ADVERTISEMENT

തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് ഗൾഫ് പ്രവാസിയായ അജിത്തിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കുടുംബവകയായി ലഭിച്ച 3 സെന്റ് പ്ലോട്ടിലാണ് വീടുപണിയാൻ തീരുമാനിച്ചത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ സ്ഥലത്ത് സൗകര്യമുള്ള  വീട് പണിയുക ബുദ്ധിമുട്ടാണെന്ന് പറഞ്ഞു പലരും കയ്യൊഴിഞ്ഞു. ഒടുവിൽ എസ്‌ഡിസി ആർക്കിടെക്ട്സിലെ ഡിസൈനർ രാധാകൃഷ്ണനും ടീമുമാണ് വീടുപണി ദൗത്യം ഏറ്റെടുത്തത്. 

സമീപഭാവിയിൽ വീതി കൂട്ടുന്ന റോഡ് മുൻപിലൂടെ പോകുന്നതിനാൽ നിയമപരമായ മൂന്നുമീറ്റർ സെറ്റ്‌ബാക്ക് കൂടാതെ രണ്ടു മീറ്റർ കൂടി മാറ്റിയാണ് വീടുപണിതത്. നിലവിൽ മുറ്റത്ത് മൂന്നു കാറുകൾ പാർക്ക് ചെയ്യാം. ഉറപ്പില്ലാത്ത മണ്ണായിരുന്നതിനാൽ പൈൽ ഫൗണ്ടേഷനിലാണ് വീട് പണിതത്. പരമാവധി സ്ഥലഉപയുക്തതയ്ക്കായി ഫ്ലാറ്റ്+ ബോക്സ് തീമിലാണ് എലിവേഷൻ.

3-cent-home-interior

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരു കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്. ഒന്നാംനിലയിൽ രണ്ടു കിടപ്പുമുറി, അറ്റാച്ഡ് ബാത്റൂം, സ്റ്റഡി സ്‌പേസ്, ബാൽക്കണി എന്നിവയുണ്ട്. രണ്ടാം നിലയിൽ ഒരു കിടപ്പുമുറി, ഒരു ബാത്റൂം, ഓപ്പൺ ടെറസ് എന്നിവയുണ്ട്. മൊത്തം 1560 ചതുരശ്രയടിയാണ് വിസ്തീർണം.

3-cent-home-dine

വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. മൂന്നുനിലകളെയും ബന്ധിപ്പിക്കുന്ന സ്‌റ്റെയർ  ഹൈലൈറ്റാണ്. മെറ്റൽ ഫ്രയിമിൽ തേക്ക് പ്ലാങ്ക് വിരിച്ചാണ് ഇത് നിർമിച്ചത്. ഇതുകൂടാതെ ടെറസിലേക്ക് രണ്ടാംനിലയുടെ പുറത്തുകൂടെ മറ്റൊരു മെറ്റൽ സ്‌റ്റെയറുമുണ്ട്.

3-cent-home-stair

നാലു കിടപ്പുമുറികളും പരമാവധി സ്‌പേസ് എഫിഷ്യന്റ് ആയി ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സജ്ജീകരിച്ചു. മൾട്ടിവുഡ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. 

3-cent-home-kitchen

കോവിഡ് സമയത്ത് വിമാനയാത്രകൾ കുറഞ്ഞ സമയത്താണ് നാട്ടിൽ വീടുപണി തുടങ്ങിയത്. അതിനാൽ പണിതുടങ്ങിയശേഷം ഇടയ്ക്ക് സാനിറ്ററി, ടൈൽസ് എടുത്തുകൊടുക്കാനായി ഒരുതവണ വന്നതൊഴിച്ചാൽ പിന്നീട് ഗൃഹനാഥൻ വീടുകാണുന്നത് പാലുകാച്ചലിന്റെ തലേന്നുമാത്രമാണ്.  വാട്സ്ആപ്, ബോട്ടിം വഴിയായിരുന്നു ചർച്ചകളും, പണി വിലയിരുത്തലുകളും മേൽനോട്ടവുമെല്ലാം.

3-cent-home-bed

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ഏകദേശം 42 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയായി. ഫൗണ്ടേഷന് വന്ന അധികച്ചെലവും കോവിഡ് സമയത്തെ സാമഗ്രികളുടെ വിലക്കയറ്റും ബജറ്റ് അൽപം അധികരിപ്പിച്ചു. എങ്കിലും പലരും കയ്യൊഴിഞ്ഞ സ്ഥലത്ത് നല്ല തലയെടുപ്പും ഉള്ളിൽ സൗകര്യങ്ങളുമുള്ള വീട് സഫലമായതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

 

Project facts

Location- Neyyatinkara, Trivandrum

Plot- 3 cent

Area- 1560 Sq.ft

Owner- Ajith

Design- SDC Architects, Trivandrum

Mob- 7994066623    0471-2363110

Budget- 42 Lakhs

Y.C- Aug 22

English Summary- 3 cent Spacious House; Small Plot House Plans Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com