ADVERTISEMENT

കടലോര ഗ്രാമമായ വിഴിഞ്ഞത്തെ പ്രശാന്തസുന്ദരമായ 23 സെന്റിലാണ് ജോസിന്റെയും കുടുംബത്തിന്റെയും വെക്കേഷൻ ഹോം സ്ഥിതിചെയ്യുന്നത്. ആദ്യകാഴ്ചയിൽത്തന്നെ കണ്ണുകളെ ആകർഷിക്കുന്ന രൂപഭംഗിയാണ് ഹൈലൈറ്റ്. വെഡ്ജ് ആകൃതിയെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

വ്യത്യസ്തതയ്ക്കുവേണ്ടി മാത്രമല്ല വീടിന്റെ എലിവേഷൻ ഇങ്ങനെയാക്കിയത്. പ്രാദേശികമായ കാലാവസ്ഥ വിലയിരുത്തി ഏറ്റവും മികച്ച നാച്ചുറൽ ആംബിയൻസ് വീടിനുള്ളിൽ ലഭിക്കണം എന്ന വീട്ടുകാരുടെ ആഗ്രഹമാണ് വീടിന് ഇങ്ങനെയൊരു രൂപം ലഭിക്കാൻ കാരണം.

Wedge House

സിറ്റൗട്ട്, ഫോർമൽ- ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയുമുണ്ട്. മൊത്തം 5300 ചതുരശ്രയടിയാണ് വിസ്തീർണം.

Wedge House

തെക്കുപടിഞ്ഞാറ്- വടക്കുകിഴക്ക് എന്നിവിടങ്ങളിൽ നിന്നുള്ള കാറ്റ് വീടിനുള്ളിൽ കയറിയിറങ്ങി പോകുംവിധമാണ് ഇടങ്ങളുടെ വിന്യാസം.

മഴയും വെയിലും കാറ്റുമെല്ലാം ഉള്ളിലെത്തുന്ന നടുമുറ്റമാണ് വീടിന്റെ ആത്മാവ്. ഇതിനുചുറ്റുമാണ് താഴത്തെ ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. ഗ്ലാസ് വാതിലിലൂടെ നടുമുറ്റത്തേക്ക് പ്രവേശിക്കാം. ഇത് തുറന്നിട്ടാൽ കാറ്റും വെളിച്ചവുമെല്ലാം ഉള്ളിൽനിറയും.

Wedge House

ഡൈനിങ്ങിലെ ഒരു ഭിത്തി ഹൈലൈറ്റ് ചെയ്ത് ക്രീപ്പറുകൾ പടർത്തിയിട്ടുണ്ട്. കോർട്യാർഡിലൂടെയാണ് സ്‌റ്റെയർ.

Wedge House

വീട്ടുകാരുടെ പ്രിയയിടമാണ് അപ്പർ ലിവിങ്. ചെറിയ പാർട്ടികൾക്കും സൗഹൃദ സദസ്സുകൾക്കും വേദിയാകുന്നത് ഇവിടമാണ്. ഇതിനോടുചേർന്ന് ഓപൺബാൽക്കണിയുമുണ്ട്.

Wedge House

ധാരാളം അണ്ടർ-ഓവർ ഹെഡ് ക്യാബിനറ്റുകൾ നൽകിയ കിച്ചനാണ് ഇവിടെയുള്ളത്. കിച്ചണിൽ ഒരു ഭിത്തി ടൈൽ ക്ലാഡിങ് ചെയ്ത് ഹൈലൈറ്റ് ചെയ്തു.

എല്ലാ കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ചിട്ടപ്പെടുത്തി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ ഒരുക്കി.

Wedge House

വിമാനത്താവളം അടുത്തായതുകൊണ്ട് വിമാനങ്ങൾ താഴ്ന്നുപറക്കും. അതിനാൽ വീട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഗ്ലാസ് വർക്കുകളിലെല്ലാം വൈബ്രെഷൻ റെസിസ്റ്റന്റ് ഗ്ലാസ് ഉപയോഗിച്ചു. ചുരുക്കത്തിൽ, വീടുവയ്ക്കുമ്പോൾ ചുറ്റുപാടുകളെ സൂക്ഷ്മമായി  നിരീക്ഷിക്കണം എന്ന് ഈ വീട് പഠിപ്പിക്കുന്നു. 

 

Project facts

Location- Vizhinjam

Plot- 23.5 cent

Area- 5300 Sq.ft

Owner- Jose & Sheeja

Architects- Shaji Vembanadan, Sumi Shaji

S Squared Architects, Trivandrum

Y.C- 2022

English Summary- Tropical Climate Oriented Wedge House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT