എന്ന തെറ്റിദ്ധാരണ മൂലമാണത്. ഇവിടെ നല്ല പവറുള്ള ഇലക്ട്രിക് കിച്ചൻ ചിമ്മിനി കൊടുത്തിട്ടുണ്ട്. അതിനാൽ മണത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല. അനുബന്ധമായി വിറകടുപ്പുള്ള വർക്കേരിയയുമുണ്ട്.

cheriyanad-home-kitchen

മൂന്നു കിടപ്പുമുറികളും സിംപിൾ& എലഗന്റ് തീമിലൊരുക്കി. രണ്ടെണ്ണത്തിൽ അറ്റാച്ഡ് ബാത്റൂം ഒരുക്കി. ഒരു കോമൺ ബാത്‌റൂമുമുണ്ട്. ബാത്റൂമുകളിലെ ഒരു ഹൈലൈറ്റ് സീലിങ് ഹൈറ്റിൽ പതിച്ച വോൾടൈലുകളാണ്. ഭംഗിക്കൊപ്പം ബാത്റൂം വൃത്തിയായി സൂക്ഷിക്കാനും ഇതുപകരിക്കുന്നു.

cheriyanad-home-side

വീട് ചെറുതാണെങ്കിലും ഫർണിഷിങ്ങിൽ ഒരു വിട്ടുവീഴ്ചയും വീട്ടുകാർ ചെയ്തിട്ടില്ല. ഏറ്റവും ഗുണമേന്മയുള്ള സാമഗ്രികൾ ഉപയോഗിച്ചു. ഇത് ഫർണിഷിങ് ചെലവ് വർധിപ്പിച്ചിട്ടുണ്ട്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ഏകദേശം 47 ലക്ഷത്തിനടുത്ത് ചെലവായി. (ചുറ്റുമതിൽ, കിണർ, ലാൻഡ്സ്കേപ്പിങ് എന്നിവ ഒഴിച്ച്). മിഡിൽ ക്ലാസ് കുടുംബങ്ങൾക്ക് നിർമാണസാമഗ്രികളിലെ മുന്തിയ ക്വാളിറ്റി വിട്ടുവീഴ്ച ചെയ്താൽ ഒരു മിഡിൽ ക്ലാസ് കുടുംബത്തിന് ഇതേവീട് ഏകദേശം 35 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കാനാകും.

cheriyanad-home-plan

Project facts

Location- Cheriyanad, Chengannur

Area- 1571 Sq.ft

Owner- CV Jayan

Designer- Sooraj Surendran

Kottappuram Builders

Mob- 8075657556

Interior Design- Shibin

Y.C- 2022

English Summary- Single Storeyed House Kerala- Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS