കണ്ടാൽ പറയുമോ? ഇത് വീതികുറഞ്ഞ പ്ലോട്ടിലെ മനോഹരവീട്!

wadakanchery-home-exterior
SHARE

തൃശൂർ വടക്കാഞ്ചേരിയിലാണ് വർഗീസിന്റെയും കുടുംബത്തിന്റെയും പുതിയവീട്. റോഡ് നിരപ്പിൽ നിന്ന് നാലുമീറ്ററോളം ഉയർന്നുനിൽക്കുന്ന, വീതികുറഞ്ഞു നീളത്തിലുള്ള 14 സെന്റ് പ്ലോട്ടാണുണ്ടായിരുന്നത്. പരമാവധി വീടിന് വ്യൂ ലഭിക്കാനായി 15 മീറ്ററോളം മുൻമുറ്റം വേർതിരിച്ചാണ് വീടിന് സ്ഥാനംകണ്ടത്. 

വീതികുറഞ്ഞ പ്ലോട്ടിൽ ഒതുക്കാനായി ഫ്ലാറ്റ്- ബോക്സ് ഡിസൈനിലാണ് എലിവേഷൻ. വൈറ്റ്+ ബ്ലൂ നിറങ്ങൾക്കൊപ്പം പൂമുഖത്തും മുഖപ്പിലുമുള്ള വുഡൻ ക്ലാഡിങ് ടൈലുകൾ ഭംഗിനിറയ്ക്കുന്നു. പ്രധാന സ്ട്രക്ചറിൽ നിന്ന് തെല്ലകലെയായി ഫാബ്രിക്കേറ്റഡ് പോർച്ച് നിർമിച്ചു. ഡ്രൈവ് വേ പേവിങ് ടൈൽ വിരിച്ചു.

wadakanchery-home-view

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവ താഴത്തെ നിലയിലും അപ്പർ ലിവിങ്, രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവ മുകൾനിലയിലുമൊരുക്കി.  മൊത്തം 2631 ചതുരശ്രയടിയാണ് വിസ്തീർണം.

wadakanchery-home-living

വാതിൽ തുറന്ന് പ്രവേശിക്കുന്നത് സ്വകാര്യതയോടെ ഒരുക്കിയ ഫോർമൽ ലിവിങ്ങിലേക്കാണ്. ഇവിടെ ടിവി യൂണിറ്റും പ്രെയർ സ്‌പേസും ക്രമീകരിച്ചു. U ഷേപ്ഡ് സോഫയും ചെയറുകളുമാണ് ഇവിടം അലങ്കരിക്കുന്നത്.

wadakanchery-home-tv

ഫാമിലി ലിവിങ്, ഡൈനിങ് എന്നിവ വിശാലമായ ഹാളിന്റെ ഭാഗമാണ്. വീട്ടിൽ പ്രാർത്ഥനാകൂട്ടായ്മകളും ചെറുചടങ്ങുകളും നടത്താൻ വേണ്ടിയാണ് ഡൈനിങ് ഹാൾ ഓപ്പൺ ശൈലിയിലാക്കിയത്.

wadakanchery-home-stair

സ്‌റ്റെയറിന്റെ താഴെയായാണ് ഫാമിലി ലിവിങ്. ഇതിനുസമീപം ഒരു സ്റ്റഡി സ്‌പേസും വിന്യസിച്ചു സ്ഥലം ഉപയുക്തമാക്കി.

നാച്ചുറൽ ലൈറ്റിന് പ്രാമുഖ്യം നൽകിയാണ് ഡൈനിങ് ഡിസൈൻ. ജാളി ജാലകങ്ങളും പർഗോള സ്‌കൈലൈറ്റ്‌ സീലിങ്ങും ഇവിടെയുണ്ട്. ഇതുവഴി പ്രകാശം ഹാളിൽനിറയുന്നു.

wadakanchery-home-dine

വൈറ്റ് വിട്രിഫൈഡ് ടൈലാണ് നിലത്ത് വിരിച്ചത്. സ്‌റ്റെയറിൽ ലപ്പോത്ര ഗ്രാനൈറ്റ് വിരിച്ചു. സ്റ്റീൽ+ ഗ്ലാസ് കോംബിനേഷനിലാണ് കൈവരികൾ. സ്‌റ്റെയർ കയറിയെത്തുന്നത് അപ്പർ ലിവിങ്ങിലേക്കാണ്. ഇവിടെ പഴയ ഫർണിച്ചർ റീയൂസ് ചെയ്തു. ഡൈനിങ്  ടേബിൾ, മുകൾനിലയിലെ കിടപ്പുമുറികൾ എന്നിവിടങ്ങളിലും പഴയ ഫർണിച്ചറാണ്.

wadakanchery-home-upper

സ്വകാര്യത ഉറപ്പാക്കിയാണ് നാലു കിടപ്പുമുറികളും. നാലും വ്യത്യസ്ത ലുക്& തീമിൽ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ സജ്ജീകരിച്ചു. ഹെഡ്‌സൈഡ് വോൾ വോൾപേപ്പർ ഒട്ടിച്ച് ഭംഗിയാക്കി.

wadakanchery-home-bed

പ്ലാനിലാക് ഗ്ലാസ് ഫിനിഷിലാണ് ഓവർഹെഡ് ക്യാബിനറ്റ്. ബോട്ടം ക്യാബിനറ്റുകൾ മൈക്ക ലാമിനേഷനിൽ ഒരുക്കി. ബാക്ക് സ്പ്ലാഷ് വിട്രിഫൈഡ് ടൈൽ വിരിച്ചു ഭംഗിയാക്കി. അനുബന്ധമായി വർക്കിങ് കിച്ചനുമുണ്ട്.

wadakanchery-home-kitchen

വീടിനകത്തെ വിശാലത കണ്ടാൽ, ഇതുപോലെ വീതികുറഞ്ഞ പ്ലോട്ടിൽ പണിത വീടാണെന്ന കാര്യമേ മറക്കും എന്നതാണ് രൂപകൽപനയിലെ മാജിക്. ചുരുക്കത്തിൽ ആഗ്രഹിച്ച പോലെയൊരു സ്വപ്നഭവനം സഫലമായ സന്തോഷത്തിലാണ് വീട്ടുകാർ.

മികച്ച വീടുകൾ ഒറ്റക്ലിക്കിൽ

Project facts

Location- Wadakkanchery, Thrissur

Plot- 14 cent

Area- 2631 Sq.ft

Owner- Varghese & Omana

Architect- Vignesh Narayanaswamy

Engineer- Vaisakh Narayanaswamy

VB Infra, Thrissur

Mob- 8089405320

Y.C- 2022

English Summary- Contemporary House in Congested Plot- Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS