അതിമനോഹരം; നിരവധി ആരാധകരാണ് ഇപ്പോൾ ഈ വീടിന്!

vaikom-home
SHARE

കോട്ടയം തലയോലപ്പറമ്പിലാണ് അസ്‌ലത്തിന്റെയും കുടുംബത്തിന്റെയും പുതിയവീട്. അസ്‌ലത്തിന്റെ വിവാഹത്തോട് അനുബന്ധിച്ചാണ് പുതിയവീട് പണിതത്. നിലവിലുള്ള തറവാടുവീടിന്റെ പഴമയും അതോടൊപ്പം പുതുമയും സ്വാംശീകരിച്ച വീട് എന്നതായിരുന്നു ആവശ്യം. അങ്ങനെയാണ് എലിവേഷൻ പകുതി ചരിച്ചു ഓടുവിരിച്ചതും പകുതി ഫ്ലാറ്റ് ബോക്സ് ആകൃതിയിലാക്കിയതും.  25 സെന്റ് പ്ലോട്ടിൽ വീടിന്റെ മനോഹാരിത പരമാവധി ആസ്വദിക്കാൻ പാകത്തിൽ പിന്നിലേക്കിറക്കിയാണ് പണിതത്.

vaikom-home-exterior

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ സ്റ്റഡി സ്‌പേസ്, ബാൽക്കണി, രണ്ടു കിടപ്പുമുറികൾ, ടെറസ് എന്നിവയുമുണ്ട്. മൊത്തം 2750 ചതുരശ്രയടിയാണ് വിസ്തീർണം.

vaikom-home-interiors

കാറ്റ്, വെളിച്ചം, മിനിമലിസം...ഇവയുടെ സങ്കലനമാണ് അകത്തളങ്ങൾ. കാറ്റിനും വെളിച്ചത്തിനും പ്രവേശിക്കാനായി നിരവധി വഴികൾ ഇവിടെ തുറന്നിട്ടുണ്ട്. രാവിലെ മുതൽ വൈകിട്ടുവരെ ജാളി, സ്‌കൈലൈറ്റ് എന്നിവയിലൂടെ എത്തുന്ന പ്രകാശത്തിന്റെ നിഴൽവട്ടങ്ങൾ ഉള്ളിൽ നൃത്തം ചെയ്യും.

vaikom-home-skylit

വീട്ടിൽ കൂടുതലും നാച്ചുറൽ മെറ്റീരിയലുകളാണ് ഉപയോഗിച്ചത്. ഫ്ലോറിങ്ങിന് കോട്ട സ്‌റ്റോൺ, ചുവരുകളിൽ ബ്രിക്ക്, ടെറാക്കോട്ട, സീലിങ്ങിൽ ഡബിൾ ലേയേർഡ് ഓട് എന്നിങ്ങനെ...

vaikom-home-interior

ഈ വീട്ടിലെ ഓരോ ഇടങ്ങൾക്കും തനതായ വ്യക്തിത്വം നൽകിയിട്ടുണ്ട്. സിറ്റൗട്ടിലെ ചുവരുകൾ കരിങ്കല്ലും കോൺക്രീറ്റും ഉപയോഗിച്ച് എക്സ്പോസ്ഡ് ശൈലിയിലൊരുക്കി. ഇതിലേക്ക് ചരിഞ്ഞ മേൽക്കൂര പ്രതിഷ്ഠിക്കുകയാണ് ചെയ്തത്.

vaikom-home-sitout

ഫാമിലി ലിവിങ്- ഡൈനിങ് ഓപ്പൺ നയത്തിലാണ്. ഇവിടെ മുകളിലെ സീലിങ് കോൺക്രീറ്റ് ഫിനിഷിൽ ഒരു പ്ലാന്റർ ബോക്സ് പോലെയൊരുക്കിയത് ശ്രദ്ധേയമാണ്. ഇവിടെനിന്ന് ക്രീപ്പറുകൾ താഴേക്ക് പടരുന്നു. സ്‌റ്റെയറിന്റെ ഡിസൈനും ശ്രദ്ധേയമാണ്. മെറ്റൽ ഷീറ്റുകൾ അടുക്കിയാണ് ഇത് നിർമിച്ചത്.

vaikom-home-hall

വ്യത്യസ്ത നിറങ്ങളുടെ സാന്നിധ്യമാണ് മറ്റൊരാകർഷണം. എലിവേഷനിലെ ലൈറ്റ് ഗ്രീൻ, യെലോ, പേസ്റ്റൽ ബ്ലൂ, റെഡ് നിറങ്ങൾ വേറിട്ട ആംബിയൻസ് ഉള്ളിലൊരുക്കുന്നു. വീട്ടിൽ ഉപയോഗിച്ച ജനൽ-വാതിൽ ഫ്രയിമുകൾ എല്ലാം മെറ്റൽ+ ഗ്ലാസ് ഫിനിഷിലാണ്. 

vaikom-home-upper-bed

അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ കിടപ്പുമുറികളിൽ ഒരുക്കി. മുകളിലെ കിടപ്പുമുറിയിൽനിന്ന് എലിവേഷന്റെ ഭാഗമായ ബാൽക്കണിയിലേക്കിറങ്ങാം.

vaikom-home-bed

ഫെറോസിമൻറ് സ്ലാബിൽ ACP വർക്കിലാണ് കിച്ചൻ ഒരുക്കിയത്. 

vaikom-home-kitchen

ഒരു വർഷമെടുത്താണ് വീടുപണി പൂർത്തിയായത്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 91 ലക്ഷം രൂപയാണ് വീടിന് ചെലവായത്.  ആഗ്രഹിച്ച പോലെ കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിൽ പരിലസിക്കുന്നു. പകൽസമയം ലൈറ്റുകൾ ഇടേണ്ട കാര്യമേയില്ല. നിരവധി ആളുകളാണ് വീടുകാണാൻ ഇപ്പോൾ ഇവിടേക്കെത്തുന്നത്.

മികച്ച വീടുകളുടെ വിഡിയോ കാണാം..

Project facts

Ground

Location- Vaikom, Kottayam

Plot- 25 cent

First

Area- 2750 Sq.ft

Owner- Aslam

Architect- Ahmed Afsal, Muhammed Ansif

ClayCoop Architects, Calicut

Mob- 99477 77627

Y.C- Dec 2022

English Summary- Unique House with Minimal Interiors- Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS