മനോഹരം; ലാഭിച്ചത് ലക്ഷങ്ങൾ! മലയാളിക്ക് പാഠപുസ്തകമാണ് ഈ വീട്

chirakkal-home-ext
SHARE

തൃശൂർ ചിറയ്ക്കലിലുള്ള ആൽവിന്റെയും കുടുംബത്തിന്റെയും പുതിയ വീട് ശരിക്കുമൊരു പാഠപുസ്തകമാണ്. എങ്ങനെ പ്രകൃതിയെ പരമാവധി വേദനിപ്പിക്കാതെ പുനരുപയോഗത്തിലൂടെ ഭവനം പണിയാം എന്ന് ഈ വീട് കാണിച്ചുതരും. കോസ്റ്റ്‌ഫോർഡിലെ ഡിസൈനറും പ്രകൃതിസൗഹൃദവീടുകളുടെ പ്രചാരകനുമായ ശാന്തിലാലാണ് ഈ വീട് രൂപകൽപന ചെയ്തത്.

chirakkal-home-ext

കേരളീയ ട്രഡീഷണൽ ശൈലിയിലാണ് എലിവേഷൻ. മേൽക്കൂര ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. ഇതിനുതാഴെ ബാംബൂ സീലിങ്ങും ചെയ്തിട്ടുണ്ട്. വീടിന്റെ പുറംകാഴ്ചയ്ക്ക് പ്രൗഢിയേകുന്ന ബാൽക്കണിയിലുള്ള മരത്തൂണുകൾ ഏകദേശം 200 വർഷം പഴക്കമുള്ളതാണ്. പഴയ തറവാടുകൾ പൊളിച്ചിടത്തുനിന്ന് കുറഞ്ഞ വിലയ്ക്ക് ശേഖരിച്ചതാണ്.

chirakkal-home-balcony

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു  കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ അപ്പർ ലിവിങ്, ഒരു കിടപ്പുമുറി, മൾട്ടി യൂട്ടിലിറ്റി ഏരിയ, ഓപ്പൺ ടെറസ് എന്നിവയുമുണ്ട്. മൊത്തം 2800 ചതുരശ്രയടിയാണ് വിസ്തീർണം.

chirakkal-home-sitout

കാറ്റ്, മഴ, വെളിച്ചം എല്ലാത്തിനെയും സ്വാഗതം ചെയ്യുംവിധമാണ് നടുമുറ്റത്തിന്റെ ഡിസൈൻ. മഴവെള്ളം മറ്റിടങ്ങളിലേക്ക് തെറിക്കാതെ കൃത്യമായി നടുമുറ്റത്ത് വീഴുംവിധം രൂപകൽപന ചെയ്തു.

chirakkal-home-court

പ്രകൃതിസൗഹൃദ സാമഗ്രികളുടെ സാന്നിധ്യമാണ് മറ്റൊരു സവിശേഷത. ട്രീറ്റ് ചെയ്തെടുത്ത മുളയാണ് സീലിങ്ങിലും പാർടീഷനിലും സ്‌റ്റെയർ കൈവരികളിലും ഹാജർവയ്ക്കുന്നത്. 

chirakkal-home-living

മണ്ണും കുമ്മായവും പ്രത്യേക അനുപാതത്തിൽ കുഴച്ച് തേച്ചുപിടിപ്പിച്ചാണ് ഭിത്തിയുടെ പോയിന്റിങ്ങും പ്ലാസ്റ്ററിങ്ങും ചെയ്തിരിക്കുന്നത്. ഫില്ലർ സ്ലാബ് ശൈലിയിൽ ഓടുവച്ചുവാർത്ത ഭാഗവുമുണ്ട്. ഇതുകൊണ്ടൊക്കെ നട്ടുച്ചയ്ക്കും വീടിനുള്ളിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു.

chirakkal-home-tile

ആത്തംകുടി ടൈലുകളുടെ ആരാധകനാണ് ആൽവിൻ. അങ്ങനെ കാരൈക്കുടിയിൽ നിന്നുള്ള പരമ്പരാഗത ടൈലുകളാണ് നിലത്ത് ഭംഗിവിതറുന്നത്. കാലക്രമേണ കൂടുതൽ മിനുസം വയ്ക്കുമെന്ന ഗുണവുമുണ്ട് ഈ ടൈലുകൾക്ക്. സീലിങ്ങിന്റെ ഉയരം മുതലാക്കി സ്‌റ്റെയറിന്റെ ഭാഗത്ത് ഒരു മെസനൈൻ ഫ്ലോറും ഒരുക്കി.  സ്റ്റഡി ഏരിയ സജ്ജീകരിച്ചു.

chirakkal-home-dining

ഇനിയാണ് ഏറ്റവും വലിയ ഹൈലൈറ്റ്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ചെലവായത് വെറും 38 ലക്ഷം രൂപയാണ്. നിലവിൽ 2800 സ്ക്വയർഫീറ്റുള്ള കോൺക്രീറ്റ് വീട് നിർമിക്കാൻ ചുരുങ്ങിയത് 60 ലക്ഷം രൂപയെങ്കിലുമാകും എന്നോർക്കണം....

chirakkal-home-bed

മാലിന്യനിർമാർജനത്തിനും വേറിട്ട മാർഗങ്ങൾ നടപ്പിലാക്കി. സെപ്റ്റിക് ടാങ്കിനുപകരം ഗ്യാസ് ടാങ്കാണ് ഇവിടെ. പാചകവേസ്റ്റുകളും മനുഷ്യവിസർജ്യങ്ങളും ഇതിൽ വിഘടിച്ച് ബയോഗ്യാസ് പ്രദാനംചെയ്യുന്നു. വീട്ടിലെ കിണർ നിർമിച്ചതും ഗൃഹനാഥനും മക്കളുംകൂടിയാണ്! ചുരുക്കത്തിൽ നിരവധി ആളുകളാണ് അടിമുടി പ്രകൃതിസൗഹൃദമായി നിർമിച്ച ഈ വീട് കാണാൻ ഇപ്പോഴെത്തുന്നത്.

chirakkal-home-kitchen

ചെലവ് കുറച്ച ഘടകങ്ങൾ

  • കോൺക്രീറ്റ് ഉപയോഗം പരമാവധി കുറച്ചു. വെട്ടുകല്ല് കൊണ്ട് ഭിത്തികെട്ടി.
  • ചുവരുകൾ മഡ് പ്ലാസ്റ്ററിങ് ചെയ്തു. പെയിന്റിങ് വേണ്ടിവന്നില്ല.
  • പരമാവധി സാമഗ്രികൾ പുനരുപയോഗിച്ചു. തടി, ജനൽ, വാതിൽ എന്നിവ പഴയ തറവാടുകൾ പൊളിച്ചിടത്തുനിന്ന് ശേഖരിച്ചു.
  • പഴയ മേച്ചിലോട് വാങ്ങി കഴുകി പുനരുപയോഗിച്ചു.
കേരളത്തനിമയുള്ള വീട് കാണാം...

Project facts

chirakkal-home-ff

Location- Chirakkal, Thrissur

chirakkal-home-gf

Plot- 15 cent

Area- 2800 Sq.ft

Owner- Alwin

Designer- Santilal

Costford Triprayar Center, Thrissur

Ph : 9495667290

Y.C- 2022

English Summary- Cost Effective Budget Friendly House- Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS