ADVERTISEMENT

സൗദിയിൽ ഏറെക്കാലത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടിൽ മടങ്ങിയെത്തിയ മുഹമ്മദ് ഫൈസലിന് മൈനാഗപ്പള്ളിയിൽ വീട് വയ്ക്കുമ്പോൾ ഒരു ഡിമാന്റ് ഉണ്ടായിരുന്നു. ഏറെക്കാലം മിസ്സ് ചെയ്ത നാട്ടിലെ പച്ചപ്പ്, കാറ്റ്, വെളിച്ചം എന്നിവ കണികണ്ടുണരാൻ സാധിക്കുന്ന ഒരു വീട് വേണം. ഇപ്രകാരമാണ് ഈ സ്വപ്നഭവനം രൂപകൽപന ചെയ്തത്.

ഈ വീടിന്റെ മറ്റൊരു സവിശേഷത ഭാരംകുറഞ്ഞതും എന്നാൽ സുദൃഢവും പരിസ്ഥിതിസൗഹൃദവുമായ പൊറോതേം കട്ടകൾ ഉപയോഗിച്ച് നിർമിച്ചുവെന്നതാണ്. വുഡൻ പെയിന്റടിച്ച ജിഐ റാഫ്റ്ററുകളാണ് വീടിന്റെ എലിവേഷനിലെ പ്രധാനതാരം. എലിവേഷന്റെ ഭംഗിക്കായി കോൺക്രീറ്റ് മേൽക്കൂരയുടെ മുകളിൽ ജിഐ ഷീറ്റിട്ട് എച്ച്പിഎൽ പാനലിങ്ങും ചെയ്തിട്ടുണ്ട്.  

mynagappally-home

18 സെന്റ് പ്ലോട്ടിൽ വീടിന്റെ വ്യൂ റോഡിൽനിന്ന് നന്നായി ലഭിക്കുംവിധം പിന്നിലേക്കിറക്കിയാണ് സ്ഥാനംകണ്ടത്. മുറ്റം ബാംഗ്ലൂർ സ്റ്റോണും പേൾ ഗ്രാസും വിരിച്ചൊരുക്കി. ജിഐ ഫ്രയിമിൽ എച്ച് പിഎൽ ഷീറ്റ് വിരിച്ച ഫാബ്രിക്കേറ്റഡ് കാർ പോർച്ചാണ് മുറ്റത്തുള്ളത്. 

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, പ്രെയർ സ്‌പേസ് എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ വർക്ക് സ്‌പേസായി മാറ്റാവുന്ന അപ്പർ ലിവിങ്, ഒരു കിടപ്പുമുറി എന്നിവയാണുള്ളത്. മൊത്തം 2793 ചതുരശ്രയടിയാണ് വിസ്തീർണം. ലളിതസുന്ദരമാണ് അകത്തളങ്ങൾ. 

mynagappally-home-living

കണ്ണിൽക്കുത്തികയറുന്ന നിറങ്ങളോ അനാവശ്യ ആഡംബരങ്ങളോ ഒന്നുമില്ല. സെമി-ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ലിവിങ്- ഡൈനിങ് വേർതിരിക്കുന്നത് മധ്യത്തിലായി വിന്യസിച്ച അക്വേറിയമാണ്.

mynagappally-home-dine-JPG

മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കസ്റ്റംമെയ്ഡാണ്.  

സ്‌റ്റെയറിന്റെ താഴെ ഒരു ഹരിതസ്വർഗം തന്നെ തീർത്തിരിക്കുന്നു. കോയ് മൽസ്യങ്ങൾ നീന്തിത്തുടിക്കുന്ന പോണ്ടും നിറയെ ഇൻഡോർ പ്ലാന്റുകളും ഇവിടം ഹൃദ്യമാക്കുന്നു. വീടിനുള്ളിൽ എത്തുന്നവരുടെ മനസ്സിൽ നവോന്മേഷം നിറയ്ക്കുന്ന കാഴ്ചയാണിത്.

mynagappally-home--green

ലളിതമായ ഡൈനിങ് സ്‌പേസ് ക്രമീകരിച്ചു. ഇതിനുസമീപവും ഒരു ഗ്രീൻ കോർട്യാർഡുണ്ട്. ഇതിലുള്ള പർഗോള സ്‌കൈലൈറ്റിലൂടെ നാച്ചുറൽ ലൈറ്റ് ഡൈനിങ്ങിൽ നിറയുന്നു. ഇവിടെ സിറ്റിങ് സ്‌പേസുമുണ്ട്.  

mynagappally-home-court

മെറ്റൽ സ്ട്രക്ചറിൽ പൈൻവുഡ്‌ പ്ലാങ്കുകൾ വിരിച്ചാണ് സ്‌റ്റെയർ നിർമിച്ചത്.

mynagappally-home-hall

ബ്ലാക് & വൈറ്റ് തീമിലാണ് കിച്ചൻ. ഗ്ലോസി ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെയൊരുക്കി.

mynagappally-home-kitchen

അറ്റാച്ഡ് ബാത്റൂം, ധാരാളം വാഡ്രോബുകൾ, പ്രത്യേകം ഡ്രസിങ് ഏരിയ എന്നിവയെല്ലാം കിടപ്പുമുറികളിലുണ്ട്.

mynagappally-home-stair

പ്രകൃതിസൗഹൃദ മാതൃകകളും ഇവിടെ അവലംബിച്ചിട്ടുണ്ട്. സോളർ പ്ലാന്റ് വഴി വീട്ടിലെ ഊർജ ആവശ്യങ്ങളുടെ ഒരുപങ്ക് നിറവേറുന്നു. പുരപ്പുറത്ത് വീഴുന്ന മഴവെള്ളം സംഭരിക്കാൻ മഴവെള്ള സംഭരണിയുമുണ്ട്.

ചുരുക്കത്തിൽ ആഗ്രഹിച്ച പോലെ തങ്ങളുടെയും അതിഥികളുടെയും മനസ്സിൽ നവോന്മേഷം നിറയ്ക്കുന്ന വീട് സഫലമായതിൽ വീട്ടുകാരും ഹാപ്പി.

Project facts

Location- Mynagappally, Kollam

Plot- 18 cent

Area- 2793 Sq.ft

Owner- Muhammad Faizal

Design- Afzal AH, Nazimkhan A.S, Azeem Hafees

Bricks & Wires Technical Solutions, Karunagappally

Mob- 7994567057  7994567056

Y.C- 2022

English Summary- Simple House with Green Interiors- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com